ആമിര്‍ ഖാന്‍ എന്നെ അത്ഭുതപ്പെടുത്തി, അന്ന് ഞങ്ങള്‍ നിലത്തിരുന്ന് ഓറഞ്ച് ഒക്കെ കഴിച്ചു..: റിയാസ് ഖാന്‍

ആമിര്‍ ഖാന്‍ തന്നെ അത്ഭുതപ്പെടുത്തിയ താരമാണെന്ന് നടന്‍ റിയാസ് ഖാന്‍. ബോളിവുഡിലെ സൂപ്പര്‍ താരത്തിന്റെ ലാളിത്യത്തെ കുറിച്ചാണ് റിയാസ് ഖാന്‍ തുറന്നു പറഞ്ഞിരിക്കുന്നത്. സൂര്യ ചിത്രം ‘ഗജിനി’യുടെ ഹിന്ദി റീമേക്കിലാണ് റിയാസ് ഖാന്‍ ആമിറിനൊപ്പം അഭിനയിച്ചത്.

”ആമിര്‍ ഖാന്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം എങ്ങനെ ഇത്രയും സിമ്പിള്‍ ആയി ചോദ്യം മനസില്‍ ഉയര്‍ന്നിട്ടുണ്ട്. പുള്ളിയുടെ ചുറ്റിനും കുറേ ആള്‍ക്കാര്‍ ഒന്നുമില്ല. ഒറ്റയ്ക്ക് നടന്നു വന്ന് എന്നോട് ഒരു ഹെലോ പറഞ്ഞു. അവിടെ നിലത്ത് ഇരുന്നു, എനിക്കൊരു ഓറഞ്ച് തന്നു.”

”ഞങ്ങള്‍ രണ്ടുപേരും നിലത്തിരുന്ന് ഓറഞ്ച് കഴിച്ചു. ടേക്ക് എടുത്തപ്പോ ബസ് കേറി ഓടി അവിടെ തന്നെ വന്നിരുന്നു. റോഡില്‍ ഷൂട്ട് ചെയ്തപ്പോള്‍ നമ്മള്‍ രണ്ടും ഓടുകയായിരുന്നു. പുള്ളി ഓടിപ്പോയി ഒരു കോഫീ ഷോപ്പ് പോയി ഇരുന്ന് ഇവിടെ വാ എന്ന് പറഞ്ഞ് വിളിച്ചു, പുള്ളി അങ്ങനെയാണ്” എന്നാണ് ഒു അഭിമുഖത്തില്‍ റിയാസ് ഖാന്‍ പറയുന്നത്.

2008ല്‍ റിലീസ് ചെയ്ത ‘ഗജിനി’യില്‍ അര്‍ജുന്‍ യാദവ് എന്ന പൊലീസ് ഇന്‍സ്‌പെക്ടറുടെ റോളിലാണ് റിയാസ് ഖാന്‍ വേഷമിട്ടത്. തമിഴിലും ഇതേ വേഷത്തില്‍ റിയാസ് വേഷമിട്ടിരുന്നു. ചിത്രം ബോളിവുഡില്‍സൂപ്പര്‍ ഹിറ്റ് ആയിരുന്നു. 232 കോടി കളക്ഷന്‍ ചിത്രം നേടിയിരുന്നു.

Latest Stories

'അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ'; അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ