മോള്‍ ഇത് വായിക്കണമെന്ന് പറഞ്ഞ് നിവേദനങ്ങള്‍ എന്റെ കൈയിൽ തരും, ജനപ്രതിനിധികള്‍ക്ക് കൊടുക്കണമെന്ന് പറയാറുണ്ട്: മഞ്ജു വാര്യര്‍

ആളുകള്‍ക്ക് ഒരു പ്രശ്‌നം വന്നാല്‍ വന്ന് സംസാരിക്കാന്‍ തോന്നുന്ന ഒരാളായിട്ട് തന്നെ കാണാറുണ്ടെന്ന് നടി മഞ്ജു വാര്യര്‍. മലയാളി പ്രേക്ഷകര്‍ക്ക് അവരുടെ വേദനകള്‍ പങ്കുവയ്ക്കാന്‍ തോന്നുന്ന ആളായിട്ട് തന്നെ കാണാറുണ്ട് എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.

ആളുകള്‍ക്ക് ഒരു പ്രശ്നം വന്ന് പറയാന്‍ തോന്നുന്ന ഒരാളായിട്ട് തന്നെ കാണാറുണ്ടെന്ന് തോന്നിയിട്ടുണ്ട്. ജനപ്രതിനിധികളും താനും ഇരിക്കുന്ന പല ചടങ്ങുകളിലും അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിവേദനങ്ങള്‍ കൊണ്ട് പലരും തന്റെ അടുത്താണ് വരുക. തനിക്ക് അല്ല തരേണ്ടത്, ഇവിടേക്ക് കൊടുക്കണമെന്ന് പറയേണ്ടി വന്നിട്ടുണ്ട്.

അങ്ങനെയല്ല, മോള്‍ ഇത് വായിക്കണമെന്ന് പറഞ്ഞിട്ട് തന്റെ കയ്യിലേക്ക് കൊണ്ടു തരാറുണ്ട്. അവരുടെ വേദനകള്‍ മനസിലാക്കാന്‍ പറ്റുന്ന ആളായിട്ടോ ആ ഒരു സ്വാതന്ത്ര്യം തോന്നുന്ന വ്യക്തിയായിട്ടോ ആണ് മലയാളി പ്രേക്ഷകര്‍ തന്നെ കണ്ടിട്ടുള്ളതെന്ന് തോന്നിയിട്ടുണ്ട് എന്നാണ് മഞ്ജു ഫ്‌ളവേഴ്‌സ് ചാനലിലെ ഷോയില്‍ പറയുന്നത്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന വാര്‍ത്ത പ്രചരിച്ചതിനെ കുറിച്ചും മഞ്ജു സംസാരിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് ചോദിച്ച് കൊണ്ട് നേതാക്കള്‍ സമീപിച്ചിട്ടുണ്ട്. ഏതൊക്കെ മണ്ഡലത്തിന്റെ പേര് പറഞ്ഞു. എന്നാല്‍ തനിക്ക് അതിനുള്ള കഴിവും താല്‍പര്യവുമില്ല.

രാഷ്ട്രീയത്തിലൂടെ അല്ലാതെ ജനങ്ങളെ സേവിക്കാനുള്ള കഴിവേ തനിക്കുള്ളൂ. അധികം രാഷ്ട്രീയം ഫോളോ ചെയ്യാറുമില്ല. അടിസ്ഥാനപരമായ കാര്യങ്ങളൊക്കെ നോക്കാറുണ്ട്. ഒരുവിധം നേതാക്കളെയൊക്കെ കണ്ടാല്‍ അറിയാം എന്നാണ് താരം പറഞ്ഞത്.

Latest Stories

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി