എന്റെ അമ്മ എന്നെ വിളിക്കുന്നതിലും കൂടുതല്‍ ആ പയ്യനെ വിളിക്കുമായിരുന്നു, അത് വേദനയായി; പ്രണയബന്ധത്തെ കുറിച്ച് പ്രിയ

തനിക്ക് ജീവിതത്തില്‍ സംഭവിച്ച പ്രണയത്തകര്‍ച്ചയെക്കുറിച്ച് നടി പ്രിയ വാര്യര്‍. അതില്‍ നിന്ന് പലതും പഠിച്ചെന്നും നടി ഒരു യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി. റിലേഷന്‍ഷിപ്പിലാവുമ്പോള്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് വേണം.

അടിസ്ഥാനപരമായി നമ്മുടെ പാര്‍ട്ണര്‍ ആരാണെന്ന് മനസ്സിലാക്കണം. അവരുടെ സ്വപ്നങ്ങള്‍ മനസ്സിലാക്കണം. മനസ്സിലായ കാര്യങ്ങള്‍ അംഗീകരിക്കണം. വ്യക്തിത്വം നിലനിര്‍ത്താന്‍ പറ്റണം. അങ്ങനെ ഒരാളുണ്ടെങ്കില്‍ മാത്രം റിലേഷന്‍ഷിപ്പ് മതിയെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍’പ്രിയ ഒരു യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

‘ ഞാന്‍ ആദ്യമായി ഡേറ്റ് ചെയ്ത ആളുമായി നല്ല രീതിയില്‍ പോയി. വേര്‍പിരിഞ്ഞ ശേഷവും ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയിരുന്നു. അടുത്ത റിലേഷന്‍ഷിപ്പില്‍ സംഭവിച്ചത് അംഗീകരിക്കാന്‍ എനിക്ക് പാടായിരുന്നു. നിങ്ങളുടെ എല്ലാം ഒരാള്‍ക്ക് കൊടുത്തു, അവര്‍ക്ക് നല്ലത് മാത്രം ആഗ്രഹിച്ചു. ഞാന്‍ എന്റെ കരിയര്‍ ബില്‍ഡ് ചെയ്യുന്ന സമയവും ആയിരുന്നു’

ഏറ്റവും മോശം ഭാഗമെന്നത് കുടുംബവും അതില്‍ വിശ്വസിച്ചിരുന്നുവെന്നതാണ്. പയ്യനെ എന്റെ ഫാമിലി ജീവന് തുല്യം സ്‌നേഹിച്ചു. എന്റെ അമ്മ എന്നെ വിളിക്കുന്നതിലും കൂടുതല്‍ ആ പയ്യനെ വിളിക്കുമായിരുന്നു. അതിനാലാണ് കൂടുതല്‍ വേദനിച്ചത്. ബന്ധം പരാജയപ്പെട്ടപ്പോള്‍ ഞാന്‍ കരഞ്ഞു, എന്റെ അമ്മ ഒപ്പം കരഞ്ഞു’

‘ഞാന്‍ അവനെ വിശ്വസിച്ചു എന്നായിരുന്നു അമ്മ പറഞ്ഞത്. നമ്മുടെ മാതാപിതാക്കള്‍ വിഷമിക്കുന്നതാണ് ഏറ്റവും മോശം. എനിക്കത് ഡീല്‍ ചെയ്യാമായിരുന്നു. കാരണം എനിക്കൊരു കരിയര്‍ വളര്‍ത്താന്‍ ഉണ്ടായിരുന്നു,’ പ്രിയ വാര്യര്‍ പറഞ്ഞു.

Latest Stories

ഇന്ത്യയ്ക്ക് മേല്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ച് അമേരിക്ക; ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ്

യുപിഐ ഇടപാടുകള്‍ സൗജന്യ സേവനം അവസാനിപ്പിച്ചേക്കും; നിലപാട് വ്യക്തമാക്കി ആര്‍ബിഐ ഗവര്‍ണര്‍

ആലപ്പുഴയിലെ കൊലപാതകം; സെബാസ്റ്റ്യന്റെ സുഹൃത്തിന്റെ വീട്ടിലും പരിശോധന

'വിവാഹവാഗ്ദാനം നൽകി പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല'; വീണ്ടും ആവർത്തിച്ച് സുപ്രീം കോടതി

അടൂരിനെയും യേശുദാസിനെയും ഫേസ്ബുക്ക് പേജിലൂടെ അധിക്ഷേപിച്ച് വിനായകൻ

കമൽഹാസന്റെ സനാതന ധർമ്മ പ്രസ്താവന; നടന്റെ സിനിമകൾ ഒടിടിയിൽ പോലും കാണരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ബിജെപി

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസും ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന് പരാതി; ശ്വേത മേനോനെതിരെ കേസ്

മഴമുന്നറിയിപ്പിൽ മാറ്റം; റെഡ് അലേർട്ടുകൾ പിൻവലിച്ചു, 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'രാഞ്ഝണാ'യുടെ മാറ്റം വരുത്തിയ ക്ലൈമാക്സ്; നിയമനടപടി സ്വീകരിക്കാൻ ആനന്ദ് എൽ റായിയും ധനുഷും