പ്രിയാരാമന് കുഷ്ഠമല്ല പൊള്ളലാണ് ഏറ്റത്, മമ്മൂക്ക പണ്ട് ശാരദാമ്മയുടെ മേക്കപ്പ്മാന്‍ ആയിരുന്നതിനാല്‍ പ്രശ്‌നം പരിഹരിച്ചു, ഇത് കേട്ടതോടെ നടി ഞെട്ടി: മുകേഷ്

സൈന്യം ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് മുകേഷ്. അഭിനയത്തിന് പുറമേ മമ്മൂട്ടി സ്വായത്തമാക്കിയിട്ടുള്ള ചില സാങ്കേതികതകളെ കുറിച്ചും അത് ചില അവസരങ്ങളില്‍ ഉപയോഗപ്പെട്ടതിനെ കുറിച്ചുമാണ് ‘മമ്മൂക്ക സകലകലാ വല്ലഭന്‍’ എന്ന് പേരിട്ട വീഡിയോയില്‍ മുകേഷ് വ്യക്തമാക്കിയിരിക്കുന്നത്. പ്രിയാരാമന് പൊള്ളലേല്‍ക്കുന്ന തരത്തിലുള്ള മേക്കപ്പ് ചെയ്തതിനെ കുറിച്ചും നടിയെ പറ്റിച്ചതിനെ കുറിച്ചുമാണ് മുകേഷ് പറയുന്നത്.

മുകേഷിന്റെ വാക്കുകള്‍:

സൈന്യത്തില്‍ ഒരു അപകടത്തില്‍ പ്രിയയ്ക്ക് പൊള്ളലേല്‍ക്കുന്ന രംഗമുണ്ട്. സിനിമയില്‍ മൂന്ന് മേക്കപ്പ്മാന്‍മാര്‍ ഉണ്ടായിരുന്നു. അവരെ വിളിച്ച് സംവിധായകന്‍ ജോഷി പൊള്ളല്‍ എങ്ങനെയാണ് മേക്കപ്പ് ചെയ്യുന്നതെന്ന് കാണിക്കൂ എന്ന് പറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ കൈയില്‍ ഇട്ടിട്ട് വന്ന് കാണിച്ചാല്‍ മതിയെന്ന് പറഞ്ഞു. ഹൈദരാബാദിലെ സെറ്റില്‍ പിന്നെ ഒരു മേക്കപ്പ് മത്സരമാണ് നടന്നത്.

ഒന്നാമത്തെയാള്‍ മേക്കപ്പുമായെത്തി. അത് കണ്ട് ജോഷിയേട്ടന്‍ പറഞ്ഞു. പ്രിയയ്ക്ക് കുഷ്ഠമല്ല പൊള്ളലാണ് ഏറ്റതെന്ന്. കൊണ്ടു പോടായെന്ന് അയാളോട് പറഞ്ഞു. അടുത്തയാള്‍ മേക്കപ്പുമായി വന്നു. വരട്ടുചൊറി അല്ലെങ്കില്‍ കരപ്പന്‍, എടാ പൊള്ളലാണ്, എടുത്തു കള, അതുകണ്ട് ജോഷിയേട്ടന്‍ പറഞ്ഞത് അങ്ങനെയായിരുന്നു. മൂന്നാമത്തെ മേക്കപ്പ്മാന്‍ മത്സരത്തില്‍ നിന്ന് പിന്മാറി.

ഇനി എന്ത് ചെയ്യാനാണ് എന്ന് പറഞ്ഞിരിക്കുമ്പോഴാണ് മമ്മൂക്ക വന്നത്. അദ്ദേഹം അദ്ദേഹത്തിന്റെ മേക്കപ്പ്മാനായ ജോര്‍ജ്ജിനെ വിളിച്ച് നമുക്കൊന്നും മനസ്സിലാകാത്ത സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞു. ജോര്‍ജ്ജ് പ്രിയാരാമന് മേക്കപ്പിട്ടു. അത് കണ്ട് ജോഷിയേട്ടന്‍ പറഞ്ഞത് ഫന്റാസ്റ്റിക് എന്നാണ്, ഇതാണ് പൊള്ളല്‍. മൂന്ന് മേക്കപ്പ്മാന്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ചെയ്യാന്‍ പറ്റാത്ത ഒരു മേക്കപ്പാണ് മമ്മൂക്കയും ജോര്‍ജ്ജും കൂടി ആ സമയത്ത് പ്രിയാ രാമനു വേണ്ടി ചെയ്തത്.

സീന്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ പ്രിയാരാമന്‍ പറഞ്ഞത് താന്‍ ശരിക്കും അത്ഭുതപ്പെട്ടു പോയി എന്നാണ്. മമ്മൂട്ടി സാര്‍ ഇങ്ങനെയൊക്കെ ചെയ്യുമോ എന്നും. മമ്മൂക്ക കാറില്‍ ഇരിക്കുകയാണെന്ന് ഉറപ്പു വരുത്തി ഞാന്‍ അപ്പോള്‍ ഒരു കോമഡി പറഞ്ഞു. മമ്മൂക്ക പണ്ട് ശാരദാമ്മയുടെ മേക്കപ്പ്മാന്‍ ആയിരുന്നില്ലേ എന്നാണ് തട്ടിവിട്ടത്. ഇതു കൂടി കേട്ടതോടെ പ്രിയാ രാമന്‍ ഞെട്ടിത്തരിച്ചു, ആണോ അങ്ങനെ ഒരു സംഭവം എനിക്ക് അറിയില്ലായിരുന്നു. അത് പറഞ്ഞ് ഞങ്ങള്‍ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് മമ്മൂക്ക ഇറങ്ങിവന്നത്.

എന്താ ഇവിടെ ഒരു ചിരിയെന്ന് ചോദിച്ചു, അപ്പോള്‍ പ്രിയ പറഞ്ഞു ഇവര്‍ മമ്മൂക്കയേ പുകഴ്ത്തുകയായിരുന്നുവെന്ന് പറഞ്ഞ് ഞാന്‍ പറഞ്ഞ കാര്യം പറഞ്ഞു. ഇത് കേട്ട് അദ്ദേഹം അടുത്തുവന്ന് കൈപിടിച്ചിട്ട് പറഞ്ഞു, എവിടുന്ന് കിട്ടുന്നെടേയ് ഈ റെയര്‍ കഥകളൊക്കെ, എന്നിട്ട് മതിമറന്നൊരു ചിരി ചിരിച്ചു. ഞങ്ങളും ചിരിച്ചു, പ്രിയ ഒഴികെ, ഇന്നും പ്രിയാരാമന് സംഭവം എന്താണെന്ന് മനസിലായിട്ടില്ല.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ