'ശിവാജിറാവു ഗേക്ക്‌വാദ് എന്ന മനുഷ്യനിൽനിന്നും രജിനികാന്ത് എന്ന താരരാജാവിലേക്കുള്ള ദൂരത്തിനിടയിലും നഷ്ടമാകാത്ത സാധാരണത്വം'; പ്രശംസകളുമായി മോഹൻലാൽ

സമീപകാലത്ത് മോഹൻലാലിന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ‘ജയിലറി’ലെ മാത്യു എന്ന കഥാപാത്രം. സിനിമയിൽ എക്സ്റ്റന്റഡ് കാമിയോ വേഷത്തിലെത്തിയ മോഹൻലാൽ തമിഴ് പ്രേക്ഷകരുടെയും കയ്യടി ഏറ്റുവാങ്ങിയിരുന്നു.

ഇപ്പോഴിതാ രജനികാന്തിനെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. തന്റെ സിനിമകൾ കാണുകയും അത് മറ്റുള്ളവരോട് വലിയ മതിപ്പോടെ പറയുകയും ചെയ്യുന്ന വ്യക്തിയാണ് രജനികാന്ത് എന്നാണ് മോഹൻലാൽ പറയുന്നത്. കൂടാതെ സിനിമയ്ക്ക് പുറത്ത് ഗ്ലാമറിന്റെ പരിവേഷങ്ങൾ ഒരു താരത്തിന് ഉപേക്ഷിക്കാനാകുമെന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിച്ച നടനാണ് രജനികാന്ത് എന്നും മോഹൻലാൽ പറയുന്നു.

“എന്റെ പല സിനിമകളും അദ്ദേഹം കണ്ടിട്ടുണ്ട്. എന്നോട് മാത്രമല്ല, മറ്റ് പലരോടും ആ സിനിമകളെ കുറിച്ച് വലിയ മതിപ്പോടെ അദ്ദേഹം സംസാരിച്ചിട്ടുണ്ട്. മണിച്ചിത്രത്താഴും, തേന്മാവിൻ കൊമ്പത്തും തമിഴിലേക്ക് മൊഴി മാറ്റിയപ്പോൾ എന്റെ റോൾ ചെയ്തത് അദ്ദേഹമായിരുന്നു. തമ്മിൽ കാണുമ്പോഴൊന്നും സിനിമയെ കുറിച്ച് അധികം സംസാരിക്കാറില്ല. കുടുംബകാര്യങ്ങളെയും സൗഹൃദങ്ങ ളെയും കുറിച്ചാണ് അദ്ദേഹം ഏറെയും സംസാരിക്കാറുള്ളത്.

സിനിമയ്ക്ക് പുറത്ത് ഗ്ലാമറിന്റെ പരിവേഷങ്ങൾ ഒരു താരത്തിന് ഉപേക്ഷിക്കാനാകുമെന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിച്ച നടനാണ് അദ്ദേഹം. അഭ്രപാളിയിൽ രജിനികാന്തിൻ്റെ നായകൻമാർ ഇടിമുഴക്കങ്ങൾ സൃഷ്ടിക്കുമ്പോൾ വെള്ളിവെളിച്ചത്തിന് പുറത്ത് ഒരു സാധാരണക്കാരനെപ്പോലെ അദ്ദേഹം ജനങ്ങൾക്കിടയിൽ സഞ്ചരിച്ചു.ശിവാജിറാവു ഗേക്ക്‌വാദ് എന്ന മനുഷ്യനിൽനിന്നും രജിനികാന്ത് എന്ന താരരാജാവിലേക്കുള്ള ദൂരത്തിനിടയിലും നഷ്ടമാകാത്ത സാധാരണത്വം.” എന്നാണ് സ്റ്റാർ ആന്റ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ രജനികാന്ത് പറഞ്ഞത്.

അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ ആണ് മോഹൻലാലിന്റെ വരാനിരിക്കുന്ന വലിയ പ്രോജക്ടുകളിൽ ഒന്ന്. ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തിന് ശേഷം വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തെ നോക്കിക്കാണുന്നത്.

അർജുൻ ദാസ്, സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങീ ലൂസിഫറിൽ ഇല്ലാത്ത പല താരങ്ങളും എമ്പുരാനിൽ ഉണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. കൂടാതെ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്‌റോയി, സായ്കുമാര്‍, നന്ദു തുടങ്ങീ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഈ വർഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സുജിത്ത് വാസുദേവ് ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ദീപക് ദേവാണ് സംഗീതം.  ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്കു,ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

Latest Stories

'ഓപ്പണർ റോളിൽ നിന്നും അഭിഷേകിനെ പുറത്താക്കണം, പകരം ഇഷാൻ കിഷനെ കൊണ്ടുവരണം': രവി ശാസ്ത്രി

വാഖഡെയിൽ ഇന്ത്യക്ക് സെമിഫൈനലുകളിൽ പരാജയങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ഇത്തവണ അത് മാറും: സുനിൽ ഗവാസ്കർ

ഈ യുദ്ധം എങ്ങനെ അവസാനിപ്പിക്കണമെന്ന് ട്രംപിന് ഒരു ധാരണയുമില്ല; വിമർശനുമായി അമേരിക്കൻ നേതാക്കൾ

'ആർച്ചർ ഒരു പണിയാണ്, സഞ്ജു കുറച്ച് ശ്രദ്ധിക്കണം'; ഉപദേശിച്ച് മുൻ ഇന്ത്യൻ താരം

തൃക്കാക്കരയില്‍ വീണ്ടും സിപിഎം സ്വതന്ത്രന്‍!; മുന്‍ എംപി സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ റോണ്‍ ബാസ്റ്റിന്‍ ഇടത് സ്ഥാനാര്‍ത്ഥിയായേക്കും

ബിഹാറില്‍ ബിജെപി മുഖ്യമന്ത്രിക്ക് വഴിയൊരുങ്ങുന്നു?; നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക്, മകനെ ഉപമുഖ്യമന്ത്രിയാക്കി രാജിവെയ്ക്കുന്ന ഫോര്‍മുല തയ്യാര്‍

'ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ, നമുക്കിടയിൽ മറ്റാരും വരരുത്'; രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് വിജയ്

ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ കപ്പലിന് നേര്‍ക്ക് ആക്രമണം; 101 പേരെ കാണാതായി; 78 പേര്‍ക്ക് പരുക്കേറ്റു; ശ്രീലങ്കന്‍ സൈന്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു

'മലയാളം ഇനി ഭരണഭാഷ', ബില്ലിൽ ഒപ്പിട്ട് ഗവർണർ; ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മലയാളം നിർബന്ധമാക്കും

വിജയ്‌യുടെ റാലിയിൽ വീണ്ടും അപകടം, രണ്ട് സ്ത്രീകളടക്കം ആറു പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം