അദ്ദേഹം സുഖമായിരിക്കുന്നു, അസുഖത്തിന് മുമ്പത്തേതിലും ഒരുപാട് മാറ്റമുണ്ട്; ശ്രീനിവാസനെ കുറിച്ച് മണികണ്ഠന്‍ പട്ടാമ്പി

ശ്രീനിവാസനെ കണ്ട അനുഭവം പങ്കുവെച്ച് നടന്‍ മണികണ്ഠന്‍ പട്ടാമ്പി. ഒരു ചാനലില്‍ വച്ച് ശ്രീനിവാസനെ കണ്ടുവെന്നും അദ്ദേഹം സുഖമായി ഇരിക്കുന്നുവെന്നും ശ്രീനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മണികണ്ഠന്‍ പട്ടാമ്പി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഒരുപാട് നാളുകള്‍ക്ക് ശേഷം, ഇന്ന് മഴവില്‍ മനോരമയില്‍ വച്ച് ശ്രീനിവാസന്‍ സാറിനെ കാണാനിടയായി. കുറച്ച് നേരം പോയി സംസാരിച്ചു. സന്ദേശം, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, തലയിണമന്ത്രം തുടങ്ങി കാലത്തിന് മായ്ക്കാന്‍ കഴിയാത്ത എത്രയോ ചിത്രങ്ങള്‍ കൂടുതല്‍ മിഴിവാര്‍ന്ന് കണ്‍മുമ്പിലൂടെ വന്നും പോയുമിരുന്നു. അദ്ദേഹം സുഖമായിരിക്കുന്നു. അസുഖത്തിന് മുമ്പത്തേതിലും ഒരുപാട് മാറ്റമുണ്ട്. ഉഷാറാണ്. വലിയ സന്തോഷം തോന്നി, മണികണ്ഠന്‍ പട്ടാമ്പി കുറിച്ചു.

ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന കുറുക്കന്‍, ഷാബു ഉസ്മാന്‍ കോന്നി സംവിധാനം ചെയ്യുന്ന ലൂയിസ് എന്നിവയാണ് ശ്രീനിവാസന്റേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങള്‍. കുറുക്കനില്‍ വിനീത് ശ്രീനിവാസനും ഒപ്പം അഭിനയിക്കുന്നുണ്ട്. മനോജ് റാം സിങ്ങാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഷൈന്‍ ടോം ചാക്കോ, സുധീര്‍ കരമന, മാളവികാ മേനോന്‍, അന്‍സിബാ ഹസ്സന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, ശ്രീകാന്ത് മുരളി, അശ്വത് ലാല്‍, ജോജി, ജോണ്‍, ബാലാജി ശര്‍മ്മ ,കൃഷ്ണന്‍ ബാലകൃഷ്ണന്‍, അസീസ് നെടുമങ്ങാട് നന്ദന്‍, ഉണ്ണി അഞ്ജലി സത്യനാഥ് എന്നിവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിൽ ഏകാധിപതിയെപ്പോലെ പെരുമാറുന്നു', യൂത്ത് കോൺഗ്രസ് ഇടുക്കി നേതൃസംഗമത്തിൽ സംസ്ഥാന അധ്യക്ഷനെതിരെ വിമർശനം

ബജ്രംഗ് ദൾ പോലുള്ള സാമൂഹ്യ വിരുദ്ധരാണ് ഛത്തീസ്ഗഡിൽ പൊലീസ് സ്റ്റേഷൻ ഭരിക്കുന്നത്, ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യം, തുറന്നടിച്ച് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്

ഉപഭോക്താക്കൾക്ക് 12.62% വരെ മികച്ച നേട്ടം ലഭിക്കുന്നു, ഐസിഎൽ ഫിൻകോർപിന്റെ പുതിയ എൻസിഡി ഇഷ്യൂ ജൂലൈ 31 മുതൽ

ഇന്ത്യയ്ക്ക് മേൽ 25% തീരുവയും പിഴയും ചുമത്തി ട്രംപിന്റെ പ്രഖ്യാപനം; ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

'അമ്മ' തെരഞ്ഞെടുപ്പ്: സംഘടനയുടെ തലപ്പത്തേക്ക് സ്ത്രീകൾ വരട്ടെന്ന് സലിം കുമാർ, അത് സമൂഹത്തിനുള്ള നല്ല സന്ദേശമാകുമെന്നും നടൻ

'കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം'; വിമർശിച്ച് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

ആ സൂപ്പർതാരമില്ലെങ്കിൽ എൽസിയു പൂർണമാകില്ല, സംവിധായകൻ ലോകേഷ് കനകരാജിന്റെ വാക്കുകൾ ചർച്ചയാക്കി സോഷ്യൽ മീഡിയ

'ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മലയാളി കേന്ദ്ര മന്ത്രിമാർ പുലർത്തുന്ന മൗനം അപകടകരവും ദുഃഖകരവും'; കേരളത്തിൽ ബിജെപി നേതാക്കൾ മുഖംമൂടി അണിഞ്ഞിരിക്കുന്നു; മന്ത്രി വി ശിവൻകുട്ടി

കൊവിഡ് കാലത്ത് ജീവൻ പോലും നോക്കാതെ കഷ്ടപ്പെട്ടുണ്ടാക്കിയ ചിത്രമായിരുന്നു അത്, സൂര്യ സിനിമയ്ക്ക് സംഭവിച്ചത് പറഞ്ഞ് സംവിധായകൻ

എല്ലാം ചാറ്റ്ജിപിടിയോട് പറയുന്നവരാണോ? സൂക്ഷിക്കുക..