എന്നെപ്പറ്റി ഒരു ഐഡിയയും ഉണ്ടായിരുന്നില്ല, ഞാൻ അക്കാര്യത്തെപ്പറ്റി സംസാരിച്ചപ്പോൾ ശ്രീജു നൽകിയ മറുപടി ഞെട്ടിച്ചു; വിവാഹനിശ്ചയത്തെക്കുറിച്ച് മീര നന്ദന്‍

കഴിഞ്ഞ ദിവസമാണ് നടിയും ആര്‍ജെയുമായ മീര നന്ദന്റെ വിവാഹനിശ്ചയം നടന്നത്. മീര തന്നെയാണ് നിശ്ചയത്തിന്റെ വിവരങ്ങള്‍ സാമുഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
മാട്രിമോണിയല്‍ സൈറ്റില്‍ നിന്നാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഇരുകുടുംബവും പരസ്പരം സംസാരിച്ചതിന് ശേഷം മീരയെ കാണാനായി ശ്രീജു ലണ്ടനില്‍ നിന്ന് ദുബായില്‍ എത്തുകയായിരുന്നു.

”ഒരു മാട്രിമോണിയല്‍ സൈറ്റില്‍ നിന്നാണ് ജീവിതകാലത്തേക്കുള്ള ഒരു വാഗ്ദാനത്തിലേക്ക് മീരയും ശ്രീജുവും എത്തിയത്. മാതാപിതാക്കള്‍ പരസ്പരം സംസാരിച്ചതിനു ശേഷം, തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആരായിരിക്കുമെന്ന് കാണാന്‍ ശ്രീജു ലണ്ടനില്‍ നിന്ന് ദുബായിലേക്ക് പറന്നു. കഥയുടെ ബാക്കി ഭാഗം മറ്റേതൊരു കഥയെയും പോലെ തന്നെ… എന്നാല്‍ അതിന്റെതായ പ്രത്യേകതകളുമുണ്ട്; അവര്‍ കണ്ടുമുട്ടുന്നു, പ്രണയത്തിലാകുന്നു, അവരുടെ ജീവിതകാലം മുഴുവന്‍ ഒരുമിച്ച് ചിലവഴിക്കാന്‍ തീരുമാനിക്കുന്നു.”ലൈറ്റ്‌സ് ഓണ്‍ ക്രിയേഷന്‍സ് എന്ന പേജിലൂടെ പുറത്തുവിട്ട സ്‌റ്റോറിയില്‍ പറയുന്നു.

വിവാഹത്തെക്കുറിച്ചും പ്രതിശ്രുതവരനെക്കുറിച്ചും ഒക്കെ മീര സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ധന്യ വർമയുടെ ‘ഐ ആം വിത്ത് ധന്യ വർമ്മ’ എന്ന ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് മീര വിവാഹത്തെപ്പറ്റി തുറന്നു പറഞ്ഞത്. വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടേയുള്ളൂ ഉണ്ടാവുകയുള്ളു എന്നും താരം പറയുന്നുണ്ട്.

‘ശ്രീജു ലണ്ടനിൽ ജനിച്ചു വളർന്ന ആളാണ്. എന്നെപ്പറ്റി ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. അതാണ് ആദ്യം തന്നെ സംസാരിക്കാൻ പ്രേരിപ്പിച്ചത്. ഇത് പക്കാ അറേഞ്ച്ഡ് മാര്യേജ് ആണ്. ആദ്യം ശ്രീജുവിന്റെ അമ്മയും എന്റെ അമ്മയും സംസാരിച്ചു, പിന്നെ ഞങ്ങൾ സംസാരിച്ചു. തുടക്കത്തിൽ ഞാൻ ലണ്ടനിലേക്ക് മാറേണ്ടി വരുമോ എന്നൊക്കെ ആലോചിച്ചിരുന്നു.

‘വളരെ ഈസി ഗോയിങ് ആളാണ് ശ്രീജു. എന്നാലും അവിടെ ജനിച്ചു വളർന്നതിന്റെ കൾച്ചറൽ വ്യത്യാസങ്ങൾ ഉണ്ട്. ഒരിക്കൽ ഞാൻ ആലോചിച്ചു ഞാൻ ലണ്ടനിലേക്ക് മാറേണ്ടി വരും, ഞാൻ അവിടെ എന്ത് ചെയ്യും എന്നൊക്കെ ആലോചിച്ചു. പിന്നീട് ഇക്കാര്യം ഞാൻ ശ്രീജുവിനോട് സംസാരിച്ചപ്പോൾ’ ആരാണ് മാറാൻ പറയുന്നതെന്നും ഞാൻ ഒരു അക്കൗണ്ടന്റല്ലേ, എനിക്ക് ഈ ലോകത്ത് എവിടെ വേണമെങ്കിലും ജോലി ചെയ്യാമല്ലോ? എന്നാണ് ശ്രീജു മറുപടി പറഞ്ഞതെന്നും മീര പറഞ്ഞു.

കൂടാതെ എൻഗേജ്‌മെന്റ് വളരെ പ്രൈവറ്റ് ഇവന്റ് ആയിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു എന്നും മീര ഷോയിൽ പറഞ്ഞു. ‘വളരെ വേണ്ടപ്പെട്ട, വളരെ കുറച്ച് ആളുകൾ പങ്കെടുക്കുന്ന ഒരു ചടങ്ങായിരിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതാണ് അങ്ങനെ നടത്തിയത്’ മീര കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റില്‍ അവതാരകയായാണ് മീര ആദ്യം എത്തുന്നത്. തുടര്‍ന്ന് ദിലീപിന്റെ നായികയായി മുല്ലയിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു. 2008 ലാണ് സിനിമാ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ല്‍ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ല്‍ കരോട്പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി. പുതിയ മുഖം, എല്‍സമ്മ എന്ന ആണ്‍കുട്ടി, അപ്പോത്തിക്കരി തുടങ്ങിയവയാണ് മീര നന്ദന്‍ അഭിണയിച്ച പ്രമുഖ സിനിമകള്‍.

Latest Stories

'സ്ഥാനാര്‍ത്ഥിത്വത്തില്‍ സ്വയം ഔചിത്യം പാലിക്കണമായിരുന്നു, പാര്‍ട്ടിയെ കടന്നാക്രമിക്കുന്നത് ഒഴിവാക്കാന്‍ നടപടി വേണമായിരുന്നു' എം വി ഗോവിന്ദന് പരോക്ഷവിമര്‍ശനവുമായി എം എ ബേബി

പ്രണയം നിരസിച്ച 16കാരിയെ കുത്തിപരിക്കേൽപ്പിച്ചു; കഴുത്തിന് പരിക്കേറ്റ പെൺകുട്ടി ചികിത്സയില്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ രണ്ട് ജില്ലകളിലും യെല്ലോ അലര്‍ട്ട്

ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജനെതിരെ അന്വേഷണം, കേസ് എഴുതി തള്ളാനാവില്ലെന്ന് കോടതി

‘ശ്രീലേഖ എഴുതിയത് മുൻപ് വായിച്ചിട്ടില്ല, കഥയുമായി ഒരു സാമ്യവുമില്ല'; കഥ മോഷ്‌ടിച്ചെന്ന ആരോപണം തള്ളി ദൃഢം സിനിമയുടെ സംവിധായകൻ

വെള്ളയും നീലയും നിറത്തിലുള്ള എല്ലാ ബസുകളും ഓർഡിനറിയല്ല, സൗജന്യ യാത്ര നിഷേധിക്കാനായി സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല; വിശദീകരണവുമായി കെഎസ്ആർടിസി

ഫോണിൽ അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ ഏരിയ കമ്മിറ്റി അംഗമായ പെൺകുട്ടിയുടെ പരാതി

സംസ്ഥാനത്ത് ഈ മാസം റിപ്പോർട്ട് ചെയ്തത് 70 ഷിഗെല്ല കേസുകള്‍, 5 മരണം : മന്ത്രി കെ. മുരളീധരന്‍

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചെന്ന് പറഞ്ഞിട്ടില്ല, പരാതി വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന്'; ടിനി ടോമിന്റെ മൊഴിയെടുത്തു

രാഹുൽ സദാശിവന്റെ 'ഒടിയൻ' എത്തുന്നു; പ്രധാനകഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും; ടൈറ്റിൽ പോസ്റ്റർ പുറത്ത്