'പച്ച ചുരിദാറുമിട്ട് ഞാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കും, ചേട്ടന്‍ വരണം'; അന്ന് മുകേഷിനെ ഫോണില്‍ വിളിച്ച് പറ്റിച്ചതിനെ കുറിച്ച് മേനക

നടന്‍ മുകേഷുമൊത്തുള്ള ഒരു പഴയകാല ഓര്‍മ്മ പങ്കുവെച്ച് നടി മേനക. താനും നടി ലിസിയും ചേര്‍ന്ന് മുകേഷിനെ ഫോണ്‍ വിളിച്ച് പറ്റിച്ച കഥയാണ് ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ മേനക പറയുന്നത്.

ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഞങ്ങള്‍ അമൃത ഹോട്ടലില്‍ നില്‍ക്കുന്ന സമയം. ഞാനും ലിസിയുമെല്ലാമുണ്ട്. അപ്പോള്‍ മുകേഷേട്ടനെ ഒന്ന് പറ്റിക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു.

ഇതോടെ മുകേഷും ഇങ്ങോട്ട് സംസാരിച്ചു. ഞാന്‍ ഒരു പച്ചക്കളര്‍ ചുരിദാറാണ് ധരിച്ചിരിക്കുന്നതെന്നും തൈക്കാട് ബസ് സ്റ്റോപ്പില്‍ വന്ന് നില്‍ക്കാമെന്നും ചേട്ടന്‍ വരണമെന്നും ചേട്ടനെ കണ്ടേ പറ്റൂവെന്നും ഒക്കെ പറഞ്ഞു. മുകേഷേട്ടനും കാര്യമായിട്ട് തന്നെ സംസാരിച്ചു. അങ്ങനെ ഏറ്റവും അവസാനം മറുപടി കാണാം എന്ന് ഞാന്‍ പറഞ്ഞു. മറുപടി എന്ന് ഞാന്‍ ഉദ്ദേശിച്ചത് വീണ്ടും എന്ന തമിഴ് അര്‍ത്ഥത്തിലാണ്. അങ്ങനെ ഞാന്‍ ഫോണ്‍വെച്ച് ഞങ്ങള്‍ രണ്ടുപേരും കൂടി ഭയങ്കരമായി ചിരിച്ചു. പറ്റിച്ചല്ലോ എന്ന് ഓര്‍ത്തിട്ട്.

കുറച്ചുകഴിഞ്ഞപ്പോള്‍ ഞങ്ങളുടെ റൂമില്‍ ഒരു ഫോണ്‍ വന്നു. ഹലോ ഞാന്‍ മുകേഷാണ് എന്ന് പറഞ്ഞു. ഞാന്‍ മേനകയാണ് എന്താണെന്ന് ചോദിച്ചു. മേനക ഇപ്പോള്‍ എന്നെ വിളിച്ചിരുന്നോ എന്നായി പുള്ളി. ഇല്ല ഞാന്‍ വിളിച്ചില്ല. എന്തായിരുന്നു എന്ന് ഞാന്‍ ചോദിച്ചു. പച്ച ചുരിദാറിട്ട് വരാമെന്ന് പറഞ്ഞത് നീയല്ലേ എന്ന് ചോദിച്ചപ്പോഴേക്ക് ഞങ്ങള്‍ അങ്ങ് ചിരിച്ചു പോയി. അപ്പോള്‍ പുള്ളി പറഞ്ഞു. നീ പറഞ്ഞ ആ അവസാനത്തെ വാക്കിലാണ് ഞാന്‍ പിടിച്ചത്. നീ മറുപടി കാണാമെന്ന് പറഞ്ഞു. മുകേഷേട്ടന്‍ പറഞ്ഞു.

മറുപടി എന്ന് പറയുന്നത് മലയാള വാക്കല്ല. അത് തമിഴാണ്. മലയാളത്തില്‍ മറുപടി എന്ന് പറഞ്ഞാല്‍ ഉത്തരമാണ്. ഞാന്‍ മറുപടി എന്ന് അവിടെ പറഞ്ഞത് വീണ്ടും കാണാം എന്ന അര്‍ത്ഥത്തിലായിരുന്നു.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്