'വലിയ താരങ്ങൾ എല്ലാവരും കൈയൊഴിഞ്ഞ റോളാണ് അന്ന് പിഷാരടി ചെയ്തത്'; മനസ്സ് തുറന്ന് നിർമ്മാതാവ്

രമേശ് പിഷാരടിയെ നായകനാക്കി താഹ സംവിധാനം ചെയ്ത ചിത്രമായിരുന്നു കപ്പല് മുതലാളി. പ്രതീക്ഷിച്ച വിജയം നേടാനാകാതെ പോയ ചിത്രത്തിന്റെ പിന്നാമ്പുറ കഥകൾ പറഞ്ഞ്  നിർമ്മാതാവും സംവിധായകനുമായ മമ്മി സെഞ്ച്വറി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്. കപ്പല് മുതലാളി എന്ന സിനിമ ആദ്യം മോഹൻലാലിനെ വെച്ചാണ് ചെയ്യാൻ തീരുമാനിച്ചത്.

പിന്നീട് അത് ദിലീപിലെയ്ക്കും അവസാനം രമേഷ് പിഷാരടിലെയ്ക്കും എത്തുകയായിരുന്നു. ആലപ്പുഴയിലെ ചേർത്തല ഭാ​ഗത്ത് കുളം കുഴിച്ചപ്പോൾ ഒരു കപ്പലിന്റെ ഭാ​ഗം ലഭിച്ചു. ആ സംഭവത്തെ തുടർന്ന് എഴുതിയ കഥായായിരുന്നു കപ്പല് മുതലാളി. താഹയാണ് തിരക്കഥ എഴുതിയത്. കഥ കേട്ട് ജോണി ആന്റിണി ചിത്രം ചെയ്യാൻ തീരുമാനിക്കുകയും ദിലീപിനെ നായകനാക്കാനും തീരുമാനിച്ചു.

അങ്ങനെ ദിലീപിന് അഡ്വവാൻസ് കൊടുക്കുക്കയും ചെയ്തു. പക്ഷേ അദ്ദേഹത്തിന് ബോഡി​ഗാഡിന്റെ ഷൂട്ടിങ്ങ് വന്നതുകൊണ്ട് അദ്ദേഹവും പിൻമാറുകയായിരുന്നു. പിന്നെ ജയറാമിനെയും മമ്മൂട്ടിയെയും വരെ കണ്ടു. വലിയ താരങ്ങൾ പിൻമാറിയപ്പോൾ തനിക്കുണ്ടായ വാശിയായിരുന്നു പുതുമുഖത്തെ വെച്ച് സിനിമ ചെയ്യണമെന്ന് അങ്ങനെയാണ് അവസാനം രമേശ് പിഷാരിടിയിലേയ്ക്ക് എത്തിയത്.

ചിത്രത്തിന്റെ പരാജയത്തിന് കാരണമായി മാറിയത് രണ്ട് കാര്യങ്ങളാണ് ഒന്ന് രമേശിന് അറിയില്ലായിരുന്നു എങ്ങനെ സിനിമ ചെയ്യണമെന്ന് സംവിധായകനായിരുന്ന താഹ അത് പറഞ്ഞും കൊടുത്തില്ല. സിനിമ അത്യവിശ്യം നല്ല രീതിയിൽ ഓടിയെങ്കിലും മമ്മൂട്ടിയുടെയും ജയറാമിന്റെയുമൊക്കെ വലിയ പടങ്ങൾ തിയേറ്റർ കെെയ്യടക്കിയതോടെ സിനിമ തിയേറ്ററിൽ നിന്ന് ഔട്ടാകുകയായിരുന്നു. പക്ഷേ വലിയ നഷ്ടമൊന്നും സംഭവിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Latest Stories

ടി20 ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജു ഇടംപിടിച്ചതില്‍ പ്രതികരണവുമായി ശ്രീശാന്ത്, പിന്നാലെ പൊങ്കാലയുമായി ആരാധകര്‍

നീ എന്ത് കണ്ടിട്ടാടാ ആ തിലകിനെ ട്രോളിയത്, ആദ്യം ഇയാൾ മര്യാദക്ക് ഒരു ഇന്നിംഗ്സ് കളിക്ക്; ഹാർദികിനെതിരെ ഇർഫാൻ പത്താൻ; ഇന്നലെ കാണിച്ച മണ്ടത്തരത്തിനെതിരെ വിമർശനം

അഴിമതിയില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി മൈക്രോ ഫിനാന്‍സ് കേസില്‍ തുടരന്വേഷണം വേണം; ഉത്തരവ് പുറത്തിറക്കി കോടതി; വെള്ളാപ്പള്ളി വെട്ടില്‍

ഇന്ത്യയുടെ രണ്ടാം നിര ടീമിന് പോലും ലോകകപ്പ് നേടാനാകും, പക്ഷെ അവനെ ഒഴിവാക്കിയത്; തുറന്നടിച്ച് സുനിൽ ഗവാസ്‌കർ

നല്ല കവിയാണെങ്കിലും നല്ല മനുഷ്യനല്ല; ഇളയരാജ വിഷയത്തിൽ വൈരമുത്തുവിനെതിരെ ഗംഗൈ അമരൻ

'മുസ്‍ലിംങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്? എനിക്ക് അഞ്ച് കുട്ടികളുണ്ട്'; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

അവനായി ലോകകപ്പിൽ കൈയടിക്കാൻ തയാറാക്കുക ആരാധകരെ, ഇപ്പോൾ ട്രോളുന്നവർ എല്ലാം അവനെ വാഴ്ത്തിപ്പാടുന്ന ദിനങ്ങൾ വരുന്നു; ഇന്ത്യൻ താരത്തെക്കുറിച്ച് വസീം ജാഫർ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍ണായകം; എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ അന്തിമവാദം; മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് പരിഗണിക്കും

ടർബോ ജോസ് നേരത്തെയെത്തും; റിലീസ് അപ്ഡേറ്റ്

'അവന്‍റെ തിരഞ്ഞെടുപ്പ് തിരിച്ചടിയാവും'; ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്‍റെ വെല്ലുവിളി ചൂണ്ടിക്കാട്ടി മൂഡി