രാഷ്ട്രീയക്കാരുടെ കാര്യത്തില്‍ ഇവര്‍ക്ക് ഈ ശുഷ്‌കാന്തി ഇല്ലല്ലോ'എം.വി.ഡിയുടെ ഭാഗത്തും തെറ്റുണ്ടെന്ന് കോടതിക്ക് മനസ്സിലായി'; അതിനാലാണ് ഇ-ബുള്‍ ജെറ്റിന് ജാമ്യം ലഭിച്ചതെന്ന് ഒമര്‍ ലുലു

എംവിഡി കുറ്റക്കാരാണെന്ന് കോടതിക്ക് മനസ്സിലായത് കൊണ്ടാണ് ഈ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് ജാമ്യം ലഭിച്ചതെന്ന് ഒമര്‍ ലുലു. ഇ ബുള്‍ജെറ്റ് ചെയ്തതില്‍ തെറ്റുകളുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്ത് എത്ര വാഹനങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടിയുടെ സ്റ്റിക്കറും മറ്റും ഒട്ടിച്ച് നിരത്തിലിറങ്ങിയത്. അതെല്ലാം എംവിഡിയില്‍ നിന്ന് അനുവാദം ലഭിച്ചിട്ടാണോ മാതൃഭൂമി ന്യൂസിന്റെ പ്രൈം ടൈമം ചര്‍ച്ചയില്‍ ഒമര്‍ പറഞ്ഞു.

‘ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ഭാഗത്ത് അവരുടേതായ തെറ്റുകള്‍ ഉണ്ട്. എംവിഡി ഇവര്‍ക്കെതിരെ ആക്ഷന്‍ എടുക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു. അതിന് ശേഷം അവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. കോടതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എന്റെ അറിവില്‍ കേസെടുത്തിരുന്നത്. പക്ഷെ കോടതി അവര്‍ക്ക് ജാമ്യം നല്‍കി.

അത് എംവിഡിയുടെ പ്രവൃത്തി ശരിയായില്ലെന്ന് കോടതിക്ക് തോന്നിയതിനാലാണ് എബിനും ലിബിനും ജാമ്യം ലഭിച്ചത്. ഇ ബുള്‍ജെറ്റിന്റെ കാര്യത്തില്‍ എംവിഡി കാണിച്ച ശുഷ്‌കാന്തി രാഷ്ട്രീയക്കാരുടെ കാര്യത്തില്‍ കാണിക്കാത്തത് എന്തുകൊണ്ടാണ്. തിരഞ്ഞെടുപ്പ് സമയത്ത് എത്ര വാഹനങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടിയുടെ സ്റ്റിക്കറും മറ്റും ഒട്ടിച്ച് നിരത്തിലിറങ്ങിയത്. അതെല്ലാം എംവിഡിയില്‍ നിന്ന് അനുവാദം ലഭിച്ചിട്ടാണോ?’- ഒമര്‍ ലുലു

അതേസമയം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ഇ-ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ കാരവന്‍ വീണ്ടും നിരത്തിലിറക്കാന്‍ അവസരം ലഭിക്കും. മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിരിക്കുന്ന മാറ്റങ്ങള്‍ വരുത്തി വാഹനം വീണ്ടും ഉപയോഗിക്കാം. നിലവില്‍ നിയമവിരുദ്ധമായി വാഹനത്തില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ പൂര്‍ണമായും പൂര്‍വ്വസ്ഥിതിയിലേക്ക് മാറ്റേണ്ടി വരും.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ