അല്പം ദയകാണിച്ച്, അവസരോചിതമായി പെരുമാറി ക്ഷമയോടെ മാറി നില്‍ക്കണം; അഭ്യര്‍ത്ഥനയുമായി അന്വേഷണത്തിന്റെ സംവിധായകന്‍

ജയസൂര്യയുടെ ത്രില്ലര്‍ ചിത്രം അന്വേഷണത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം ജനുവരി 31ന് തീയേറ്ററുകളിലെത്താന്‍ തയ്യാറെടുക്കുമ്പോള്‍ കഥ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് മെസ്സേജ് അയക്കുന്നവര്‍ക്ക് തക്ക മറുപടി നല്‍കി എത്തിയിരിക്കുകയാണ് അന്വേഷണത്തിന്റെ സംവിധായകന്‍ പ്രശോഭ് വിജയന്‍. ഈ സിനിമയുടെ റിലീസ് കഴിയുന്നത് വരെ എങ്കിലും അവസരോചിതമായി പെരുമാറി ക്ഷമയോടെ മാറി നില്‍ക്കണമെന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നത്.

ഈ സിനിമ റിലീസ് കഴിയുന്നവരെയെങ്കിലും കഥ പറയണം എന്ന് പറഞ്ഞു മെസ്സേജ് ചെയ്യുന്നവര്‍ അല്പം ദയ കാണിച്ച് അവസരോചിതമായി പെരുമാറി കഷമയോടെ മാറി നില്‍ക്കണം എന്ന് അപേക്ഷിക്കുന്നു ?????? .

ഒരു പരിധി ഒക്കെ വേണ്ടേ !

If you look like an opportunist , you will lose an opportunity here and everywhere ?? .

അതേസമയം, “സത്യം എപ്പോഴും വിചിത്രമായിരിക്കും” എന്ന ടാഗ് ലൈനോടുകൂടെ എത്തുന്ന ചിത്രം ഒരു മെഡിക്കല്‍ ത്രില്ലര്‍ ആണെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. “ലില്ലി”ക്ക് ശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ നവാഗതനായ ഫ്രാന്‍സിസ് തോമസിന്റേതാണ്. ലാല്‍, വിജയ് ബാബു, ലിയോണ ലിഷോയ്, ലെന തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.

സുജിത് വാസുദേവാണ് ഛായാഗ്രഹണം. ഇ4 എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ മുകേഷ് ആര്‍.മെഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജേക്‌സ് ബിജോയാണ്് സംഗീതം.

Latest Stories

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം