എന്ത് എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധവുമില്ലാത്തവരാണ് പാകിസ്ഥാന്‍, വിജയം ഇന്ത്യയ്ക്ക് തന്നെ.. ആര്‍മിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം: നവ്യ നായര്‍

ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ട് നടി നവ്യ നായര്‍. എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആള്‍ക്കാരാണ് പാകിസ്ഥാന്‍, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. ഇന്ത്യക്കാര്‍ ഒന്നൊരുമിച്ച് വന്ദേമാതരം വിളിക്കണം. നമ്മുടെ ഇന്ത്യന്‍ ആര്‍മിക്ക് നമ്മള്‍ കൊടുക്കേണ്ട് ഈ ഇന്‍സ്പിരേഷനാണ്. ഒന്നിച്ച് ഒറ്റക്കെട്ടായി നിന്ന് പോരാടണം എന്നാണ് നവ്യ നായര്‍ പറയുന്നത്. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലാണ് നവ്യ നായര്‍ സംസാരിച്ചത്.

നവ്യയുടെ വാക്കുകള്‍:

ഇപ്പോള്‍ വരുന്നവഴി വായിച്ചതാണ്, മിസൈല്‍ നമ്മുടെ മുറ്റത്തേക്ക് വീഴാത്ത കാലത്തോളം നമ്മളെ സംബന്ധിച്ച് യുദ്ധം മറ്റെവിടെയോ നടക്കുന്ന പൂരമാണ്. നമ്മള്‍ ആരും ആ യുദ്ധത്തിന്റെ തീവ്രതയോ ഭീകരതയോ അറിയുന്നില്ല. പക്ഷേ, നമുക്ക് ചെയ്യാന്‍ പറ്റുന്നത് ഒന്നേയുള്ളൂ. നമുക്ക് ദൈവത്തോട് പറയാന്‍ നൂറുകൂട്ടം കാര്യങ്ങളുണ്ടാവുമല്ലേ? പ്രാര്‍ഥനകളുടെ പെരുമഴയാണ്.

നിങ്ങളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും പ്രാര്‍ഥിക്കുന്നതിനൊപ്പം, നമുക്ക് വേണ്ടി യുദ്ധം ചെയ്യാന്‍ സന്നദ്ധരായി പോകുന്ന, നമുക്ക് വേണ്ടി ജീവന്‍ പണയപ്പെടുത്തി മുന്നിലേക്കിറങ്ങുന്ന ഇന്ത്യന്‍ ആര്‍മിക്ക് വേണ്ടി നമുക്ക് ഒരുനിമിഷം പ്രാര്‍ഥിക്കണം. യുദ്ധം എന്നും ഒരുപാട് നഷ്ടങ്ങളുണ്ടാക്കുന്ന അവസ്ഥയാണ്. ഇന്ന് നമ്മള്‍ ഏവരും ഉറ്റുനോക്കുന്നത് പാകിസ്ഥാനെതിരെ ഇന്ത്യ എന്ത് ചെയ്തു എന്നായിരിക്കും.

എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആള്‍ക്കാരാണ് അപ്പുറത്തുനില്‍ക്കുന്ന പാകിസ്ഥാന്‍. അതുകൊണ്ട് ഇപ്പുറത്തുനില്‍ക്കുന്ന ഇന്ത്യക്കാര്‍ ഒന്നൊരുമിച്ച്, വന്ദേമാതരം വിളിക്കണം. അതുമാത്രമേ പ്രാര്‍ഥിക്കാനുള്ളൂ. നമ്മുടെ ഇന്ത്യന്‍ ആര്‍മിക്ക് നമ്മള്‍ കൊടുക്കേണ്ട് ഈ ഇന്‍സ്പിരേഷനാണ്. ഒന്നിച്ച് ഒറ്റക്കെട്ടായി നിന്ന് പോരാടണം.

വിജയം സുനിശ്ചിതം, ഇന്ത്യ തന്നെയായിരിക്കും വിജയിക്കുന്നുണ്ടാവുക. എല്ലാ അര്‍ഥത്തിലും സമാധാനം നിലനിര്‍ത്താന്‍ കഴിയട്ടെ. ഇനിയൊരു പഹല്‍ഗാം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നോടിയായി മാറട്ടെ. ഇത് വലിയൊരു യുദ്ധത്തിലേക്ക് കലാശിക്കാതിരിക്കട്ടെ. പെട്ടെന്ന് തന്നെ ഇതൊക്കെ മാറട്ടെ. നമ്മുടെയും നമ്മുടെ സഹോദരങ്ങളുടെയും ജീവിതം സമാധാനത്തിലാവട്ടെ. ഇന്ത്യയില്‍ സമാധാനം നിലനിര്‍ത്താന്‍ സാധിക്കട്ടെ.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും