'തിരിച്ചുവരവിൽ ആദ്യം അദ്ദേഹം പോകുന്നത് സിനിമകളുടെ ഡ‍ബ്ബിങ്ങിലേക്ക്', മമ്മൂട്ടിയെ കുറിച്ച് മോഹൻലാൽ

മമ്മൂട്ടി പൂർണ ആരോ​ഗ്യവാനായി തിരിച്ചെത്തുന്ന വിവരം വലിയ സന്തോഷമാണ് ആരാധകരിലും സിനിമാപ്രവർത്തകരിലും ഉണ്ടാക്കിയത്. മെ​ഗാസ്റ്റാറിന്റെ പുതിയ സിനിമകളുടെ റിലീസിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അതേസമയം അസുഖം ഭേദമായ മമ്മൂട്ടി അടുത്ത മാസം തന്നെ സിനിമയിലേക്ക് തിരിച്ചുവരുമെന്ന് പറയുകയാണ് മോഹൻലാൽ. മടങ്ങിവരവിൽ ആദ്യം മമ്മൂക്ക ചെയ്യുക ഡബ്ബിങ് ആയിരിക്കുമെന്നും, ഒരുപാട് പേരുടെ പ്രാർത്ഥനയുടെ ഫലമാണ് ഇച്ചാക്ക ഒരു കുഴപ്പവും കൂടാതെ തിരിച്ചുവരുന്നതെന്നും മോഹൻലാൽ പറഞ്ഞു. മനോരമ ന്യൂസിനോടാണ് നടൻ സംസാരിച്ചത്.

“ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുന്ന പാട്രിയറ്റ് എന്ന ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം ചികിത്സയ്ക്കായി പോയത്. അടുത്ത മാസം തന്നെ അദ്ദേഹം അഭിനയത്തിലേക്ക് തിരിച്ചുവരും എന്നാണ് ഞാൻ സംസാരിച്ചതിൽ നിന്നും മനസിലായത്. ആദ്യം അദ്ദേഹം സിനിമകളുടെ ഡബ്ബിങ്ങിലേക്കാണ് പോകുന്നത്. ഒരു സുഖക്കേടിൽ നിന്നും വരുന്നതല്ലേ അപ്പോ അതിന്റേതായ കുറച്ചു നിയന്ത്രണങ്ങളൊക്കെ ഉണ്ടാവും. എന്തായാലും കുഴപ്പങ്ങളൊന്നുമില്ലാതെ അദ്ദേഹം തിരിച്ചുവരുന്നതിൽ എല്ലാവർക്കും സന്തോഷമാണ്. ഞാൻ പുറത്തുപോകുമ്പോഴൊക്കെ എല്ലാവരും ആദ്യം ചോദിക്കുന്നത് അദ്ദേഹത്തിന്റെ ആരോ​ഗ്യസ്ഥിതിയെ കുറിച്ചാണ്.

താൻ ശബരിമലയിൽ പോയി അദ്ദേഹത്തിനായി പ്രാർഥിച്ചിരുന്നു. അല്ലാതെയും പ്രാർഥിക്കുന്നുണ്ട്. അദ്ദേഹത്തിനായി എത്രയോ ആളുകൾ പ്രാർത്ഥിക്കുന്നു. ആ പ്രാർത്ഥന തന്നെയാണ് അദ്ദേഹത്തിന് കുഴപ്പങ്ങളൊന്നുമില്ലാതെ ശാരീരിക അസ്വസ്ഥതകളൊന്നുമില്ലാതെ തിരിച്ചുവരാൻ സഹായിച്ചത്. അതിന് ഈശ്വരനോട് വളരെയധികം നന്ദി പറയുന്നു”, മോഹൻലാൽ കൂട്ടിച്ചേർത്തു.

Latest Stories

വി ഡി സതീശനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണി; ഒരാൾ അറസ്റ്റിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ രണ്ടാം പ്രതി മുരാരി ബാബു അന്തരിച്ചു

'കോഹ്‌ലിയും രോഹിതും മാത്രമല്ല കെ എൽ രാഹുലും ടീമിൽ വേണം'; ഇന്ത്യൻ ടീമിന് തന്ത്രം ഉപദേശിച്ച് ഇർഫാൻ പത്താൻ

തോൽവികളെ പുഞ്ചിരികൊണ്ട് സ്വീകരിച്ച ഇതിഹാസം; കെയ്ന്‍ വില്യംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജര്‍ രവിക്കെതിരെ അന്വേഷണം വേണമെന്ന് പിണറായി വിജയന്‍; ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി

പകര്‍ച്ചവ്യാധികളുടെ വലയത്തില്‍ കേരളം

'കോംപ്രമൈസ്ഡ് പ്രധാനമന്ത്രിക്ക് ഭാരതമാതാവിന്റെ മക്കളെ സംരക്ഷിക്കാൻ കഴിയില്ല'; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

'സമ്മാനങ്ങൾ നൽകും, സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തും'; പതിനാറുകാരിയെ പീഡിപ്പിച്ച സ്നേഹ മെർലിൻ സ്ഥിരം പോക്സോ കേസ് പ്രതി, ലക്ഷ്യമിട്ടിരുന്നത് പ്രായപൂർത്തിയാകാത്ത കുട്ടികളെ

'വർഗീയ പരാമർശം നടത്തിയെന്ന് പരാതി, മമത ബാനർജിക്കെതിരെ കേസ്'; പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു

മീനാക്ഷി നടരാജൻ കേസ്: തിരഞ്ഞെടുപ്പും നീതിന്യായവും തമ്മിലുള്ള അതിർത്തി രേഖ വരച്ച് സുപ്രീം കോടതി