ലൂസിഫര്‍ ഷൂട്ടിംഗ് സമയത്താണ് വിവേക് ഒബ്‌റോയ് ഈ സിനിമയെ കുറിച്ച് പറഞ്ഞത്, അന്നത് നടന്നില്ല: പൃഥ്വിരാജ്

പൃഥ്വിരാജ് നായകനാകുന്ന ‘ഭ്രമം’ ഒക്ടോബര്‍ 7ന് റിലീസ് ഒരുങ്ങുകയാണ്. ഈ ചിത്രത്തിന് മറ്റൊരു ബോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ഒരുക്കാന്‍ വേണ്ടി താന്‍ ശ്രമിച്ചിരുന്നു എന്നാണ് പൃഥ്വിരാജ് പറയുന്നത്. ശ്രീറാം രാഘവന്റെ തന്നെ ജോണി ഗദ്ദാര്‍ എന്ന ചിത്രത്തിന്റെ റീമേക്ക് ഒരുക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ താരം പ്രതികരിക്കുന്നത്.

ജോണി ഗദ്ദാറിന്റെ റീമേക്കിന് വേണ്ടി താന്‍ ശ്രീറാം രാഘവനെ സമീപിച്ചിരുന്നു എന്നാല്‍ അത് നടന്നില്ല. 2019ല്‍ ലൂസിഫര്‍ ഷൂട്ടിംഗിന്റെ സമയത്ത് വിവേക് ഒബ്‌റോയ് ആണ് അന്ധാദുനെ കുറിച്ച് പറഞ്ഞത്. സിനിമ റീമേക്ക് ചെയ്യണമെന്ന് ഒബ്റോയ് പറഞ്ഞിരുന്നു. അന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

ഇപ്പോള്‍ സിനിമ യാഥാര്‍ത്ഥ്യമായതില്‍ അതിയായ സന്തോഷമുണ്ടെന്ന് പൃഥ്വിരാജ് പറയുന്നു. അന്ധാദുനിന്റെ പ്രേക്ഷകര്‍ എങ്ങനെയായിരിക്കും ഭ്രമത്തിനോട് പ്രതികരിക്കുന്നത് എന്നറിയാന്‍ താല്‍പര്യമുണ്ട്. അന്ധാദുന്‍ കാണാത്ത പ്രേക്ഷകര്‍ക്ക് ഭ്രമം ആസ്വദിക്കാന്‍ സാധിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.

ഒരു കൊലപാതകത്തിന്റെ പശ്ചാത്തലത്തിലൂടെ അന്ധനാണെന്ന് നടിക്കുന്ന ഒരു പിയാനിസ്റ്റിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ഛായാഗ്രാഹകന്‍ കൂടിയായ രവി കെ. ചന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മംമ്ത മോഹന്‍ദാസ്, റാഷി ഖന്ന, ഉണ്ണി മുകുന്ദന്‍, ശങ്കര്‍, ജഗദീഷ് എന്നിവരാണ് ഭ്രമത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്