അനുസരണയില്ലാത്തതിന് അന്ന് മോഹന്‍ലാലിന് നല്ല വഴക്കുകിട്ടി'; മണിയന്‍പിള്ള രാജു

സിനിമായുടെ ചിത്രീകരണത്തിനിടയില്‍ മോഹന്‍ലാലിന് വഴക്കുകിട്ടിയ സംഭവം പങ്കുവെച്ചിരിക്കുകയാണ് നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു. മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രം സ്ഫടികത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. ചിത്രത്തില്‍ ആടുതോമയുടെ സുഹൃത്തിന്റെ വേഷമാണ് മണിയന്‍പിള്ള രാജു ചെയ്തത്. ആ സംഭവം ഇങ്ങനെ.

ചങ്ങനാശേരി മാര്‍ക്കറ്റില്‍ മോഹന്‍ലാല്‍ ജീപ്പ് ഓടിച്ചു വരുന്ന ഒരു സീനുണ്ട്. ഇടയ്ക്ക് മോഹന്‍ലാല്‍ ജീപ്പില്‍ നിന്ന് ചാടുന്നതും പൊലീസുകാരനേയും കൊണ്ട് ജീപ്പ് വെള്ളത്തില്‍ പോയി വീഴുന്നതുമാണ് സീന്‍. അതിനുള്ള എല്ലാ സജ്ജീകരണങ്ങള്‍ സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജന്‍ ചെയ്തിരുന്നു. വീഴുമ്പോള്‍ മോഹന്‍ലാലിന് ഒന്നും സംഭവിക്കാതിരിക്കാന്‍ വൈക്കോലും മറ്റും ഇട്ടിരുന്നു.

ഈ രംഗത്തിന് വേണ്ടി പവറുള്ള പെട്രോള്‍ ജീപ്പായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ കൊണ്ടുവന്നതാകട്ടെ ഡീസല്‍ ജീപ്പും. അങ്ങനെ ചിത്രീകരണം തുടങ്ങി. ആക്ഷന്‍ പറഞ്ഞു കഴിഞ്ഞാല്‍ മോഹന്‍ലാല്‍ ചാടണം. എന്നാല്‍ പറഞ്ഞ സമയത്ത് മോഹന്‍ലാല്‍ ചാടിയില്ല. ജീപ്പ് ഉയരത്തില്‍ പൊങ്ങിയ ശേഷമാണ് മോഹന്‍ലാല്‍ ചാടിയത്. സീന്‍ ഭംഗിയായിരുന്നുവെങ്കിലും മോഹന്‍ലാലെടുത്തത് ന്ല്ല റിസ്‌ക്കായിരുന്നു. ഇതിന് പിന്നാലെയാണ് ത്യാഗരാജന്‍ മാസ്റ്റര്‍ മോഹന്‍ലാലിനെ വഴക്കുപറഞ്ഞത്.

നിന്നെ പോലെയുള്ളവരുടെ ജീവന്‍ പോയിരുന്നെങ്കില്‍ താന്‍ എന്തുചെയ്യുമായിരുന്നുവെന്നാണ് അദ്ദേഹം ചോദിച്ചത്. ഫൈറ്റേഴ്സ് പോലും ഇത്രയും റിസ്‌ക്കെടുക്കില്ല. ജീപ്പിന്റെ ടയര്‍ പാലത്തില്‍ കയറുമ്പോള്‍ ചാടണമെന്ന് പറഞ്ഞിരുന്നില്ല? എന്നും ത്യാഗരാജന്‍ മാസ്റ്റര്‍ ചോദിച്ചു.

Latest Stories

പാലക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങൾ തീയിൽ വെന്തുരുകി ചത്തു

മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

പ്രതിപക്ഷവും മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയ ഗൂഢാലോചന പൊളിഞ്ഞു; മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് സിപിഎം

IPL 2024: 'ആന്ദ്രെ റസ്സല്‍ അപകടകരമായ ഷോട്ടുകള്‍ കളിക്കുന്നു, പക്ഷേ സൂര്യകുമാര്‍ യാദവ്..'; രണ്ട് പവര്‍ ഹിറ്റര്‍മാരും തമ്മിലുള്ള പ്രധാന വ്യത്യാസം ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍ സിംഗ്

'ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾക്ക് മാതൃക'; വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

IPL 2024: 'സച്ചിന്‍, വിരാട്, രോഹിത് എന്നിവരെപ്പോലെ അവന്‍ ആധിപത്യം പുലര്‍ത്തുന്നു': മുംബൈ താരത്തെ പ്രശംസിച്ച് സിദ്ദു

വിക്ഷേപണത്തിന് 2 മണിക്കൂർ മുമ്പ് തകരാർ; സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര മാറ്റിവച്ചു

'വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും അവന്റെ മുന്നില്‍ ഒന്നുമല്ല': ഇന്ത്യന്‍ ബാറ്ററെ പ്രശംസിച്ച് മുന്‍ താരം

ടി20 ലോകകപ്പ് 2024: വിന്‍ഡീസ് മെന്‍ററായി ആ ഇന്ത്യന്‍ താരം വന്നാല്‍ എതിരാളികള്‍ നിന്നുവിറയ്ക്കും; വിലയിരുത്തലുമായി വരുണ്‍ ആരോണ്‍

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; രാജ്യത്തെ 94 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ, അമിത് ഷാ അടക്കമുള്ള പ്രമുഖർ ജനവിധി തേടുന്നു