എമ്പുരാന്‍ കൈകാര്യം ചെയ്യുന്നത് അതീവ ഗൗരവമുള്ള വിഷയം: മുരളി ഗോപി

എമ്പുരാന്‍ സിനിമ കൈകാര്യം ചെയ്യുന്നത് യൂണിവേഴ്സലായുള്ള, അതീവ ഗൗരവമുള്ള വിഷയമാണെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി. അതേസമയം എമ്പുരാന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം തുടങ്ങുമെന്ന് സംവിധായകന്‍ പൃഥ്വിരാജും വ്യക്തമാക്കി. ഇരുവരും ഒരുമിച്ച ലൂസിഫര്‍ മികച്ച വിജയം നേടിയ ചിത്രമായിരുന്നു. അതിനുശേഷം പൃഥ്വി തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടെന്ന് വ്യക്തമാക്കിയത്.

‘അതീവ ഗൗരവമുള്ളൊരു വിഷയമാണ് ലൂസിഫറില്‍ കൈകാര്യം ചെയ്തത്. ഈ സിനിമ യൂണിവേഴ്സലായുള്ള പ്രശ്നം കൈകാര്യം ചെയ്യുന്നു. അത്തരമൊരു ലോകത്തെക്കുറിച്ചു സംസാരിക്കുന്ന സിനിമയാകും എമ്പുരാനെന്നും’ മുരളി ഗോപി മനോരമയോടുളള അഭിമുഖത്തില്‍ പറഞ്ഞു.

‘അടുത്ത വര്‍ഷം ഷൂട്ട് നടക്കുമെന്നാണ് കരുതേണ്ടത്. എഴുത്തു പൂര്‍ണമായതിന് ശേഷം ഷൂട്ട് തുടങ്ങാനായി സിനിമ പൂര്‍ണമായും ഡിസൈന്‍ ചെയ്യണം. അതു ചെയ്ത ശേഷം മാത്രമേ ഞാന്‍ തുടങ്ങാറുളളു. ഇതുപോലൊരു സിനിമ ഡിസൈന്‍ ചെയ്യാന്‍ സമയമെടുക്കും. അതിന് പറ്റിയ ലൊക്കേഷനുകള്‍ക്കായി യാത്ര ചെയ്യേണ്ടിവരും. അത് അനുസരിച്ച് ഷൂട്ട് പ്ലാന്‍ ചെയ്യേണ്ടിവരും. നിര്‍മ്മാതാവിന് പൂര്‍ണ്ണമായും സിനിമയുടെ ഷൂട്ടിങ്ങ് ഡിസൈന്‍ നല്‍കും. എനിക്ക് വേണ്ടത് അവരോട് പറയും. അത് എങ്ങനെ നല്‍കാമെന്ന് അവര്‍ തീരുമാനിക്കും’ എന്നും പൃഥ്വിരാജും വ്യക്തമാക്കി.

ലൂസിഫറിന്റെ രണ്ടാം ഭാഗമായിട്ടാണ് എമ്പുരാന്‍ വരുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത് ആന്റണി പെരൂമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു, പരാതി

ധോണി അടുത്ത സീസണിൽ ടീമിൽ കാണുമോ, അതിനിർണായക അപ്ഡേറ്റ് നൽകി ചെന്നൈ ബോളിങ് പരിശീലകൻൽ പറയുന്നത് ഇങ്ങനെ

വെള്ളിത്തിരയിലെ നരേന്ദ്ര മോദി ഇനി സത്യരാജ്; ബയോപിക് ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ

ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വിദ്യാലയങ്ങളിലും തൊഴില്‍ശാലകളിലും വിവ പാലസ്തീന്‍ ഗാനം ഉയരണം; ഇസ്രായേലിന്റേത് കണ്ണില്‍ചോരയില്ലാത്ത കടന്നാക്രമണമെന്ന് സിപിഎം

ചെന്നൈ സൂപ്പര്‍ കിംഗ്സ് അവനെ ഇനി ടീമില്‍ നിലനിര്‍ത്തരുത്: ഇര്‍ഫാന്‍ പത്താന്‍