സംസ്ഥാനം മാറി വിവാഹം കഴിച്ചതിന് പിന്നില്‍ ഒരു കാരണമുണ്ട്; തുറന്നുപറഞ്ഞ് രമേഷ് പിഷാരടി

നടന്‍, അവതാരകന്‍ , സംവിധായകന്‍ എന്നിങ്ങനെ ശ്രദ്ധേയനായ രമേഷ് പിഷാരടി തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് നടത്തിയ രസകരമായ തുറന്നുപറച്ചിലുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സംസ്ഥാനം മാറി വിവാഹം കഴിച്ചതിനെക്കുറിച്ചും ജീവിതത്തില്‍ സംഭവിച്ച പ്രണയങ്ങളെക്കുറിച്ചുമൊക്കെയാണ് രമേഷ് മനസ്സുതുറന്നിരിക്കുന്നത്.

വീട്ടില്‍ ജാതകത്തിലൊക്കെ വിശ്വാസമുണ്ട്. പ്രേമിക്കുകയാണെങ്കില്‍ കുഴപ്പമൊന്നുമില്ല. അതല്ലാതെ വിവാഹം കഴിക്കാന്‍ നമ്മള്‍ ആലോചിക്കും. അന്നേരം വേറെ മതത്തില്‍ നിന്നൊന്നും കെട്ടാന്‍ പറ്റില്ല. പിന്നെ എന്റെ പണി മിമിക്രി ആണല്ലോ. ചിലപ്പോള്‍ എന്റെ പെങ്ങളെ പോലും ഞാന്‍ മിമിക്രിക്കാരനെ കൊണ്ട് കെട്ടിച്ച് കൊടുക്കണം എന്ന് നിര്‍ബന്ധില്ല.

ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം മിമിക്രി ഒന്നും ആരും പ്രൊഫഷനായി കണ്ടിട്ടില്ല. പിന്നെ വരുമാനത്തിന് സ്ഥിരതയൊന്നുമില്ല. അപ്പോള്‍ ന്യായമായും ഒരു പെണ്ണ് കിട്ടായ്മ ഉണ്ടായിരുന്നു. അങ്ങനെയാണ് ഇത് നാലഞ്ച് സംസ്ഥാനം വിട്ട് പോയതെന്ന് പിഷാരടി പറയുന്നു.

ജീവിതത്തില്‍ പ്രണയം ഉണ്ടായിട്ടുണ്ട്. അത് ഉണ്ടാവാതെ ഇരിക്കുമോ. പക്ഷേ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. പ്രണയം പറയാതെ അവരുടെ കൂടെ സൗഹൃദമാണെന്ന്് പറഞ്ഞ് നടക്കും. അത് ഭയങ്കര സുഖമാണ്. അല്ലെങ്കില്‍ ചിലപ്പോള്‍ ഓടിച്ച് വിട്ടേക്കും. സത്യം പറഞ്ഞാല്‍ എനിക്ക് വിവാഹശേഷമാണ് പ്രേമം തുടങ്ങുന്നത്. പക്ഷേ ഭാര്യ പിടിച്ചപ്പോള്‍ അത് നിര്‍ത്തിയെന്ന് പിഷരാടി തമാശരൂപേണ കൂട്ടിച്ചേര്‍ത്തു.

Latest Stories

പന്തിനെ കളിയാക്കുന്നവർ ശ്രദ്ധിച്ചോളു, അവൻ ഈ സീസണിൽ നിങ്ങൾക്കുള്ള മറുപടി നൽകും: യുവരാജ് സിങ്

'ടീമിൽ സഞ്ജു ഉള്ളത് കൊണ്ടാണ് ഋതുരാജിന് ഭയം'; പ്രതികരണവുമായി മുന്‍ താരങ്ങള്‍

ആക്രമണം ശക്തിപ്പെടുത്തി ഇറാൻ; യുഎഇയിലും ബഹ്‌റൈനിലും ഡ്രോൺ അവശിഷ്ടങ്ങൾ വീണു

കേരളത്തിൽ എൽഡിഎഫ് വിജയിക്കാനാണ് മോദി ആഗ്രഹിക്കുന്നത്, തന്നെ ഇഡി ചോദ്യം ചെയ്തപ്പോൾ എന്തുകൊണ്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ല?: രാഹുൽ ഗാന്ധി

'കരിങ്കൊടി കാണിച്ചാല്‍ ഐസിയു യൂണിറ്റിലേക്ക് പോകുന്ന സ്ഥിതി ഉണ്ടായി'; വീണാ ജോര്‍ജിനെ പരിഹസിച്ച് ഐഷാ പോറ്റി

എല്‍ഡിഎഫിന് വിട നല്‍കാന്‍ കേരളം തയ്യാറാണെന്ന് പ്രധാനമന്ത്രി മോദി; ശബരിമല അയ്യപ്പനെ പ്രണമിച്ച് തിരുവല്ലയില്‍ പ്രസംഗം തുടങ്ങി

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഖിലിന് ആറു കോടി വരെയൊക്കെ കിട്ടിയിട്ടുണ്ടാകും, അത് കാലം തെളിയിക്കും: ആരോപണവുമായി ഷിയാസ് കരീം

താന്‍ വളര്‍ന്നത് പിണറായിയുടെ തണലില്‍ അല്ല, അന്ന് പിണറായി വിജയനെ ആര്‍ക്കും അറിയില്ലെന്ന് ജി സുധാകരന്‍; എ വിജയരാഘന് 'പരാജയ രാഘവ'നെന്നും വിശേഷണം

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല: എം. എ. ബേബി

ഇടതില്‍ ഇപ്പോള്‍ രണ്ട് തരം നേതാക്കളാണ് ഉള്ളത്; തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകും : രാഹുൽ ഗാന്ധി