'മേരാ നാം ഷാജി'യില്‍ ഒരു ഷാജിയായി ബൈജുവിനെ തിരഞ്ഞെടുത്തതിനു പിന്നില്‍?; കാരണം വ്യക്തമാക്കി നാദിര്‍ഷ

നാദിര്‍ഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി റിലീസിംഗിന് ഒരുങ്ങുകയാണ്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാ നാം ഷാജി. ബിജു മേനോന്‍, ആസിഫ് അലി, ബൈജു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇടക്കാലത്ത് സിനിമയില്‍ നിന്ന് വിട്ടു നിന്ന ബൈജു ശക്തമായ തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണ്. ഈ ചിത്രത്തിലേക്ക് എന്തു കൊണ്ട് ഷാജിമാരിലൊരാളായി ബൈജുവിനെ തിരഞ്ഞെടുത്തു എന്നു പറയുകയാണ് നാദിര്‍ഷ.

“ചിത്രത്തില്‍ ബൈജു അവതരിപ്പിക്കുന്ന ഷാജി കഥാപാത്രം തിരുവനന്തപുരത്തുകാരനാണ്. അത് തിരഞ്ഞെടുപ്പിന് പ്രചോദനമായി. അതിലെല്ലാം ഉപരിയായി ബൈജു ഒരു ഗംഭീര ആക്ടറാണ്. ഏതു സിനിമ ചെയ്താലും ചെയ്യുന്ന കഥാപാത്രങ്ങളെ സുരക്ഷിതമാക്കുന്ന ശൈലിയാണ് ബൈജുവിന്റേത്. അതിനാല്‍ തന്നെ ഈ കഥാപാത്രം ചെയ്യാന്‍ ബൈജു തന്നെയാണ് യോഗ്യനെന്ന് തോന്നി.” ലല്ലു സ്പീക്കില്‍ നാദിര്‍ഷ പറഞ്ഞു. സിനിമയില്‍ 37 വര്‍ഷമായുള്ള ബൈജു ഇടക്കാലത്ത് ചില വിവാദങ്ങളില്‍ പെട്ട് അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. പിന്നീട് വികടകുമാരന്‍, പുത്തന്‍പണം, ആട് 2, ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലൂടെ ബൈജു വീണ്ടും സിനിമയില്‍ സജീവമായി.

കോഴിക്കോടുള്ള ഗുണ്ടാ ഷാജി, കൊച്ചിയിലുള്ള അലവലാതി ഷാജി, തിരുവന്തപുരത്തുള്ള ഡ്രൈവര്‍ ജന്റില്‍മാന്‍ ഷാജി എന്നീ മൂന്നു ഷാജിമാരുടെ കഥയാണ് മേരാ നാം ഷാജി. നിഖില വിമലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബി. രാകേഷ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നന്‍ ആണ്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. ദിലീപ് പൊന്നന്‍, ഷാനി ഖാദര്‍ എന്നിവരാണ് കഥ. ജോണ്‍ കുട്ടി എഡിറ്റിങ്ങും എമില്‍ മുഹമ്മദ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ചിത്രം ഏപ്രില്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.

Latest Stories

'മുസ്ലീം കുട്ടികള്‍ക്ക് മാത്രം പഠന സഹായം'; മലബാര്‍ ഗ്രൂപ്പിനെതിരെ വ്യാജപ്രചാരണം; താക്കീതുമായി മുംബൈ ഹൈക്കോടതി; സമൂഹമാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം

ടൊവിനോയുമായുള്ള തര്‍ക്കത്തിനിടെ വിവാദ സിനിമ ഓണ്‍ലൈനില്‍ എത്തി! കുറിപ്പുമായി സനല്‍കുമാര്‍ ശശിധരന്‍

ഈ സീസണിൽ എന്നെ ഞെട്ടിച്ച ടീം അവന്മാരാണ്, ഇത്രയും ദുരന്തമാകുമെന്ന് കരുതിയില്ല; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

ടി20 ലോകകപ്പ് 2024: ടീം തിരഞ്ഞെടുപ്പില്‍ അനിഷ്ടം, ഇന്ത്യന്‍ സൂപ്പര്‍ താരം വിരമിക്കാനൊരുങ്ങുന്നു

മൂന്നാം തവണയും മോദിയുടെ പോരാട്ടം വാരാണസിയില്‍; ഹാട്രിക് ലക്ഷ്യത്തില്‍ പത്രിക സമര്‍പ്പിച്ച് നരേന്ദ്ര മോദി

'ഒത്തില്ല' ട്രെന്‍ഡ് മാറി, കൈവിട്ടു പോയ പകപ്പില്‍ ബിജെപി

ആ ടീം ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടും, അവന്മാരുടെ കിരീട വിജയം ആഘോഷിക്കാൻ തയാറാക്കുക: ഹർഭജൻ സിംഗ്

രാജ്യസഭ സീറ്റില്‍ അവകാശവാദമുന്നയിച്ച് കേരള കോണ്‍ഗ്രസ് എം; ചെയര്‍മാന് പദവിയില്ലെങ്കില്‍ പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കും; സമ്മര്‍ദ്ദം ശക്തമാക്കി ജോസ്

മമ്മൂട്ടിക്കുമൊപ്പം 'അരിവാള്‍ ചുറ്റിക നക്ഷത്രം' ഉണ്ടാവുമോ? പത്ത് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച ചിത്രത്തിന്റെ സ്ഥിതി എന്ത്? മറുപടിയുമായി പൃഥ്വിരാജ്

എടാ മോനെ, തൃശൂരില്‍ ഗുണ്ടാത്തലവന്റെ ആവേശം മോഡല്‍ പാര്‍ട്ടി; നടപടിയെടുക്കാനാവാതെ പൊലീസ്