മണി സാറിന്റെ സിനിമയില്‍ നായികയായി അഭിനയിക്കേണ്ടതായിരുന്നു, എന്നാല്‍..: നയന്‍താര

മണിരത്‌നത്തിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും അതിന് സാധിച്ചില്ലെന്ന് നയന്‍താര. ബിഹൈന്‍ഡ് വുഡ്സ് ഗോള്‍ഡ് ഐക്കണ്‍സ് അവാര്‍ഡ്സില്‍ ആണ് നയന്‍താര സംസാരിച്ചത്. അവാര്‍ഡ് വാങ്ങിയതിന് ശേഷമാണ് താരം സംസാരിച്ചത്.

നെട്രികണ്‍, ഇമൈക്കനൊടികള്‍, കോലമാവ് കോകില, നാനും റൗഡി താന്‍, രാജാ റാണി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് തമിഴ് സിനിമയിലെ ദശാബ്ദത്തിലെ മികച്ച നടിക്കുള്ള അവാര്‍ഡ് നയന്‍താരക്ക് നല്‍കിയത് മണിരത്നമായിരുന്നു.

”ഈ അവാര്‍ഡ് എനിക്ക് വളരെയധികം സ്‌പെഷ്യലാണ്. കാരണം മണി സാറാണ് ഈ അവാര്‍ഡ് എനിക്ക് തന്നത്. നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് അദ്ദേഹം. ഇവിടെയുള്ള എല്ലാ സംവിധായകര്‍ക്കും അഭിനേതാക്കള്‍ക്കും ഒരേയൊരു സ്വപ്നമായിരിക്കും ഉണ്ടാവുക.”

”ഇന്ന് മണി സാറിനെ പോലെ ഒരു സംവിധായകനാവണം. അല്ലെങ്കില്‍ മണി സാറിന്റെ സിനിമയില്‍ അഭിനയിക്കണം. ഇന്‍ഡസ്ട്രിയിലെ എല്ലാവരുടെയും ആഗ്രഹമാണ് ഇത്. ഇതിന് മുമ്പ് ഒന്നുരണ്ട് തവണ അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യേണ്ടതായിരുന്നു.”

”എന്നാല്‍ അതിന് പറ്റിയില്ല. പക്ഷേ എങ്ങനെയെങ്കിലും സാര്‍ ചെയ്യുന്ന സിനിമയില്‍ അഭിനയിച്ച് അവാര്‍ഡ് വാങ്ങുകയാണെങ്കില്‍ വളരെ വളരെ സന്തോഷമാവും. ഈ അവാര്‍ഡ് മണി സാറിന്റെ കൈയില്‍ നിന്നും വാങ്ങിയതില്‍ വളരെയധികം സന്തോഷമുണ്ട്” എന്നാണ് നയന്‍താര പറഞ്ഞത്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു