കമ്മാര സംഭവത്തിന് രണ്ടാം ഭാഗം; മുരളി ഗോപി പറയുന്നു

ദിലീപ് നായകനായി 2018 ഇല്‍ റിലീസ് ചെയ്ത ചിത്രമാണ് കമ്മാര സംഭവം. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയത് മുരളി ഗോപിയായിരുന്നു. ഇപ്പോഴിത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ സാധ്യതകളെ കുറിച്ച് മനസ്തുറന്നിരിക്കുകയാണ് മുരളി ഗോപി.

‘ടൂ പാര്‍ട്ട് ആയിട്ടാണ് അത് കണ്‍സീവ് ചെയ്തിരുന്നത്.. എപ്പോഴും നമ്മള്‍, ഇപ്പോള്‍ ലൂസിഫര്‍ ചെയ്യുമ്പോള്‍ പോലും അനൗണ്‍സ് ചെയ്തിട്ടില്ല ഇതിന് രണ്ട് പാര്‍ട്ട് ഉണ്ടാകുമെന്നു.. കാരണം ഈ ഫസ്റ്റ് ഫിലിം വിജയമായാല്‍ മാത്രമേ ഇവിടെ അതിന്റെ ഒരു സെക്കന്റ് പാര്‍ട്ടിനെ കുറിച്ച് ആലോചിക്കാന്‍ കഴിയുകയുള്ളു.. കമ്മാര സംഭവത്തിന് ഒരു സെക്കന്റ് പാര്‍ട്ട് ആദ്യമേ മനസ്സില്‍ ഉണ്ട്.. അത് സംഭവിക്കുമോ എന്ന് കണ്ടറിയണം’ മുരളി ഗോപി പറഞ്ഞു.

രാമലീലയുടെ വന്‍ വിജയത്തിന് ശേഷം ദിലീപിന്റേതായി തിയേറ്റുകളിലെത്തിയ ചിത്രമായിരുന്നു കമ്മാര സംഭവം. എന്നാല്‍ ചിത്രം തിയേറ്ററില്‍ അത്ര വിജയമായിരുന്നില്ല. മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് എത്തിയത്. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. തമിഴ് താരങ്ങളായ സിദ്ധാര്‍ത്ഥ്, ബോബി സിംഹ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍.

കമ്മാരന്റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. മുരളീഗോപിയും ഇന്ദ്രന്‍സും ശ്വേത മേനോനും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളാകുന്നു. ഏകദേശം 20 കോടി ചെലവുള്ള സിനിമ ഗോകുലം ഫിലിംസ് ആണ് നിര്‍മ്മിച്ചത്.

Latest Stories

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു, പരാതി

ധോണി അടുത്ത സീസണിൽ ടീമിൽ കാണുമോ, അതിനിർണായക അപ്ഡേറ്റ് നൽകി ചെന്നൈ ബോളിങ് പരിശീലകൻൽ പറയുന്നത് ഇങ്ങനെ

വെള്ളിത്തിരയിലെ നരേന്ദ്ര മോദി ഇനി സത്യരാജ്; ബയോപിക് ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ