ഞാന്‍ കഞ്ചാവടിച്ചിട്ടുണ്ട്, കള്ളടിച്ചിട്ടുണ്ട്, നിങ്ങളുടെ മോളെ എനിക്കിഷ്ടമായി; പെണ്ണു കാണാന്‍ പോയ കഥ പങ്കുവെച്ച് മാമുക്കോയ

മനു വാര്യര്‍ പൃഥ്വിരാജ് ചിത്രം കുരുതിയിലെ മാമുക്കോയയുടെ കഥാപാത്രം മൂസ ഖാദറിനെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ. ചിത്രത്തിലെ മാമുക്കോയയുടെ പ്രകടനം അസാധാരണം തന്നെയാണെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. ഈ അവസരത്തില്‍ മാമുക്കോയ 30 വര്‍ഷം മുന്‍പ് വനിതക്ക് നല്‍കിയ ഒരു അഭിമുഖവും ശ്രദ്ധേയമാകുകയാണ്. 1991 ഓഗസ്റ്റ് ഒന്നിന് വനിത പ്രസിദ്ധീകരിച്ച ഇന്റര്‍വ്യൂവില്‍ മാമുക്കോയ 26-ാം വയസിലെ തന്റെ ആദ്യ പെണ്ണു കാണലിനേക്കുറിച്ച് പറയുന്നതിങ്ങനെ.

ആദ്യം ഞാന്‍ പെണ്ണു കാണാന്‍ പോയതിനുമുണ്ട് ഒരു കഥ. പെണ്ണ് കണ്ടിഷ്ടപ്പെട്ടു വീട്ടില്‍ വന്നപ്പോള്‍, പെണ്ണിന്റെ കൂട്ടര്‍ ഞാനറിയാതെ എന്നേക്കുറിച്ച് അന്വേഷിച്ചു. ചെറുക്കന്‍ കള്ളു കുടിക്കുമോ? കൂട്ടുകൂടുമോ? ഞാനവരോട് പറഞ്ഞു. ‘ഞാന്‍ കഞ്ചാവടിച്ചിട്ടുണ്ട്, കള്ളടിച്ചിട്ടുണ്ട്. ഇതൊക്കെ ഒരു കുറ്റമായി ഞാന്‍ കരുതുന്നില്ല. നിങ്ങള്‍ ഈ റൂട്ടില്‍ അന്വേഷിച്ചാല്‍ എന്നെ കിട്ടില്ല.

നിങ്ങളുടെ മോളെ എനിക്കിഷ്ടമായി.’ ഇത്രയും കേട്ടതേ അവര്‍ ആലോചന മതിയാക്കി’. രണ്ടാമത് പെണ്ണു കണ്ട സുഹ്റാബിയെ വിവാഹം കഴിക്കുമ്പോള്‍ കല്യാണക്കുറിയടിക്കാന്‍ പോലും പണമില്ലായിരുന്നു. ആയിരം രൂപയുടെ കടം വീട്ടാന്‍ വേണ്ടി 5,400 രൂപയ്ക്ക് വീട് വില്‍ക്കേണ്ടി വന്നെന്നും മാമുക്കോയ പറയുന്നു.”

മാമുക്കോയ മക്കളായ നിസാര്‍, ഷാഹിദ, നാദിയാ, റഷീദ് എന്നിവരെ വളര്‍ത്തുന്നതിനേക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടും പങ്കുവെച്ചു. ‘മുസ്ലീം സംസ്‌കാരം ഞാനവരെ പഠിപ്പിക്കുന്നുണ്ട്. അവര്‍ക്ക് സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. മക്കള്‍ക്ക് നല്ല കമ്പനിയുണ്ടാകണം. ലോകത്തിന്റെ വിവിധ വശങ്ങള്‍ അറിയണം. നേരത്തെ ഞാന്‍ അത്യാവശ്യം കഞ്ചാവ് വലിച്ചിട്ടുണ്ട്. ഇപ്പോള്‍ പുകവലിക്കാറില്ല. ലോകത്തില്‍ നിന്നും അകറ്റി മക്കളെ വീട്ടില്‍ തന്നെ അടക്കി നിര്‍ത്തുന്നത് മഹാമണ്ടത്തരമാണ്. അവന്‍ മൂഢനായേ വളരൂ.’

Latest Stories

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം

കന്നിവോട്ടറായ 124 വയസുകാരി മിന്റ ദേവി! ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ വിശദീകരണവുമായി കളക്ടർ; ശ്രദ്ധേയമായത് പ്രതിപക്ഷത്തിന്റെ '124 നോട്ട് ഔട്ട്' ടീ ഷർട്ട്