പ്രിയന്‍ ഒരല്‍പ്പം റിലാക്സ് ചെയ്യട്ടെ, അടുത്ത ചിത്രം ഉടനില്ല: മോഹന്‍ലാല്‍

വളരെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കോംബിനേഷനിലെ ബ്രഹ്‌മാണ്ഡ ചിത്രം മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം തിയേറ്ററുകളില്‍ എത്തിയത്. സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്.

മാസ് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമൊക്കെ പ്രതീക്ഷിച്ച ഒരുവിഭാഗം പ്രേക്ഷകരെ നിരാശപ്പെടുത്തിയെന്ന പരാതികളും ഉയര്‍ന്നിരുന്നു. ഇനി അടുത്തൊരു പ്രിയദര്‍ശന്‍ ചിത്രം എന്നുണ്ടാകും എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍.

താന്‍ കമ്മിറ്റ് ചെയ്ത ഒരുപാട് സിനിമകള്‍ ഇനിയും തീര്‍ക്കാനുണ്ട്. സ്വന്തം സംവിധാനത്തില്‍ ഒരുക്കുന്ന ബറോസ് ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രം കൂടിയാണ് ബറോസ്. ജിജോ പുന്നൂസിന്റേതാണ് തിരക്കഥ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമായ റാം ഇനിയും പൂര്‍ത്തിയാക്കാനുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ചിത്രത്തിന്റെ പകുതി ഭാഗം കഴിഞ്ഞു. പകുതി യുകെയിലാണ് ചിത്രീകരിക്കുന്നത്. എഗ്രിമെന്റ് ചെയ്ത ഒന്നുരണ്ട് സിനിമകള്‍ ബാക്കിയുണ്ട്. ഇതിനൊക്കെ ശേഷമായിരിക്കും അടുത്തൊരു പ്രിയദര്‍ശന്‍ സിനിമയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പ്രിയനുമൊന്ന് റിലാക്‌സ് ചെയ്‌തോട്ടെയെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി