കര്‍ണ്ണനില്‍ പൃഥ്വിയാണ് നായകനെന്നറിയില്ലായിരുന്നു,, നിര്‍ണ്ണായകവെളിപ്പെടുത്തലുമായി വിക്രം.

കര്‍ണ്ണന്‍ സിനിമയില്‍ നായകനായി പൃഥ്വിരാജിനു പകരം വിക്രമെത്തുന്നു എന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. സംവിധായകന്‍ ആര്‍ എസ് വിമലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വന്നത്. എന്നാല്‍ ഇപ്പോഴിതാ ഈക്കാര്യത്തില്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തു വന്നിരിയ്ക്കുകയാണ് നടന്‍ ചിയാന്‍ വിക്രം.

കര്‍ണ്ണനില്‍ അഭിനയിക്കാനായി കരാറൊപ്പിട്ടതിനു ശേഷം മാത്രമാണ് പൃഥ്വിരാജ് നായകനായി അങ്ങനെയൊരു ചിത്രം മലയാളത്തില്‍ എടുക്കാനാലോചിച്ചിരുന്നതായി താനറിഞ്ഞതെന്നും അറിഞ്ഞയുടന്‍ തന്നെ സംവിധായകനോട് ഇക്കാര്യത്തെപ്പറ്റി വിശദമായി സംസാരിച്ചിരുന്നെന്നും വിക്രം വെളിപ്പെടുത്തി. മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുതത്തിയത്.

പൃഥ്വി എന്റെ അടുത്ത സുഹൃത്താണ്. ഇക്കാര്യം ഞാന്‍ അറിഞ്ഞപ്പോള്‍ തന്നെ പൃഥ്വിയെ വിളിച്ചു സംസാരിച്ചു. പ്രശ്‌നമില്ലെന്നും മലയാളത്തില്‍ അത്ര വലിയ ബജറ്റില്‍ ഒരു സിനിമ നിര്‍മ്മിക്കുകയെന്നത് അസാദ്ധ്യമാണെന്നും പറഞ്ഞു. വലിയ ബജറ്റില്‍ ഹിന്ദിയിലാണ് കര്‍ണ്ണന്‍ ചെയ്യുന്നത് ഫെബ്രുവരി അവസാനത്തോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. അദ്ദേഹം പറഞ്ഞു. ഏകദേശം രണ്ടുമാസത്തോളമായി ഈ സിനിമയെക്കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയിട്ട്. തമിഴില്‍ മുന്‍പൊരു തവണ കര്‍ണ്ണന്‍ വന്നിട്ടുള്ളതിനാല്‍ ആദ്യം താല്‍പര്യം തോന്നിയില്ല. എന്നാല്‍ പിന്നീട് കഥ കേട്ടപ്പോള്‍ വ്യത്യസ്തമായി തോന്നി.വിമല്‍ നല്ല സംവിധായകനാണ് പൃഥ്വിയും അദ്ദേഹവുമൊന്നിച്ച മൊയ്തീന്‍ ഞാനെറെയിഷ്ടപ്പെടുന്ന സിനിമകളിലൊന്നാണ്. വിക്രം പറഞ്ഞു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്