ഒരുപാട് ബുദ്ധിമുട്ടുകള്‍ ബിജു ചേട്ടന്‍ അനുഭവിച്ചു, 20 വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന് ഒപ്പം രണ്ടാം ചിത്രം: പത്മപ്രിയ

മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് നടി പത്മപ്രിയ. സെപ്റ്റംബര്‍ 8ന് റിലീസിന് ഒരുങ്ങുന്ന ‘ഒരു തെക്കന്‍ തല്ലുകേസ്’ എന്ന സിനിമയിലൂടെയാണ് പത്മപ്രിയ മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചു വരവിന് ഒരുങ്ങുന്നത്. രുഗ്മിണി എന്ന കഥാപാത്രത്തെയാണ് പത്മപ്രിയ സിനിമയില്‍ അവതരിപ്പിക്കുന്നത്. ബിജു മേനോന് ഒപ്പമുള്ള രണ്ടാമത്തെ ചിത്രമാണ് ഇതെന്നും പത്മപ്രിയ പറഞ്ഞു.

ബിജു മേനോനുമൊത്തുള്ള തന്റെ രണ്ടാമത്തെ സിനിമയാണിത്. വടക്കുംനാഥന്‍ എന്ന സിനിമയാണ് ആദ്യത്തേത്. പക്ഷെ അതില്‍ ഒന്നോ രണ്ടോ സീന്‍ മാത്രമേ ചെയ്തിട്ടുള്ളു. ആദ്യമായാണ് അദ്ദേഹത്തിന്റെ കൂടെ ഒരു മുഴുനീള കഥാപാത്രമായി എത്തുന്നത്. സിനിമയില്‍ വളരെ നാളുകള്‍ക്ക് ശേഷമാണ് താന്‍ വരുന്നത്. അത് മലയാള സിനിമയില്‍ മാത്രമല്ല, തിമിഴിലും മറ്റ് ഭാഷാ സിനിമകളിലും ഏറെ നാളായി അഭിനയിച്ചിട്ട്.

അതുകൊണ്ടു തന്നെ തനിക്ക് ഈ സിനിമ മികച്ച അനുഭവമാണ് തന്നത്. എല്ലാവരും നല്ലതുപോലെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. ചിത്രീകരണ വേളയില്‍ ബിജു ചേട്ടനും ഒരുപാട് ബുദ്ധിമുട്ടുകള്‍ ശാരീരികമായും നേരിട്ടു. അദ്ദേഹത്തിന് വളരെ അധികം നന്ദിയുണ്ട്. കാരണം, ഇത്രയും നല്ല കോ-ആക്ടറെ കിട്ടുക എന്നത് പാടാണ്. റോഷനും ഒരുപാട് കഷ്ടപ്പെട്ടു. അത് സിനിമ കാണുമ്പേള്‍ മനസിലാകും.

വളരെ വിലപ്പെട്ട മറ്റൊന്ന് സിനിമയില്‍ നിമിഷ ചെയ്ത വാസന്തി എന്ന കഥാപാത്രവും രുഗ്മിണിയും തമ്മിലുള്ള റിലേഷന്‍ഷിപ്പാണ്. അത് ഭയങ്കര രസമുള്ള ഒന്നു തന്നെയാണ്. അവര്‍ തമ്മിലുള്ള സംഭഷണങ്ങള്‍ താന്‍ മറ്റൊരു ഭാഷാ സിനിമിലും കണ്ടിട്ടില്ല. അതും വളരെ രസമാണ്. കൂടാതെ സിനിമയിലെ മറ്റ് സത്രീ കഥാപാത്രങ്ങളും അത്ര ഭംഗിയായാണ് അഭിനയിച്ചിരിക്കുന്നത് എന്നാണ് പത്മപ്രിയ പറയുന്നത്.

ശ്രീജിത്ത് എന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി. ആര്‍ ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ