'റിമ കല്ലിങ്കലിനെ ഭര്‍ത്താവ് ആഷിഖ് സംരക്ഷിക്കട്ടെ' എന്നാണ് ചിലരുടെ നിലപാട്; അവസരങ്ങള്‍ കിട്ടുന്നില്ലെന്ന് നടി

തനിക്ക് സിനിമയില്‍ നിന്ന് കഴിവിനൊത്ത അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന് നടി റിമ കല്ലിങ്കല്‍. അഭിപ്പായങ്ങള്‍ തുറന്നുപറയുന്ന നടിയായതിനാല്‍ ആയതിനാല്‍ തനിക്ക് പല സിനിമകളും നഷ്ടമായി എന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘വൈറസ്’ എന്ന ചിത്രത്തിന് ശേഷം ആഷിക് അബുവിന്റെ നീലവെളിച്ചത്തിലൂടെ അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിടുകയാണ് താരം. അഭിനയിക്കാന്‍ സമ്മതം പറയുമെങ്കിലും നിര്‍മാതാക്കളുടെ പച്ചക്കൊടി കിട്ടാത്തതാണ് തന്റെ അവസരങ്ങള്‍ പലപ്പോഴും നഷ്ടമായതിനു കാരണമെന്നും നടി പറയുന്നു.

അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഒരു കൊമേഴ്‌സ്യല്‍ സിനിമയില്‍ അഭിനയിക്കുന്നത്. ‘നീലവെളിച്ചം’. ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമയാണ്. ഇതിനു മുന്‍പ് ഞാനഭിനയിച്ച ‘വൈറസ്’ ഞാന്‍ തന്നെ നിര്‍മിച്ച പടമാണ്. ഇതിനിടയില്‍ അഭിനയിച്ചത് ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ എന്ന സിനിമയാണ്. ഒടിടി പ്ലാറ്റ്‌ഫോമില്‍ വന്ന പരീക്ഷണ സിനിമയായിരുന്നു അത്. പക്ഷേ, എനിക്കു വളരെ സംതൃപ്തി നല്‍കിയ ചിത്രമാണ്.

‘റിമ കല്ലിങ്കലിനെ ഭര്‍ത്താവ് ആഷിഖ് സംരക്ഷിക്കട്ടെ’ എന്നാണ് ചിലരുടെ നിലപാട്. ഇത്രയും വര്‍ഷത്തിനിടയില്‍ എത്രയോ സംവിധായകരും തിരക്കഥാകൃത്തുക്കളും കഥ പറഞ്ഞു പോയി. അഭിനയിക്കാന്‍ സമ്മതം പറയുമെങ്കിലും നിര്‍മാതാക്കളുടെ പച്ചക്കൊടി കിട്ടില്ല.’അവര്‍ നടിയല്ലല്ലോ, ആക്ടിവിസ്റ്റല്ലേ’ എന്നാണ് ചോദ്യം. ആര്‍ട്ടിസ്റ്റ് എന്ന നിലയ്ക്ക് പല സംവിധായകരുടെ കൂടെ ജോലി ചെയ്യുന്നതാണ് കരിയറിനു നല്ലത്. അതിനു കഴിയുന്നില്ല.’ റിമ കൂട്ടിച്ചേര്‍ത്തു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു