പുതിയ ഡയറക്ടര്‍മാരില്‍ എനിക്ക് പേടി ഡെന്നിസ് ജോസഫിനെയാണ്, അയാളൊരു ഭീഷണിയായിരിക്കും; പ്രിയദര്‍ശന്‍ തന്റെ പേടി തുറന്നുപറഞ്ഞു: മണിയന്‍പിള്ള രാജു

മലയാളസിനിമയിലെ മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ഡെന്നിസ് ജോസഫ്. ഡെന്നിസ് ജോസഫ് സംവിധാനം ചെയ്യാന്‍ തീരുമാനിച്ചതിനെ സംവിധായകന്‍ പ്രിയദര്‍ശന്‍ ‘ഭയ’പ്പെട്ടിരുന്നതിനെക്കുറിച്ച് പറയുകയാണ് ഇപ്പോള്‍ നടന്‍ മണിയന്‍പിള്ള രാജു. കാന്‍മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു് പ്രിയദര്‍ശന്‍ പറഞ്ഞ വാക്കുകള്‍ നടന്‍ പങ്കുവെച്ചത്.

എനിക്ക് പുതിയ ഡയറക്ടര്‍മാര്‍ വരുന്നതില്‍ പേടിയുള്ളത് ഡെന്നിസ് ജോസഫിനെയാണ്, പ്രിയന്‍ പറഞ്ഞു. അതെന്താണെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ പ്രിയന്‍ എന്നോട് പറഞ്ഞു, ഒന്നാമത് അദ്ദേഹം ഒരു എഴുത്തുകാരനാണ്. നല്ല എഴുത്തുകാരനാണ്. ഒരു എഴുത്തുകാരന്‍ സംവിധായകനായി വരുമ്പോള്‍ അയാളുടെ അടുത്ത് ഐഡിയ കാണും. നന്നായിട്ട് എഴുതും.

അല്ലാത്തത് ആരുടെയെങ്കിലുമൊക്കെ വിഷയത്തില്‍ സംവിധാനം ചെയ്യുന്നതല്ലേ. അതുകൊണ്ട് അയാളൊരു ഭീഷണിയായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്, എന്ന് പ്രിയന്‍ പറഞ്ഞു.

ന്യൂദല്‍ഹി, ഭൂമിയിലെ രാജാക്കന്മാര്‍, സംഘം, കോട്ടയം കുഞ്ഞച്ചന്‍, രാജാവിന്റെ മകന്‍, നിറക്കൂട്ട് തുടങ്ങി ഡെന്നിസ് ജോസഫിന്റെ രചനയില്‍ മലയാളസിനിമാ ലോകത്ത് ചരിത്രം കുറിച്ച ചിത്രങ്ങള്‍ ഒട്ടേറെയാണ്. 2021 മെയ് മാസത്തില്‍ തന്റെ 64ാം വയസിലാണ് അദ്ദേഹം അന്തരിച്ചത്.

Latest Stories

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു

ടണ്‍ കണക്കിന് സാഹസികത നിറഞ്ഞ എന്റെ ബേബി ഡോള്‍..; കുഞ്ഞുമറിയത്തിന് ആശംസകളുമായി ദുല്‍ഖര്‍

"കങ്കണ C/O അബദ്ധം": പ്രതിപക്ഷത്തെ ആക്രമിക്കുന്നതിനിടെ ആളുമാറി പുലിവാല് പിടിച്ച് കങ്കണ

IPL 2024: ആ രണ്ട് താരങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല, അവന്മാർ വിഷയമാണ്; സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ

ഐപിഎല്‍ 2024: 'അവന്‍ ഇപ്പോള്‍ ശരിയായ ഒരു ബാറ്ററായി മാറി'; പ്രശംസിച്ച് ബ്രെറ്റ് ലീ

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ്..: കങ്കണ