25 വർഷം മുമ്പ് മമ്മൂട്ടിക്കയാണ് എന്റെ ഫാൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തത്, അതിന്റെ ഗുരുത്വമാണ് ഇപ്പോഴും..: മോഹൻലാൽ

മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നേര്’ റിലീസിനൊരുങ്ങുകയാണ്. ഈയവസരത്തിൽ തന്നെയാണ് മോഹൻലാൽ ഫാൻസ് ആന്റ് വെൽഫയർ കൾച്ചറൽ അസ്സോസിയേഷൻ അതിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്നത്. മോഹൻലാൽ തന്നെയാണ് കൊച്ചിയിൽ നടന്ന ചടങ്ങിൽ ഫാൻസ് ക്ലബ്ബിന്റെ ഇരുപത്തിയഞ്ചാം വാർഷികം ഉദ്ഘാടനം ചെയ്തത്.

‘ഏത് പ്രതിസന്ധിയിലും വിളിച്ചു പറയാൻ എന്റെ മനസ്സിൽ ചില സിനിമയിലെ തിരക്കഥയിലെ പോലെ എനിക്കെന്റെ പിള്ളേർ ഉണ്ടെടാ.. എന്ന് പറയാൻ കഴിയുമെന്ന് മോഹൻലാൽ ഉദ്ഘാടനത്തിൽ പറഞ്ഞു. കൂടാതെ ഫാൻസ് ക്ലബ്ബിന്റെ ആദ്യ ഉദ്ഘാടനം നടത്തിയത് മമ്മൂട്ടിയായിരുന്നെന്നും, മമ്മൂട്ടിയുമായുള്ള ആത്മബന്ധം വർഷങ്ങളായി തുടരുന്നതാണെന്നും മോഹൻലാൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

“25 വർഷം മുമ്പ് മമ്മൂട്ടിക്കയാണ് എന്റെ ഫാൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തത്. വർഷങ്ങളായി തുടരുന്ന ആത്മബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്. എന്റെ സിനിമായാത്രയിൽ എപ്പോഴും കൂടെ അദ്ദേഹമുണ്ട്. ഇച്ചാക്ക തുടങ്ങിവെച്ച പ്രസ്ഥാനം 25 വർഷങ്ങൾക്ക് ശേഷവും നന്നായി തന്നെ മുന്നോട്ടു പോകുന്നത് അദ്ദേഹത്തിന്റെ ​ഗുരുത്വമായി ഞാൻ കാണുന്നു.” എന്നാണ് മോഹൻലാൽ പറഞ്ഞത്. നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെഷൻ സെന്ററിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്

ഡിസംബർ 21 നാണ് നേര് തിയേറ്ററുകളിൽ എത്തുന്നത്. നേരിന് ശേഷം മലയാള സിനിമ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ തിയേറ്ററുകളിൽ എത്തും. ജനുവരി 25 നാണ് വാലിബാന്റെ വേൾഡ് വൈഡ് റിലീസ്.

Latest Stories

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം

അക്കാര്യം മനസില്‍ കണ്ടാണ് ഞാന്‍ വോട്ട് ചെയ്തത്; ഇന്ത്യന്‍ പൗരത്വം ലഭിച്ചതിന് ശേഷം ആദ്യ വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാര്‍

ശ്രീലങ്കന്‍ സ്വദേശികളായ നാല് ഐഎസ് ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍; ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു

അപ്പോൾ ആ കാര്യത്തിന് ഒരു തീരുമാനം ആയി, ഗോളുകളുടെ ദേവൻ ബ്ലാസ്റ്റേഴ്‌സ് വിട്ടു; മാനേജ്മെന്റ് മണ്ടത്തരം തുടരുന്നു

ഇൻഡസ്ട്രിയിൽ എനിക്ക് ഏറ്റവും കൂടുതൽ ഗ്രാറ്റിറ്റ്യൂഡുള്ളത് ആ താരത്തിനോടാണ്: അനശ്വര രാജൻ

അവസാനമായി നിങ്ങൾക്ക് മുന്നിൽ വന്നതല്ലേ, 80000 ആരാധകർക്ക് ബിയർ വാങ്ങി നൽകി സന്തോഷിപ്പിച്ച് വിടവാങ്ങി മാർകോ റ്യൂസ്

സമൂഹ മാധ്യമങ്ങളിലെ നിരന്തര കുറ്റപ്പെടുത്തല്‍; ഫ്‌ളാറ്റില്‍ നിന്ന് വീണിട്ടും രക്ഷപ്പെട്ട കുട്ടിയുടെ മാതാവ് ജീവനൊടുക്കി

ടി20 ലോകകപ്പ് 2024: സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് കൈഫ്