ഞാന്‍ മതം മാറിയെന്ന് പടച്ചു വിടുന്നത് ചില കുബുദ്ധികള്‍; ഹിന്ദുവായി ജനിച്ചു, ഒരു ഹിന്ദുവായി തന്നെ ഈ ജന്മം ജീവിക്കും, ദയവായി വിട്ടുപിടി: എംജി ശ്രീകുമാര്‍

ഗായകന്‍ എംജി ശ്രീകുമാര്‍ മതം മാറി ക്രിസ്ത്യാനി ആവാന്‍ പോവുകയാണെന്ന തരത്തിലും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വാര്‍ത്തയിലെ സത്യമെന്താണെന്ന് അറിയാതെ ഗായകനെ ശക്തമായി വിമര്‍ശിച്ച് കൊണ്ട് ചിലരെത്തിയിരുന്നു. അവര്‍ക്കെല്ലാമുള്ള ചുട്ടമറുപടി പറഞ്ഞ് ഗായകന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

നവരാത്രിയോട് അനുബന്ധിച്ച് എംജി പാടിയ നവരാത്രി ദേവീ ഗീതങ്ങള്‍ അടങ്ങിയ യൂട്യൂബ് വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചത്. ഇതിന് താഴെ എംജി മതം മാറുകയാണോ എന്ന് ചോദിച്ച് ചിലരെത്തി. അവര്‍ക്കുള്ള കൃത്യ മറുപടി ഗായകന്‍ നല്‍കിയിരിക്കുകയാണ്.

നിരവധി കമന്റുകളില്‍ ഒന്നില്‍ ‘പാസ്റ്റര്‍’ എന്നാണ് ഒരാള്‍ എംജിയെ വിശേഷിപ്പിച്ചിരിക്കുന്നത്. പാസ്റ്റര്‍ നവരാത്രി ആശംസകള്‍ ഒക്കെ ഉണ്ടോ? എന്നായിരുന്നു എംജിയുടെ പോസ്റ്റിന് താഴെ ഇവര്‍ കമന്റിട്ടത്. ഇതിന് പിന്നാലെ നൂറ് കണക്കിന് കമന്റുകള്‍ വന്ന് കൊണ്ടേ ഇരുന്നു. അധികം വൈകാതെ തന്റെ പേരില്‍ ഉയര്‍ന്ന് വന്ന വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞ് കൊണ്ട് എംജി ശ്രീകുമാറും എത്തി.

”ഒരു ഗായകന്‍ എന്ന നിലയില്‍ ഞാന്‍ എല്ലാ മതത്തിലുള്ള പാട്ടുകളും പാടിയിട്ടുണ്ട്. ചില കുബുദ്ദികള്‍ ചുമ്മാ പടച്ചുവിടുന്ന കാര്യമാണ് ഞാന്‍ മതം മാറിയെന്നു. ഞാന്‍ ഒരു ഹിന്ദു ആണ്. പക്ഷെ ഒരു ശക്തിയില്‍ വിശ്വസിക്കുന്നു. ഏതു ശക്തിയില്‍ വിശ്വസിക്കാനും ഒരു മനുഷ്യന്റെ അവകാശമാണ്. എന്റെ ഗുരുക്കന്മാര്‍ ശബരിമലയില്‍ പോകുന്നു, കൂട്ടുകാര്‍ ക്രിസ്തു മതത്തില്‍ വിശ്വസിക്കുന്നു. അതിനൊന്നും കുഴപ്പമില്ല. എന്നെയാണ് ലക്ഷ്യം. ദയവായി ഒന്ന് വിട്ടു പിടി.
ഒരു ഹിന്ദുവായി ജനിച്ചു. ഒരു ഹിന്ദുവായി തന്നെ ഈ ജന്മം ജീവിക്കും. ലവ് യൂ ഓള്‍”.. എന്നുമാണ് ഒരു വിമര്‍ശകയുടെ കമന്റിന് മറുപടിയായി എംജി പറയുന്നത്.

അതേ സമയം എംജി ശ്രീകുമാറിനെ കുറിച്ച് ഒരു ന്യൂസ് വ്യപാകമായി പ്രചരിക്കുന്നുണ്ട്. അതില്‍ ഹിന്ദുവായി ജനിച്ചു എങ്കിലും താങ്കള്‍ വിശ്വസിക്കുന്നത് യേശുവില്‍ ആണെന്ന്. കേട്ടത് ശരിയാണോ? ആണെങ്കില്‍ ഈ പോസ്റ്റിനോട് എങ്ങനെ പ്രതികരിക്കുമെന്ന് ചോദിച്ചും ഒരാള്‍ വന്നിരുന്നു. ”അങ്ങനെ ഒന്നുമില്ല, ഞാന്‍ ജനിച്ചത് ഹിന്ദുവായി തന്നെയാണെന്നും’ ഗായകന്‍ ഉറപ്പിച്ച് പറയുന്നു.

ഒരു പരിപാടിയില്‍ താന്‍ ഒരു ഹിന്ദു വിശ്വാസി ആണെന്നും യേശു ക്രിസ്തുവിനെ ആരാധിക്കുന്നു എന്നും എംജി ശ്രീകുമാര്‍ പറഞ്ഞിരുന്നു. എന്ന് കരുതി അതിന് അര്‍ഥം അദ്ദേഹം മതം മാറുന്നു എന്നാണോന്ന് ചോദിച്ച് മറ്റ് ചില ആരാധകരും രംഗത്ത് വരുന്നു. കുബുദ്ധികള്‍ പലതും പറയും. അതിനൊന്നു മറുപടി കൊടുത്ത് സമയം കളയരുത് സാറ് സാറിന്റെ ജോലി ചെയ്യുകയാണ് വേണ്ടതെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.

Latest Stories

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്