എന്റെ ട്രസ്റ്റിലേക്ക് ആരും പണം അയക്കരുത്, എന്റെ കുട്ടികളെ ഞാന്‍ നോക്കിക്കോളാം; അഭ്യര്‍ത്ഥനയുമായി രാഘവ ലോറന്‍സ്

തന്റെ ചാരിറ്റിബിള്‍ ട്രസ്റ്റിലേക്ക് ഇനി പണം അയക്കരുത് എന്ന് അഭ്യര്‍ത്ഥിച്ച് നടനും സംവിധായകനുമായ രാഘവ ലോറന്‍സ്. നിരവധി പേര്‍ക്ക് കൈത്താങ്ങാവുന്ന ചാരിറ്റിബിള്‍ ട്രസ്റ്റ് ആണ് രാഘവ നടത്തുന്നത്. ഡാന്‍സ് മാസ്റ്റര്‍ ആയിരുന്നപ്പോഴാണ് രാഘവ ട്രസ്റ്റ് ആരംഭിച്ചത്. അന്ന് പണം ആവശ്യമായിരുന്നു, എന്നാല്‍ ഇന്ന് വേണ്ട എന്നാണ് നടന്‍ പറയുന്നത്.

രാഘവ ലോറന്‍സിന്റെ വാക്കുകള്‍:

കുറച്ച് നാളുകള്‍ക്ക് മുമ്പ് ഞാനൊരു ട്വീറ്റ് ചെയ്തിരുന്നു. എന്റെ ട്രസ്റ്റിലേക്ക് ആരും പണം അയക്കരുതെന്നും എന്റെ കുട്ടികളെ ഞാന്‍ നോക്കിക്കോളാം എന്നുമായിരുന്നു ട്വീറ്റ്. ഞാന്‍ ഡാന്‍സ് മാസ്റ്റര്‍ ആയിരുന്നപ്പോഴാണ് ട്രസ്റ്റ് തുടങ്ങുന്നത്. അറുപത് കുട്ടികളെ കണ്ടെത്തി വീട്ടില്‍ വളര്‍ത്തി. ഭിന്നശേഷിക്കാരായിട്ടുള്ളവര്‍ക്ക് ഡാന്‍സ് പഠിപ്പിച്ചു. പറ്റുന്ന രീതിയില്‍ ഹൃദയ ശസ്ത്രക്രിയകള്‍ക്ക് സഹായിച്ചു. ഇതെല്ലാം ഡാന്‍സ് മാസ്റ്റര്‍ ആയിരുന്നപ്പോള്‍ ചെയ്തതാണ്.

ആ സമയത്ത് എനിക്ക് പറ്റാവുന്നതിലും അധികം അയപ്പോഴാണ് മറ്റുള്ളവരോട് സഹായം അഭ്യര്‍ത്ഥിച്ചത്. ഇപ്പോള്‍ ഞാന്‍ ഹീറോ ആയി. മുമ്പ് രണ്ട് വര്‍ഷത്തില്‍ ഒരു പടം മാത്രമായിരുന്നു ചെയ്തിരുന്നത്. ഇപ്പോഴത് ഒരു വര്‍ഷത്തില്‍ മൂന്ന് പടമായി. നല്ല പണം ലഭിക്കുന്നുമുണ്ട്. എനിക്ക് പണം ലഭിക്കുന്നുണ്ട്. പിന്നെ എന്തിനാണ് മറ്റുള്ളവരില്‍ നിന്നും വാങ്ങിക്കുന്നതെന്ന ചോദ്യം ഞാന്‍ എന്നോട് തന്നെ ചോദിച്ചു. നിങ്ങളുടെ പണം വേണ്ട എന്ന് അഹങ്കാരത്തോടെ ഞാന്‍ പറയുന്നതല്ല.

എനിക്ക് ഇതുവരെയും തന്ന പണം നിങ്ങളുടെ വീടിന് ചുറ്റുമുള്ള കഷ്ടപ്പെടുന്ന ട്രസ്റ്റുകള്‍ നിരവധി ഉണ്ടാകും. അവരെ സഹായിക്കൂ. അവര്‍ക്കത് വളരെ ഉപകാരമായിരിക്കും. അവരിലേക്ക് സംഭാവനകള്‍ അങ്ങനെ വരാറില്ല. ഞാന്‍ എത്ര പറഞ്ഞാലും എന്നെ സഹായിക്കാനായി ഒത്തിരിപേര്‍ എത്താറുണ്ട്. അതില്‍ ഒത്തിരി സന്തോഷം. കഷ്ടപ്പെടുന്നവരെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചു തരാം. അവരെ സഹായിക്കൂ. അത് നിങ്ങളില്‍ സന്തോഷം കൊണ്ടുവരും.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി