'പാക് അതിര്‍ത്തിയില്‍ കുടുങ്ങിയ മണിക്കുട്ടന്‍ ഞാനല്ല..'; റിപ്പോര്‍ട്ടര്‍ ന്യൂസില്‍ വന്നത്‌ വ്യാജ വാര്‍ത്ത, വ്യക്തത വരുത്തി മണിക്കുട്ടന്‍

പാക് അതിര്‍ത്തിയില്‍ കുടങ്ങിയ ‘മണിക്കുട്ടന്‍’ താന്‍ അല്ലെന്ന് നടന്‍ മണിക്കുട്ടന്‍. പാക് ഷെല്‍ ആക്രമണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ‘ഹാഫ്’ സിനിമയുമായി ബന്ധപ്പെടുത്തി നടക്കുന്ന പ്രചാരണം തള്ളിയാണ് മണിക്കുട്ടന്‍ രംഗത്തെത്തിയിരിക്കുന്നത്. താന്‍ ഇപ്പോള്‍ ഒരു സ്‌റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കിലാണ് ഉള്ളതെന്നാണ് മണിക്കുട്ടന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

‘പാക് അതിര്‍ത്തിയില്‍ കുടുങ്ങി ഹാഫ് സിനിമാപ്രവര്‍ത്തകര്‍. സംഘത്തില്‍ സംവിധായകന്‍ സംജാദും നടന്‍ മണിക്കുട്ടനും’ എന്ന റിപ്പോര്‍ട്ടര്‍ ടിവി ന്യൂസിന്റെ വാര്‍ത്താ കാര്‍ഡ് പങ്കുവച്ചാണ് മണിക്കുട്ടന്റെ വിശദീകരണം. ”ഈ വാര്‍ത്തയില്‍ പറഞ്ഞ മണിക്കുട്ടന്‍ ഞാനല്ല.”

”പ്രിയമുള്ളവരേ സിനി സ്റ്റാര്‍ നൈറ്റ് 2025 പ്രോഗ്രാമുമായി ബന്ധപ്പെട്ടു ശ്വേത മേനോന്‍, രാഹുല്‍ മാധവ, മാളവിക, ശ്രീനാഥ്, രേഷ്മ രാഘവേന്ദ്ര, മഹേഷ് കുഞ്ഞുമോന്‍, അനൂപ് കോവളം എന്നിവരോടൊപ്പം ഞാന്‍ ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ്. ഒരു ചാനലില്‍ വന്ന ഫേക്ക് ന്യൂസുമായി ബന്ധപ്പെട്ടാണ് ഈ പോസ്റ്റ് ഇടുന്നത്.”

”കൃത്യമായുള്ള ന്യൂസ് വ്യക്തതയോടെ പ്രചരിപ്പിക്കുമെന്ന് വിശ്വസിക്കുന്നു. നല്ല രീതിയിലുള്ള ഇന്ത്യന്‍ പ്രതിരോധം തുടരട്ടെ. എത്രയും വേഗം ശാന്തമാക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു” എന്നാണ് മണിക്കുട്ടന്‍ കുറിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ നടക്കുന്ന പരിപാടിയുടെ പോസ്റ്ററും പങ്കെടുക്കുന്ന മറ്റ് താരങ്ങള്‍ക്കൊപ്പമുള്ള ചിത്രവും മണിക്കുട്ടന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

അതേസമയം, പാക് ഷെല്‍ ആക്രമണത്തെ തുടര്‍ന്ന് ജയ്‌സാല്‍മീറില്‍ നടന്ന ഹാഫ് എന്ന സിനിമയുടെ ചിത്രീകരണം നിര്‍ത്തി വച്ചിട്ടുണ്ട്. 200 പേരടങ്ങുന്ന സംഘം ഷൂട്ടിങ് നിര്‍ത്തിവെച്ച് കേരളത്തിലേക്ക് മടങ്ങുകയും ചെയ്തു. രഞ്ജിത്ത് സജീവിനെ നായകനാക്കി സംജാദ് സംവിധാനംചെയ്യുന്ന ചിത്രമാണ് ഹാഫ്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി