എമ്പുരാനിൽ പ്രണവിന് റഫറൻസായത് ആ മോഹൻലാൽ ചിത്രം; എൽ 3യിൽ കൂടുതൽ വില്ലന്മാർ, വെളിപ്പെടുത്തി പൃഥ്വിരാജ്

ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാൻ തിയേറ്ററുകളിൽ നിന്ന് വൻ വിജയമാണ് നേടിയത്. മോഹൻലാൽ-പൃഥ്വിരാജ് സുകുമാരൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രം രാജ്യമൊട്ടാകെ മികച്ച സ്വീകാര്യത നേടി. എമ്പുരാൻ സിനിമയിൽ പ്രണവ് മോഹൻലാലിന്റെ ലുക്കിന് റഫറൻസായി എടുത്തത് ഏത് ചിത്രത്തിൽ നിന്നാണെന്ന് പറയുകയാണ് പൃഥ്വിരാജ്. തന്റെ എറ്റവും പുതിയ ബോളിവുഡ് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് നടൻ സംസാരിച്ചത്. ഒപ്പം ലൂസിഫർ മൂന്നാം ഭാ​ഗത്തെ കുറിച്ചുളള കൂടുതൽ വിവരങ്ങളും നടൻ വെളിപ്പെടുത്തി.

എമ്പുരാനിലെ പ്രണവിന്റെ ലുക്കിന് റഫറൻസായി എടുത്തത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയിലെ മോഹൻലാലിന്റെ ചിത്രങ്ങളായിരുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു. “എമ്പുരാനിൽ മോഹൻലാൽ സർ ചെയ്ത കഥാപാത്രത്തിന്റെ യൗവനകാലം കാണിക്കുന്ന ഒരു എപ്പിസോഡ് ചെയ്യേണ്ടതുണ്ടായിരുന്നു. വളരെ ചെറിയ ഭാ​ഗമായിരുന്നു അത്. ഇത് കാണിക്കാൻ എഐ, ഫേസ് റീപ്ലേസ്‌മെന്റ് പോലുള്ള ടെക്‌നോളജികൾ ഉപയോഗിക്കാൻ എനിക്ക് താൽപര്യമില്ലായിരുന്നു. ഓർഗാനിക്കായിരിക്കണം ആ രംഗങ്ങളെന്ന് ഉണ്ടായിരുന്നു. ഭാഗ്യത്തിന് എനിക്ക് പ്രണവിനെ ലഭിച്ചു. ആ ലുക്കിൽ പ്രണവിന് ലാൽ സാറുമായി വലിയ സാമ്യവും തോന്നുന്നുണ്ട്. എമ്പുരാന് വേണ്ടി ഞങ്ങൾ ആ സീക്വൻസ് ചിത്രീകരിച്ചപ്പോൾ റഫറൻസ് മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ ലാൽ സാറിന്റെ ചിത്രങ്ങളായിരുന്നു”, പൃഥ്വി പറഞ്ഞു.

സ്റ്റീഫൻ നെടുമ്പളളിയുടെ ചെറുപ്പകാലം കാണിക്കുന്ന ഒരു ഭാ​ഗം എൽ3യിലും ഉണ്ടാകും. പക്ഷേ അത് ഏറെ നീണ്ട ഒരു ഭാഗമായിരിക്കില്ലെന്നും നടൻ കൂട്ടിച്ചേർത്തു. ലൂസിഫർ 3യിൽ കൂടുതൽ വില്ലൻ കഥാപാത്രങ്ങൾ ഉണ്ടാകുമെന്നും പൃഥ്വിരാജ് പറഞ്ഞു. മൂന്നാം ഭാഗത്തിൽ മമ്മൂട്ടി ഉണ്ടാകുമോ എന്ന ചോദ്യത്തോട് അതേകുറിച്ച് ഒന്നും പറയാനില്ല എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി