നിനക്ക് സിനിമയില്‍ അഭിനയിക്കാം, പക്ഷെ...; ഭര്‍ത്താവ് മുസ്തഫയുടെ ഡിമാന്റിനെക്കുറിച്ച് പ്രിയാമണി

പ്രിയാമണിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ ഡോക്ടര്‍ 56 ആണ് . ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ് തന്റെ കരിയറിനെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് നടി.

‘നിങ്ങളുടെ പശ്ചാത്തലത്തെ പറ്റി മനസ്സിലാക്കുന്ന ഒരു പങ്കാളിയെ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. നടി എന്നതിനപ്പുറം ഒരു വ്യക്തി എന്ന നിലയിലാണ് അദ്ദേഹത്തിന് എന്നെ ഇഷ്ടം. ഞാനാണ് ഈ വ്യക്തിയെന്ന് എനിക്കിപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല. ക്യമറയ്ക്ക് മുന്നിലല്ലാതെ വീട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ എല്ലാവരെയും പോലെ തന്നെയാണ്. വീട്ടു ജോലി ചെയ്യും, സാധനങ്ങള്‍ വാങ്ങിക്കൊണ്ട് വരും. കുക്കിംഗ് ഞാന്‍ ചെയ്യില്ല. മറ്റ് വീട്ടുജോലികള്‍ ചെയ്യണോ, തുടയ്ക്കണോ എല്ലാം ചെയ്യും’

കുടുംബ ജീവിതം ആയ ശേഷം സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധാലുവാണ്. എന്റെ ഭര്‍ത്താവും കുടുംബവും ചെയ്യരുതെന്ന് പറഞ്ഞ് എന്നെ നിയന്ത്രിച്ചിട്ടില്ല. ജോലി ചെയ്യണോ, നീ ചെയ്‌തോ എന്ന് പറയും. പക്ഷെ ശ്രദ്ധിക്കണം എന്ന് ഭര്‍ത്താവ് എപ്പോഴും പറയും. രണ്ട് വട്ടം ആലോചിക്കൂ എന്ന്. അപ്പോള്‍ എനിക്ക് വരുന്ന സിനിമകളെക്കുറിച്ച് അദ്ദേഹത്തെയും അറിയിക്കും.

‘സിനോപ്‌സിസ് അദ്ദേഹത്തിനും അയക്കും. ഇങ്ങനെ ഒരു സബ്ജക്ട് വന്നിട്ടുണ്ട്, എന്ത് തോന്നുന്നു എന്ന് ചോദിക്കും. അദ്ദേഹം വായിച്ച ശേഷം നന്നായിട്ടുണ്ട് അത് ചെയ്യാം എന്ന് പറയും. അതിന് ശേഷം അടുത്ത സ്റ്റെപ്പ് എടുക്കും,’ പ്രിയാമണി പറഞ്ഞു.

ഒറ്റനാണയം, സത്യം, പുതിയ മുഖം, പ്രാഞ്ചിയേട്ടന്‍, ഗ്രാന്റ് മാസ്റ്റര്‍, തിരക്കഥ തുടങ്ങിയവ ആണ് പ്രിയാമണി മലയാളത്തില്‍ ചെയ്ത സിനിമകള്‍.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ