ഡയലോഗെല്ലാം പാട്ട് പോലെ പാടി കാണാപ്പാഠം പഠിച്ചു: 'മാമാങ്ക'ത്തിന്റെ വിശേഷങ്ങളുമായി പ്രാചി തെഹ്ലാന്‍

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായ “മാമാങ്ക”ത്തിനായാണ് ലോകം മുഴുവനുള്ള പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിലെ “മൂക്കുത്തി പെണ്ണ്” ഉണ്ണിമായെയും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. മാമാങ്കത്തിലെ നായികമാരില്‍ ഒരാളാണ് ഡല്‍ഹിക്കാരിയായ പ്രാചി തെഹ്ലാന്‍. തന്റെ വ്യക്തിത്വത്തിലെ ചില ഘടകങ്ങളാണ് തന്നെ മാമാങ്കത്തിലെ ഉണ്ണിമായായി തിരഞ്ഞെടുക്കാന്‍ കാരണമെന്ന് പ്രാചി കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ബോളിവുഡ് സിനിമകള്‍ കണ്ട് വളര്‍ന്ന തനിക്ക് മലയാള സിനിമയെക്കുറിച്ച് അധികമൊന്നും അറിയില്ലെന്ന് പ്രാചി പറയുന്നു. “”ഏറ്റവും ചിലവേറിയ ചിത്രത്തില്‍ മമ്മൂക്കയ്ക്കൊപ്പമുള്ള നായികയെ പറ്റി അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷകളെല്ലാം വളരെ ഉയരെയായിരുന്നു. നിര്‍മ്മാതാവ് വേണുസാറിന് നന്ദി പറയണം. പുതുമുഖമായ എന്റെ കഴിവില്‍ വിശ്വസിച്ച് അവസരം നല്‍കിയതിന്. ഡാന്‍സും ഫൈറ്റും എല്ലാം ഉണ്ടായിരുന്നു. ഇതെല്ലാം പഠിക്കാന്‍ പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ കുറച്ചൊക്കെ പഠിച്ചു. ഡയലോഗെല്ലാം പാട്ട് പോലെ പാടി കാണാപ്പാഠം പഠിക്കുകയായിരുന്നു.””

“”മലയാള സിനിമയില്‍ അഭിനയിക്കാനുള്ള അവസരം നോക്കിയിരിക്കുമ്പോഴാണ് മാമാങ്കത്തിലേക്ക് ഓഡിഷന് വിളിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും വരുന്നത് ഇരട്ടി മധുരമാണ്. ഞാന്‍ സ്പോര്‍ട്സ് രംഗത്തില്‍ നിന്ന് പിന്മാറിയതിന് ശേഷം എം.ബി.എ ചെയ്ത് ഒരു കമ്പനിയില്‍ കണ്‍സള്‍ട്ടന്റ് ആയി ജോലി നോക്കുമ്പോഴാണ് ഹിന്ദി സീരിയലില്‍ അഭിനയിക്കാന്‍ പോയത്. രണ്ട് ഹിന്ദി സീരിയലുകളും ഒരു പഞ്ചാബി സിനിമയും ചെയ്തിട്ടാണ് മലയാളത്തിലേക്ക് വരുന്നത്”” എന്ന് പ്രാചി പറഞ്ഞു. കായികതാരമായിരുന്ന പ്രാചി 2010 കോമണ്‍വെല്‍ത്ത് ഗെയിംസ്, 2010-11 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ നെറ്റ്‌ബോള്‍ ടീമിന്റെ കാപ്റ്റനായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ