വിവാഹം- കുടുംബം എന്നിവയുടെ പ്രാധാന്യം പറഞ്ഞ് ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചത് ദുല്‍ഖര്‍: നിത്യ മേനോന്‍

വിവാഹം ചെയ്യാനായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ ബോദ്ധ്യപ്പെടുത്തിയതിനെ കുറിച്ച് നടി നിത്യ മേനോന്‍. കുടുംബം, വിവാഹം എന്നിവയുടെ പ്രധാന്യത്തെ കുറിച്ച് പറഞ്ഞാണ് വിവാഹിതയാകാനായി തന്നെ പ്രേരിപ്പിച്ചതെന്ന് നിത്യ മേനോന്‍ സിനിമ എക്‌സ്പ്രസിനോട് പറഞ്ഞു.

ദുല്‍ഖറിനൊപ്പം ഒന്നിച്ചഭിനയിച്ചതിനെ കുറിച്ചും നിത്യ പറഞ്ഞു. “”സിനിമകളില്‍ ഞങ്ങളുടെ കെമിസ്ട്രി കണ്ട് അത്ഭുതപ്പെട്ടിരുന്നു”” എന്നാണ് നിത്യ പറയുന്നത്. ഓകെ കണ്‍മണി എന്ന ചിത്രത്തില്‍ സംവിധായകന്‍ മണി രത്‌നം തന്റെ ഏറ്റവും മികച്ച വേര്‍ഷനാണ് കൊണ്ടു വന്നതെന്നും നിത്യ മേനോന്‍ വ്യക്തമാക്കി.

നേരത്തെ ബോഡി ഷെയ്മിംഗ് കമന്റുകള്‍ താന്‍ ഗൗനിക്കാറില്ലെന്നും ഒരു അഭിമുഖത്തില്‍ നിത്യ വ്യക്തമാക്കിയിരുന്നു. “”നമ്മളെ പരിഹസിക്കുന്നത് എല്ലായ്‌പ്പോഴും നമ്മളേക്കാള്‍ കുറവുള്ള ആളുകളാണ്. മികച്ചു നില്‍ക്കുന്നവര്‍ അല്ലെങ്കില്‍ നമ്മളേക്കാളേറെ ചെയ്യുന്നവര്‍ ഒരിക്കലും മറ്റുള്ളവരെ പരിഹസിക്കാനോ വിമര്‍ശിക്കാനോ നില്‍ക്കില്ല.””

“”ബോഡി ഷേമിംഗിനെ കുറിച്ചോര്‍ത്ത് ഒരിക്കലും ബഹളം വെയ്ക്കുകയോ നിലവിളിക്കുകയോ ചെയ്തിട്ടില്ല. വ്യക്തിപരമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രതിഷേധിക്കുന്നതിലും ഞാന്‍ വിശ്വസിക്കുന്നില്ല. നിങ്ങള്‍ ഇത് സ്വയം ചെയ്യുന്നു, മറികടക്കുന്നു. ഇക്കാര്യങ്ങളെ കുറിച്ച് ഒരിക്കലും സംസാരിക്കുകയോ അഭിമുഖങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ല”” എന്ന് നടി പിങ്ക്‌വില്ലയോട് പറഞ്ഞു.

Latest Stories

സേനാപതിയെ പിന്നിലാക്കി ടർബോ ജോസ്; ഐഎംഡിബിയിൽ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ മൂവീസിൽ 'ടർബോ' രണ്ടാം സ്ഥാനത്ത്!

വ്യാജ ആനിമേറ്റഡ് വീഡിയോ പ്രചരിപ്പിച്ചു; ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്; ബിജെപിക്ക് തിരിച്ചടി

രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫിവര്‍; പത്ത് പേര്‍ ചികിത്സയില്‍; മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല

ആ ഇന്ത്യൻ താരം മനുഷ്യനല്ല അന്യഗ്രഹജീവിയാണ്, ഡിഎൻഎ ടെസ്റ്റ് അത്യാവശ്യം; വെയ്ൻ പാർനെൽ പറയുന്നത് ഇങ്ങനെ

ഉമിനീര് ഇറക്കാന്‍ പോലും മറന്നു പോയി, തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി; പേരുപോലും മറന്നുപോയ കനകലതയുടെ അവസാനകാലം

പാലക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങൾ തീയിൽ വെന്തുരുകി ചത്തു

മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

പ്രതിപക്ഷവും മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയ ഗൂഢാലോചന പൊളിഞ്ഞു; മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് സിപിഎം

IPL 2024: 'ആന്ദ്രെ റസ്സല്‍ അപകടകരമായ ഷോട്ടുകള്‍ കളിക്കുന്നു, പക്ഷേ സൂര്യകുമാര്‍ യാദവ്..'; രണ്ട് പവര്‍ ഹിറ്റര്‍മാരും തമ്മിലുള്ള പ്രധാന വ്യത്യാസം ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍ സിംഗ്

'ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾക്ക് മാതൃക'; വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി