37 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ മരക്കാര്‍ പോലെയൊരു എക്‌സ്പീരിയന്‍സ് ഇതാദ്യം, മലയാളത്തില്‍ ഇതുപോലൊരു സിനിമ ഇനി ഉണ്ടാകുമോ എന്ന് സംശയം: സിദ്ദിഖ്

മലയാള സിനിമാചരിത്രത്തില്‍ ഇതുവരെ വന്നിട്ടുള്ളതില്‍ ഏറ്റവും വലിയ സിനിമയാകും “മരക്കാര്‍: അറബിക്കടലിന്റെ സിംഹം” എന്ന് നടന്‍ സിദ്ദിഖ്. ചിത്രത്തില്‍ ഒരു വേഷം ചെയ്യാന്‍ സാധിച്ചതില്‍ വലിയ ഭാഗ്യമായി കരുതുന്നുവെന്നാണ് സിദ്ദിഖ് പറയുന്നത്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിത്രത്തില്‍ പട്ടുമരക്കാര്‍ എന്ന കഥാപാത്രമായാണ് സിദ്ദിഖ് വേഷമിടുന്നത്.

“”മലയാളത്തില്‍ ഇന്നുവരെ വന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ സിനിമയായിരിക്കും മരക്കാര്‍: അറബിക്കടലിന്റെ സിംഹം. ഒരുപാട് വിശാലമായ കാന്‍വാസില്‍ എടുക്കുന്ന സിനിമ. കുഞ്ഞാലി മരക്കാര്‍ എന്ന ഇതിഹാസ പുരുഷന്റെ കഥ ഇന്ത്യയിലെ തന്നെ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്ന സിനിമയായാണ് പ്രിയദര്‍ശന്‍ ഷൂട്ട് ചെയ്തത്. ഇതിലൊരു വേഷം ചെയ്യാന്‍ സാധിച്ചത് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നത്. പട്ടുമരക്കാര്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.””

“”37 വര്‍ഷമായി സിനിമയില്‍ അഭിനയിക്കുന്നു, ഓരോ ദിവസവും രാവിലെ ലൊക്കേഷനില്‍ വരുന്നു, ഷൂട്ടിംഗ് നടക്കുന്നു. ഞാന്‍ എന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പക്ഷെ ഈ സിനിമയില്‍ ഞാന്‍ അങ്ങനല്ല. ഓരോ ദിവസവും ഞാന്‍ സെറ്റിലെത്തുന്നത് വലിയ കൗതുകത്തോട് കൂടിയാണ്. കാരണം കപ്പല്‍ മുതല്‍ കടല്‍ വരെ ഞങ്ങള്‍ ക്രിയേറ്റ് ചെയ്തിട്ടാണ് സിനിമ ഉണ്ടാക്കിയത്. ഒരോ കാര്യങ്ങളും കാണാനും പഠിക്കാനുമുള്ള അവസരം എനിക്കുണ്ടായി. ഓരോ ദിവസവും ഞാന്‍ സെറ്റില്‍ വന്ന് നോക്കും ഇതൊക്കെ എങ്ങനെ ഉണ്ടാക്കുന്നു, ഓരോ ദിവസവും കൗതുകം തോന്നും. ഒരു ഹോളിവുഡ് സിനിമ ഒരുക്കിയ പോലെയാണ് ഈ സിനിമ നമുക്ക് മുന്നിലേക്കെത്തുന്നത്. സിനിമയില്‍ ഭാഗമായത് മഹാഭാഗ്യമാണ്”” എന്ന് സിദ്ദിഖ് പറഞ്ഞു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു