നുണകള്‍ കൊണ്ട് ആരുടെയെങ്കിലും ജീവിതം തകര്‍ത്താല്‍, പലിശ സഹിതം നിങ്ങള്‍ക്ക് തിരിച്ചു കിട്ടും: നയന്‍താര

നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ചു കൊണ്ടുള്ള നയന്‍താരയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി വൈറലാകുന്നു. സെക്കന്‍ഡുകള്‍ മാത്രമുള്ള ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് 10 കോടി രൂപ ആവശ്യപ്പെട്ട് കേസ് നല്‍കിയ ധനുഷിനുള്ള മറുപടി ആയാണ് സ്റ്റോറി എത്തിയിരിക്കുന്നത്. കര്‍മയില്‍ അടിസ്ഥാനമാക്കിയാണ് പോസ്റ്റ്.

”നുണകള്‍ കൊണ്ട് നിങ്ങള്‍ ആരുടെയെങ്കിലും ജീവിതം തകര്‍ത്താല്‍ അതൊരു വായ്പയായി കണക്കാക്കണം. ഇത് പലിശ സഹിതം നിങ്ങള്‍ക്ക് തന്നെ തിരികെ ലഭിക്കും” എന്ന അര്‍ഥം വരുന്ന പോസ്റ്റാണ് നയന്‍താര പങ്കുവച്ചത്. ധനുഷുമായുള്ള വിവാദം തന്നെയാണ് ഈ കുറിപ്പിലൂടെ നയന്‍താര ഉദ്ദേശിക്കുന്നത്.

‘നയന്‍താര: ബിയോണ്ട് ദ് ഫെയറിടെയില്‍’ എന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ധനുഷിന്റെ വക്കീല്‍ നോട്ടീസിന് നയന്‍താര അഭിഭാഷകന്‍ മുഖേന മറുപടി നല്‍കിയതിന് പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമിലെ പ്രതികരണം. ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ലൈബ്രറിയില്‍ നിന്ന് ലഭിച്ചതാണെന്നും സിനിമയുടെ പിന്നാമ്പുറ ദൃശ്യങ്ങള്‍ അല്ലെന്നുമാണ് നയന്‍താരയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയത്.

‘ഒരു ലംഘനവും നടന്നിട്ടില്ല, കാരണം ഡോക്യു സീരീസില്‍ ഞങ്ങള്‍ ഉപയോഗിച്ചത് പിന്നാമ്പുറങ്ങളുടെ ഭാഗമല്ല. ഇത് ഒരു വ്യക്തിഗത ലൈബ്രറിയുടെ ഭാഗമാണ്, അതിനാല്‍, ഇത് ലംഘനമല്ല.” രാഹുല്‍ ധവാന്‍ തന്റെ പാര്‍ട്ടികളുടെ നിലപാട് വ്യക്തമാക്കി. കേസിന്റെ അടുത്ത വാദം ഡിസംബര്‍ രണ്ടിന് മദ്രാസ് ഹൈക്കോടതിയില്‍ നടക്കും.

ധനുഷിന്റെ പ്രൊഡക്ഷന്‍ ഹൗസായ വണ്ടര്‍ബാര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയില്‍ ‘നാനും റൗഡി ധാന്‍’ എന്ന സിനിമയുടെ പിന്നാമ്പുറ ദൃശ്യങ്ങള്‍ ഉപയോഗിച്ചുവെന്നാരോപിച്ച് നടിക്കെതിരെ സിവില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

24 മണിക്കൂറിനുള്ളില്‍ ഡോക്യുമെന്ററിയില്‍ നിന്ന് ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക സംഘം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു. ദൃശ്യങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ നടിക്കും നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയ്ക്കും എതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് എടുക്കുമെന്നും പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

Latest Stories

ഖമനയിയുടെ ഭാര്യ മരിച്ചു; പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു

ആലപ്പുഴയിൽ മക്കൾക്ക് വിഷം നൽകിയ പിതാവ് മരിച്ചു; കുട്ടികൾ ഗുരുതരാവസ്ഥയിൽ

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി സര്‍ക്കാര്‍ ഇടപെടുന്നുണ്ട്: പിണറായി വിജയൻ

സൗത്ത് ആഫ്രിക്കയോട് തോറ്റില്ലായിരുന്നെങ്കിൽ സഞ്ജു പുറത്ത് തന്നെയിരുന്നേനെ: ആകാശ് ചോപ്ര

ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മാജിദ് എബ്‌നെല്‍റേസ സ്ഥാനമേറ്റു

ഒമാൻ തീരത്ത് കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം: രണ്ട് ഇന്ത്യക്കാർ കൂടി മരിച്ചു; മരണം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം

'അമേരിക്കയുമായി ഒരു ചർച്ചയുമില്ല': സന്ധിയില്ലെന്ന് ഇറാൻ ദേശീയ സെക്യൂരിറ്റി കൗൺസിൽ

ഒമാൻ തീരത്ത് കപ്പലിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; ഇന്ത്യക്കാരൻ മരിച്ചു

യുവതിപ്രവേശനത്തിൽ ദേവസ്വം ബോർഡിന്റെ നിലപാട് മാറ്റം സർക്കാർ നിർദേശപ്രകാരമല്ല: വി. എൻ വാസവൻ

യുഎസ്-ഇസ്രയേൽ ആക്രമണം: ഇറാനിൽ ആകെ മരണസംഖ്യ 555; കണക്ക് പുറത്തുവിട്ട് റെഡ് ക്രസന്റ്