വൈറസ് നഷ്ടപ്പെടുത്തിയിരുന്നെങ്കില്‍ പിന്നീടതില്‍ ഞാന്‍ ഏറെ പശ്ചാത്തപിച്ചേനേ: പൂര്‍ണ്ണിമ ഇന്ദ്രജിത്ത്

കേരളത്തെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ കാലത്തിന്റെ കഥ പറയുന്ന വൈറസ് റിലീസിംഗിന് ഒരുങ്ങുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍താരനിരയാണ് അണിനിരക്കുന്നത്. പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ണിമ ഇന്ദ്രജിത്ത് മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വൈറസ് മിസ്സ് ചെയ്തിരുന്നെങ്കില്‍ പിന്നീടതില്‍ താന്‍ പശ്ചാത്തപിച്ചേനേയെന്ന് പറയുകയാണ് പൂര്‍ണ്ണിമ.

“വിവാഹശേഷം ഭാര്യ, അമ്മ അങ്ങനെ ഉത്തരവാദിത്വങ്ങള്‍ ഉള്ളതുകൊണ്ട് സിനിമാ ഓഫറുകള്‍ വന്നെങ്കിലും നോ പറയുകയായിരുന്നു. എന്നാല്‍ അപ്പോഴും ഒരിക്കല്‍ ഒരു നല്ല കഥാപാത്രത്തെ അവതരിപ്പിച്ച് ഇടവേള അവസാനിപ്പിക്കും എന്ന് തീരുമാനിച്ചിരുന്നു. വൈറസ് മിസ്‌ചെയ്തിരുന്നെങ്കില്‍ പിന്നീടതില്‍ ഞാന്‍ പശ്ചാത്തപിച്ചേനേ. കേറാത്ത ബസിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കുന്ന ഒരു വ്യക്തിയല്ല ഞാന്‍. എന്നാല്‍ വൈറസിന്റെ കാര്യത്തില്‍ ശരിക്കും വിഷമിക്കുമായിരുന്നു. ഈ സിനിമ നാളെ പഠനവിഷയംവരെയാകാവുന്ന സിനിമയാണ്.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ പൂര്‍ണ്ണിമ പറഞ്ഞു.

ചിത്രത്തില്‍ സ്മൃതി എന്ന ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ വേഷത്തിലാണ് പൂര്‍ണ്ണിമ എത്തുന്നത്. നിപാ ബാധിതസമയത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച നാല് ഉദ്യോഗസ്ഥരില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രൂപപ്പെടുത്തിയ കഥാപാത്രമാണിതെന്ന് പൂര്‍ണ്ണി പറഞ്ഞു. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, രേവതി, ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, ആസിഫ് അലി, പാര്‍വതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നുന്നത്.

ആഷിഖ് അബുവും ഭാര്യ റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്. സുഡാനി ഫ്രം നൈജീരിയയുടെ തിരക്കഥയൊരുക്കിയ മുഹ്‌സിന്‍ പരാരിയും സുഹാസ് ഷറഫുമാണ് വൈറസിന്റെ തിരക്കഥയെഴുതിയത്. രാജീവ് രവിയാണ് ക്യാമറ. ചിത്രം ജൂണ്‍ ഏഴിന് തിയേറ്ററുകളിലെത്തും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ