ഇതില്‍ കൂടുതല്‍ പറഞ്ഞുകഴിഞ്ഞാല്‍ ഞാന്‍ കരഞ്ഞുപോകും: മമ്മൂട്ടി

മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന റോഷാക്കിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് മമ്മൂട്ടിയും ടീമും ദുബായില്‍. ഇത് വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന സിനിമയാണ്. കഥയുടെ സഞ്ചാര പാത വേറെയാണ്. എല്ലാവിധ പിന്തുണയും പ്രേക്ഷകരുടെ ഭാഗത്തുനിന്നുണ്ടായി. എല്ലാവരോടും നന്ദി പറയുകയാണെന്നും ഇതില്‍കൂടുതല്‍ പറഞ്ഞുകഴിഞ്ഞാല്‍ കരഞ്ഞുപോകുമെന്നും മമ്മൂട്ടി പറഞ്ഞു.

250 സ്‌ക്രീനുകളിലായി 815 ഷോകളോടെയാണ് ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രതികരണം നേടുന്ന ചിത്രം ഉടന്‍ തന്നെ നൂറ് കോടിക്ക് അടുത്ത് നേടുമെന്നാണ് നിരൂപകര്‍ അഭിപ്രായപ്പെടുന്നത്.

അമേരിക്കന്‍ പൗരത്വമുള്ള ദുബായില്‍ ബിസിനസ് ചെയ്യുന്ന ലൂക്ക് ആന്റണി ആയാണ് മമ്മൂട്ടി എത്തുന്നത്. ‘കെട്ട്യോളാണെന്റെ മാലാഖ’ സിനിമയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. സമീര്‍ അബ്ദുള്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത