'ഹരിഹർ നഗറി'ന്റെ നാലാം ഭാഗം വരാത്തത് ആ കാരണം കൊണ്ട്: മുകേഷ്

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് സിദ്ദീഖ്- ലാൽ സംവിധാനം ചെയ്ത ‘ഇൻ ഹരിഹർ നഗർ’. ചിത്രത്തിന് പിന്നീട് രണ്ടാം ഭാഗവും മൂന്നാം ഭാഗവും വന്നിരുന്നു. ലാൽ ആയിരുന്നു ആ ചിത്രങ്ങളുടെ സംവിധായകൻ.

ഇപ്പോഴിതാ ചിത്രത്തിന് എന്തുകൊണ്ടാണ് നാലാം ഭാഗം വരാത്തത് എന്നതിന് പറ്റി പറയുകയാണ് മുകേഷ്. നാലാം ഭാഗം വരുമ്പോൾ ബാക്കി മൂന്ന് ഭാഗങ്ങളുടെയും മുകളിൽ നിൽക്കണം നല്ല പോലെ തയ്യാറെടുത്താൽ മാത്രമേ അതിന് സാധിക്കുകയൊളളൂ എന്നുമാണ് മുകേഷ് പറയുന്നത്.

“മലയാളികൾ ഏറെ ഇഷ്‌ടപ്പെട്ട സിനിമയായിരുന്നു ഇൻ ഹരിഹർ നഗർ. അതിന്റെ രണ്ടും മൂന്നും ഭാഗം ലാൽ ഒറ്റക്കാണ് ഡയറക്‌ട് ചെയ്‌തത്‌. പലരും ലാലിനോട് ചോദിക്കുന്നുണ്ട്, നാലാം ഭാഗം ഉണ്ടാകുമോ എന്ന്. പക്ഷേ അങ്ങനെയൊക്കെ വരുമ്പോ ബാക്കി മൂന്ന് ഭാഗത്തിന്റെയും മുകളിൽ നിൽക്കണം. സാധാരണ ഒരു സിനിമ എടുത്താൽ അതിൻ്റെ കാര്യം മാത്രം നോക്കിയാൽ മതി. ഇത് ഓരോ സീൻ എഴുതുമ്പോഴും മുന്നേയുള്ള ഭാഗത്തിന്റെ മുകളിൽ വരുമോ എന്ന് ചിന്തിക്കണം. കാരണം അങ്ങനെയാണ് ആളുകൾ പ്രതീക്ഷിക്കുന്നത്.

ഇപ്പോൾ സി.ബി.ഐ സീരീസ് അഞ്ച് ഭാഗം ഇറങ്ങി. അതിന്റെ സംഭവം എങ്ങനെയാണെന്ന് വെച്ചാൽ ഓരോന്നിലും ഓരോ കുറ്റാന്വേഷണമാണ്. വേറെ വേറെ കഥയിലേക്ക് പോയാൽ മതി. ഇതാണെങ്കിൽ നാല് ചെറുപ്പക്കാരുടെ കഥയാണ്. കുറ്റാന്വേഷണവും ഇല്ല ഒന്നുമില്ല. ഇവരുടെ കഥയെന്താണോ അത് കാണിക്കുക. അതുകൊണ്ട് ഹരിഹർ നഗർ സീരീസ് ശെരിക്കും പ്രിപ്പെയർ ചെയ്യേണ്ട കഥയാണ്.” മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് മുകേഷ് ഹരിഹർ നഗറിന്റെനാളം ഭാഗത്തെ കുറിച്ച് സംസാരിച്ചത്.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത