മൂന്നു പേരുടെ സിനിമകളില്‍ സ്‌ക്രിപ്റ്റ് പോലും നോക്കാതെ ഞാന്‍ അഭിനയിക്കും: പാര്‍വതി തിരുവോത്ത്

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം  മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ നടി പാര്‍വതി തിരുവോത്ത് വീണ്ടും അഭിനയത്തില്‍ സജീവമായിരിക്കുകയാണ്. ഈ വര്‍ഷം പുറത്തിറങ്ങിയ ഉയരെ, വൈറസ് എന്ന രണ്ട് വിജയചിത്രങ്ങളിലൂടെ തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് പാര്‍വതി. ഈ ചിത്രങ്ങളിലെ പാര്‍വതി കഥാപാത്രങ്ങള്‍ ഏറെ പ്രശംസയാണ് നേടി കൊടുത്തിരിക്കുന്നത്.

ചിത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന പാര്‍വതി എന്നാല്‍ മൂന്നു പേരുടെ സിനിമകളില്‍ സ്‌ക്രിപ്റ്റ് പോലും നോക്കാതെ അഭിനയിക്കുമെന്നാണ് പറയുന്നത്. ബോബി സഞ്ജയ്, അഞ്ജലി മേനോന്‍, ആഷിക് അബു എന്നിവരുടെ ചിത്രങ്ങളിലാണ് പാര്‍വതിയ്ക്ക് അത്രമേല്‍ ഉറപ്പുള്ളത്. ഇവര്‍ മൂന്നു പേര്‍ക്കും തങ്ങള്‍ എന്താണ് തങ്ങളുടെ ചിത്രങ്ങളിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നത് എന്നതിനെ കുറിച്ച് നല്ല ധാരണ ഉണ്ടെന്നും അത് കൊണ്ട് തന്നെ ധൈര്യമായി ഇവരുടെ ചിത്രങ്ങള്‍ ചെയ്യാം എന്നുമാണ് പാര്‍വതി അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞത്.

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സ്, കൂടെ എന്നീ ചിത്രങ്ങളില്‍ പാര്‍വതി അഭിനയിച്ചിട്ടുണ്ട്. ഉയരെയ്ക്ക് തിരക്കഥയൊരുക്കിയത് ബോബി സഞ്ജയ ടീമായിരുന്നു. ആഷിഖ് അബുവായിരുന്നു വൈറസിന്റെ സംവിധായകന്‍. ഈ ചിത്രങ്ങളിലെ പാര്‍വതി കഥാപാത്രങ്ങള്‍ എന്നും സിനിമാ പ്രേമികളുടെ മനസില്‍ തങ്ങി നില്‍ക്കാന്‍ പാകത്തിനുള്ളവയാണെന്നതാണ് സത്യം.

Latest Stories

'ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണ്, ഈ കപ്പല്‍ അങ്ങനെ മുങ്ങില്ല'; തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

'തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല'; ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐഎം

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക നേരിട്ടത് പോലെ സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണമെന്ന് ബീനാ പോൾ

'സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ ഉണ്ടാകും'; പി എം എ സലാം

കഴുത്തിൽ സ്വർണചെയിൻ; കഴിക്കാൻ കാവിയർ; 'ലിലിബെറ്റ്' വെറുമൊരു പൂച്ചയല്ല

'നിസാര വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുകയല്ല വേണ്ടത്; അവരെയൊക്കെ കെട്ടിക്കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണ്'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്

ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് ഇനി വില കൂടും!

അതിജീവിതയെ അധിക്ഷേപിച്ച കേസ്; 16 ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ