ഞങ്ങളുടെ ഓണം ജനുവരിയിലാണ്, അതിന്റെ ഒരു തിരക്കിലും ഓട്ടത്തിലുമാണ്: സുരേഷ് ഗോപി

മകളുടെ വിവാഹം നടക്കുന്ന ജനുവരിയിലാണ് തങ്ങളുടെ യഥാര്‍ഥ ഓണമെന്ന് നടന്‍ സുരേഷ് ഗോപി. തിരുവോണ ദിനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട തിരിക്കിലാണ് ഇപ്പോഴുള്ളതെന്നും വീടിന്റെ ചില പണികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

‘ഞങ്ങള്‍ക്ക് അങ്ങനെ പ്രത്യേകതയില്ലാത്ത ഓണമാണ് ഇത്തവണ. ഞങ്ങളുടെ ഓണം ജനുവരിയിലാണെന്നാണ് നിശ്ചയിച്ചിരിക്കുന്നത്. അതിന്റെ ഒരു തിരക്കിലും ഓട്ടത്തിലുമാണ്. വീട് തന്നെയൊന്ന് പെയ്ന്റ് ചെയ്യണം. കല്യാണത്തിന് മുന്‍പുള്ള ഒരുക്കത്തിന്റെ ഭാഗമായി സാധനങ്ങളെല്ലാം പൊടി കയറാത്ത തരത്തില്‍ സീല്‍ ചെയ്ത് എല്ലാ മുറികളിലും ഹാളിലും വെച്ചിരിക്കുകയാണ്. ഈ വീട് നിര്‍മിച്ചിട്ട് 26 വര്‍ഷമായി.

അതുകൊണ്ട് ഒരു മേജര്‍ റീഹാളിംഗ് നടക്കുന്ന സമയമാണ്. അതുകൊണ്ട് ഓണം എന്ന് പറയുന്നത് ഞെരുക്കത്തിലായി പോയി. ഞാനും വൈഫും കല്യാണപ്പെണ്ണും ദിക്കുകള്‍ ചുറ്റി അവള്‍ക്ക് വേണ്ടുന്ന ഒരുക്കങ്ങളുടെ തയ്യാറെടുപ്പിന് വേണ്ടി നടക്കുകയാണ്.

ഇന്നലെയാണ് ഞങ്ങള്‍ ബോംബെയില്‍ നിന്ന് വന്നത്. ബാക്കി ആണ്‍പിള്ളേരും അമ്മായിയും അവരുടെ കസിന്‍സും ഒക്കെ ഇവിടെ തന്നെയുണ്ട്. എല്ലാം കൂടി ബഹളത്തിലായി പോയി. ഓണവും ആ ബഹളത്തില്‍ മുങ്ങിയിരിക്കുകയാണ്’ സുരേഷ് ഗോപി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ