എയര്‍പോര്‍ട്ടില്‍ ചെക്ക് ഇന്‍ ചെയ്തിട്ട് ശ്രീനാഥ് ഭാസി മറുവശത്ത് കൂടി തിരിച്ച് ഇറങ്ങിപ്പോയി, പ്രതികരിച്ചാല്‍ നടന് വാശി കൂടും: ബാദുഷ

ശ്രീനാഥ് ഭാസിക്കെതിരെ ആരോപണങ്ങളുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍.എം ബാദുഷ. ഖജ്രാവോ ഡ്രീംസ് എന്ന സിനിമയുടെ സമയത്ത് ശ്രീനാഥ് ഭാസിയില്‍ നിന്നും ഉണ്ടായ മോശം അനുഭവങ്ങളെ കുറിച്ചാണ് ബാദുഷ തുറന്നു പറഞ്ഞിരിക്കുന്നത്.

വിലക്ക് ഏര്‍പ്പെടുത്തിയ നടന്‍മാരില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തോടാണ് ബാദുഷ പ്രതികരിച്ചത്. ഷെയ്ന്‍ നിഗത്തിനൊപ്പം മൂന്ന് സിനിമകള്‍ ചെയ്‌തെങ്കിലും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ മറ്റേ നടനില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

ഞാന്‍ എയര്‍പോര്‍ട്ടില്‍ നടനെ കയറ്റി വിടാന്‍ വേണ്ടി പോയിരുന്നു. ചിത്രത്തിലെ ബാക്കിയുള്ള ആര്‍ട്ടിസ്റ്റുകള്‍ ലൊക്കേഷനില്‍ കാത്തു നില്‍ക്കുകയായിരുന്നു. ഞാന്‍ തന്നെയാണ് എയര്‍പോര്‍ട്ടില്‍ കൊണ്ടുപോയി വിട്ടത്. എന്നാല്‍ ചെക്ക് ഇന്‍ ചെയ്ത അയാള്‍ തിരിച്ച് ഇറങ്ങി പോയ അനുഭവം വരെ ഉണ്ടായിട്ടുണ്ട്.

ഈ വിഷയത്തില്‍ പരാതി നല്‍കണമെന്ന് നിര്‍മ്മാതാവിനോട് പറഞ്ഞിരുന്നു. എന്നാല്‍ സിനിമ നടക്കട്ടെയെന്ന് കരുതി അദ്ദേഹം അത് ചെയ്തില്ല. ഒടുവില്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി കൊണ്ടു വന്ന് ഫ്‌ളൈറ്റില്‍ കയറ്റിവിടുകയായിരുന്നു.

താനും അപ്പോള്‍ പ്രതികരിക്കാന്‍ പോയാല്‍ നടന് വാശി കൂടുകയും സിനിമ നിന്നുപോവുകയും ചെയ്‌തേനെ എന്നാണ് ബാദുഷ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഖജ്രാവോ ഡ്രീംസ് നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ്.

Latest Stories

IND VS ENG: വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി ജസ്പ്രീത് ബുംറ; തിരുത്തിയത് ആ ഇതിഹാസത്തിന്റെ റെക്കോഡ്

ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ട; അവഗണിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

IND vs ENG: ഇംഗ്ലണ്ടിൽ താൻ ബോളെറിയാൻ ശരിക്കും ഭയപ്പെടുന്ന ഇന്ത്യൻ ബാറ്റർ ആരാണെന്ന് വെളിപ്പെടുത്തി മിച്ചൽ സ്റ്റാർക്ക്

ഏകാത്മ മാനവവാദവും ഏക മുതലാളി സേവയും: ബിജെപിയുടെ രാഷ്ട്രീയ തത്വശാസ്ത്രവും പ്രയോഗ നീതിയും-2

'ഭർതൃപിതാവ് അപമര്യാദയായിപെരുമാറിയെന്ന് പറഞ്ഞു, അച്ഛന് കൂടി വേണ്ടിയാണ് കല്യാണം കഴിച്ചതെന്നായിരുന്നു മറുപടി'; ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ്

IND vs ENG: ലോർഡ്‌സ് ടെസ്റ്റിൽ അമ്പയറുമായി വാക്കേറ്റത്തിലേർപ്പെട്ട് ​ഗില്ലും സിറാജും

പാക് നടി മരിച്ചത് 9 മാസം മുൻപ്, മൃതദേഹം ജീർണിച്ച നിലയിലായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്

'മുൻ ഡിജിപി ശ്രീലേഖ ഉൾപ്പെടെ പത്ത് വൈസ് പ്രസിഡന്റുമാർ, വി മുരളീധരൻ പക്ഷത്തെ വെട്ടി'; പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച് ബിജെപി

'കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതല ഏറ്റെടുക്കാൻ താല്പര്യമില്ല, പദവിയിൽ നിന്നും ഒഴിവാക്കണം'; വി സിക്ക് കത്തയച്ച് മിനി കാപ്പന്‍

ഗവര്‍ണര്‍മാരെ ഉപയോഗിച്ച് കേരളത്തിന്റെ ഉന്നതവിദ്യാസ മേഖലയെ തകര്‍ക്കുന്നു; സര്‍വകലാശാലകളില്‍ കാവിവത്കരണ ശ്രമമാണ് നടക്കുന്നതെന്ന് എംവി ഗോവിന്ദന്‍