'മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്, ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്'

ഉയരം കുറവായതിന്റെ പേരില്‍ സ്‌കൂളിലെ കുട്ടികള്‍ അപമാനിക്കുകയാണെന്ന് പറഞ്ഞ്  പൊട്ടിക്കരഞ്ഞു കൊണ്ടുള്ള ഒരു കുട്ടിയുടെ വാക്കുകള്‍ ലോകത്തിന്റെ കണ്ണു നനച്ചിരിക്കുകയാണ്. “എന്നെയൊന്ന് കൊന്നു തരാമോ..?” എന്നാണ് അമ്മയ്ക്ക് മുന്നില്‍ ഏങ്ങിക്കരഞ്ഞു കൊണ്ട് ഒന്‍പതുവയസുകാരന്‍ ക്വാഡന്‍ ബെയില്‍സ് ചോദിക്കുന്നത്. നിരവധി പേരാണ് ക്വാഡനെ പിന്തുണച്ച് ആശ്വാസ വാക്കുകളുമായി എത്തുന്നത്. മലയാളത്തില്‍ നിന്ന് ഗിന്നസ് പക്രുവും ഫെയ്‌സ്ബുക്കിലൂടെ ക്വാഡന് പിന്തുണ അറിയിച്ചു.

പക്രുവിന്റെ വാക്കുകള്‍….

മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്. ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്. നീ കരയുമ്പോള്‍ നിന്റെ “അമ്മ തോല്‍ക്കും. ഈ വരികള്‍ ഓര്‍മ്മ വച്ചോളു .
“ഊതിയാല്‍ അണയില്ല
ഉലയിലെ തീ
ഉള്ളാകെ ആളുന്നു ഉയിരിലെ തീ ”
– ഇളയ രാജ –
ഇത്തരത്തില്‍ വേദനിക്കുന്നവര്‍ക്കായി എന്റെ ഈ കുറിപ്പ്….

മകനെ സ്‌കൂളില്‍ നിന്നും വിളിക്കാന്‍ ചെന്നപ്പോഴാണ് കൂട്ടുകാര്‍ അവനെ കളിയാക്കുന്നത് കാണുന്നത്. ഉയരം കുറവായതിന്റെ പേരില്‍ നിരന്തരം പരിഹാസത്തിന് ഇരയാവുകയായിരുന്നു കുട്ടി. അമ്മയെ കണ്ടതും അവന്‍ കരഞ്ഞുകൊണ്ട് ഓടി കാറില്‍ കയറി. പിന്നീട് അമ്മയോട് ഈ അപമാനങ്ങളും സങ്കടങ്ങളും തുറന്നു പറഞ്ഞ് അവന്‍ പൊട്ടിക്കരയുന്നതാണ് വൈറലായ വീഡിയോ.

Latest Stories

രാജ്യാന്തര അവയവക്കടത്ത്: കേസ് എൻഐഎ ഏറ്റെടുത്തേക്കും, തീവ്രവാദ ബന്ധം പരിശോധിക്കും

ബേബി ബംപുമായി കത്രീനയും; ബോളിവുഡില്‍ ഇത് പ്രഗ്നനന്‍സി കാലം

നാളേയ്ക്ക് ഒരു കൈത്താങ്ങ്; തൃശൂരില്‍ ചൈല്‍ഡ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം

വന്‍ കുതിപ്പില്‍ കേരളത്തിന്റെ വി-ഗാര്‍ഡ്; 76.17 കോടി രൂപയുടെ ലാഭം; അറ്റാദായത്തില്‍ 44.5 ശതമാനം വര്‍ധന; നിക്ഷേപകര്‍ കൂട്ടമായെത്തി; ഓഹരികള്‍ കുതിക്കുന്നു

ടി 20 ലോകകപ്പ്: ലോകകപ്പ് ടീമൊക്കെ കൊള്ളാം, പക്ഷെ അവനെ ടീമിൽ ഉൾപെടുത്താതിരുന്നതും ആ തീരുമാനവും മണ്ടത്തരം: ഹർഭജൻ സിംഗ്

പെരിയാറില്‍ രാസമാലിന്യം കലര്‍ന്നു; മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി

രാഹുല്‍ ദ്രാവിഡിന് പകരക്കാരന്‍: ഗാംഗുലിയുടെ റോള്‍ ഇത്തവണ ധോണിയ്ക്ക്, നിര്‍ണായക നീക്കവുമായി ബിസിസിഐ

ഉണ്ണി മുകുന്ദനുമായുള്ള വിവാഹം എന്നാണ്? പ്രതികരിച്ച് മഹിമ നമ്പ്യാര്‍

ബിഭവ് കുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവില്‍ എഡിറ്റിങ്ങ്; ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു; പ്രതിക്കെതിരെ തെളിവുണ്ട്, ക്രിമിനല്‍ കേസുകളുടെ എണ്ണം ചൂണ്ടിക്കാട്ടി കോടതി

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ വേണ്ടിയിരുന്നോ?, പ്രതികരിച്ച് ധവാന്‍