സൂപ്പര്‍ സ്റ്റാര്‍ ആയാല്‍ ആര്‍ക്കാണ് ഗുണം? അതിന്റെ അര്‍ത്ഥം മനസിലായിട്ടില്ല.. താരാരാധന മൂത്ത് ഭ്രാന്തായി ഇടുന്നതാണോ: പാര്‍വതി തിരുവോത്ത്

സൂപ്പര്‍ സ്റ്റാര്‍ എന്ന ഇമേജ് കൊണ്ട് ആര്‍ക്കാണ് ഗുണമെന്ന് പാര്‍വതി തിരുവോത്ത്. സ്റ്റാര്‍ഡം ആര്‍ക്കും ഒന്നും കൊടുത്തിട്ടില്ല എന്നാണ് പാര്‍വതി റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. സൂപ്പര്‍ സ്റ്റാര്‍ എന്ന ഇമേജ് താരാധന മൂത്ത് ഭ്രാന്തായി ആള്‍ക്കാര്‍ ഇടുന്നതാണോ എന്നാണ് പാര്‍വതി ചോദിക്കുന്നത്.

”സൂപ്പര്‍ സ്റ്റാര്‍ഡം ആര്‍ക്കും ഒന്നും കൊടുത്തിട്ടില്ല. സമയം പാഴാക്കാനുള്ള കാര്യം മാത്രമാണത്. സൂപ്പര്‍ സ്റ്റാര്‍ എന്നത് എന്താണ് എന്ന് പോലും മനസിലാകുന്നില്ല. അതുകൊണ്ട് ഇവിടെ ആര്‍ക്കാണ് ഗുണം ഉണ്ടായിട്ടുള്ളത്. സൂപ്പര്‍ സ്റ്റാറിന്റെ അര്‍ത്ഥം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല.”

”ഇന്‍ഫ്‌ലുവന്‍സ് ആണോ, ഇമേജ് ആണോ താരാരാധന മൂത്ത് ഭ്രാന്തായി ആള്‍ക്കാര് ഇടുന്നതാണോ എന്നൊന്നും എനിക്കറിയില്ല. എന്നെ സൂപ്പര്‍ ആക്ടര്‍ എന്ന് വിളിച്ചാല്‍ ഞാന്‍ ഹാപ്പി ആണ്. ഫഹദ് ഫാസില്‍, ആസിഫ് അലി, റിമ കല്ലിങ്കല്‍ എന്നിവരാണ് എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിലെ സൂപ്പര്‍ ആക്ടേഴ്‌സ്” എന്നാണ് പാര്‍വതി തിരുവോത്ത് പറഞ്ഞത്.

പാര്‍വതിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ”മോഹന്‍ലാല്‍, മമ്മൂട്ടി എന്നൊക്കെ പറയണമെന്നുണ്ട് പക്ഷെ ഈഗോ സമ്മതിക്കുന്നില്ല, ഇത് അറ്റന്‍ഷന്‍ സീക്കിങ് പരിപാടിക്ക് വേണ്ടി പറയുന്നതാണ്” എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളാണ് പാര്‍വതിക്ക് ലഭിക്കുന്നത്.

നേരത്തെയും സൂപ്പര്‍ സ്റ്റാറുകള്‍ക്ക് എതിരെ പാര്‍വതി സംസാരിച്ചിട്ടുണ്ട്. കസബ സിനിമയിലെ മമ്മൂട്ടിക്ക് എതിരെ പാര്‍വതി സംസാരിച്ചത് വിവാദമായിരുന്നു. അതേസമയം, തങ്കലാന്‍ എന്ന ചിത്രമാണ് താരത്തിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. പാ രഞ്ജിത്ത് ഒരുക്കുന്ന വിക്രം ചിത്രത്തില്‍ ശകത്മായൊരു കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

Latest Stories

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍