സൂപ്പര്‍ താരങ്ങളെയല്ല ഇത് ബാധിച്ചിരിക്കുന്നത്, സിനിമാവ്യവസായം മുരടിച്ചു പോകും ; എം. എ നിഷാദ്

കേരളത്തില്‍ ചിത്രീകരണത്തിന് അനുമതി നല്‍കാത്ത സാഹചര്യത്തില്‍ സിനിമ ഷൂട്ടിങ്ങുകള്‍ തെലുങ്കാനയിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് മലയാള സിനിമ. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ എം എ നിഷാദ്.

മറ്റെല്ലാ മേഖലകള്‍ എന്നപോലെ സിനിമ വ്യവസായവും വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് പോകുന്നത്. സൂപ്പര്‍ താരങ്ങള്‍ അല്ല ഇത് മൂലം വിഷമം അനുഭവിക്കുന്നത് മറിച്ച് സാധാരണ തൊഴിലാളികളാണ്. ഒരു സിനിമ ചിത്രീകരണം നടക്കുന്നതിലൂടെ നൂറിലധികം കുടുംബങ്ങളാണ് കഴിഞ്ഞുപോകുന്നത്. അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു,
എം എ നിഷാദിന്റെ വാക്കുകള്‍:

എല്ലാ മേഖലകളിലും കൊവിഡ് പ്രതിസന്ധിയുണ്ട്. ഈ മഹാമാരി മൂലം തീര്‍ത്തും രൂക്ഷമായ അവസ്ഥയിലേക്ക് സിനിമ ലോകം മാറിയിരിക്കുകയാണ്. വിഷമകരമായ അവസ്ഥ എന്തെന്നാല്‍ സൂപ്പര്‍താരങ്ങള്‍ക്കോ അല്ലെങ്കില്‍ മുകള്‍ ഉള്ളവര്‍ക്കോ അല്ല ഇത് ബാധിച്ചിരിക്കുന്നത്, സാധാരണ തൊഴിലാളികള്‍ക്കാണ്.

പക്ഷേ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി കലാകാരന്മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ട് ഒരുപാട് നാളുകളായി. അവര്‍ പട്ടിണി ഇല്ലാതെ കഴിയുന്നത് സര്‍ക്കാര്‍ ഭക്ഷണ കിറ്റ് നല്‍കുന്നത് കൊണ്ടാകാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള വലിയൊരു വരുമാന സ്രോതസ്സാണ് തിയേറ്ററുകള്‍.

ഞാനൊക്കെ ഒരുപാട് സിനിമകള്‍ കണ്ടിരുന്ന തിയേറ്ററാണ് ധന്യ- രമ്യ അത് പൊളിച്ചിരിക്കുന്നു. പല തിയേറ്ററുകളും പൊളിച്ച് ഷോപ്പിങ്ങ് കോംപ്ലെക്‌സ് പണിയുന്നു.

സീരിയലുകള്‍ക്ക് ചിത്രീകരണ അനുമതി നല്‍കിയത് പോലെ വലിയ തിരക്കുകള്‍ ഇല്ലാതെ ചിത്രീകരണം നടത്തുന്നതിനുള്ള അനുമതി നല്‍കണം. അല്ലാത്തപക്ഷം ഈ വ്യവസായം മുരടിച്ചുപോകും. നിരവധി സിനിമകള്‍ പകുതി അല്ലെങ്കില്‍ മുക്കാല്‍ ഭാഗം ചിത്രീകരിച്ച് നിര്‍ത്തിയിട്ടുണ്ട്. ആ സമയത്താണ് കൊവിഡ് വന്നതും ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചതും. വളരെ കുറച്ച് ദിവസങ്ങള്‍ ഷൂട്ട് ചെയ്തവസാനിപ്പാക്കാന്‍ കഴിയുന്ന ഒരുപാട് സിനിമകള്‍ പെട്ടിയിലായി കിടക്കുന്നു. അതുപോലെ [പല സിനിമകളുടെയും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ മാത്രമേ ബാക്കിയുള്ളു എന്ന അവസ്ഥയിലാണ്. ഈ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് മൂന്നോ നാലോ പേര് മാത്രം മതി. അത്തരം കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കണം.

Latest Stories

അടുത്ത വർഷം ഹാർദിക്കിനെ മുംബൈ ഇന്ത്യൻസ് നായകനാക്കിയില്ലെങ്കിൽ, അവനെ ടീം റിലീസ് ചെയ്യണം, അതാണ് നല്ലത്: സൈമൺ ഡൗൾ

ഹോസ്റ്റലുകളിൽ വിളമ്പുന്നത് വൃത്തിഹീനമായ ഭക്ഷണങ്ങൾ; ഗ്ലോബൽ എഡ്യൂക്കേഷൻ കൺസൾട്ടൻസിയുടെ ലൈസൻസ് റദ്ദാക്കി

ബംഗാളിൽ റീപോളിങ്ങിനിടെ സംഘർഷം, ബിജെപി-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി; മൂന്നുപേർ അറസ്റ്റിൽ

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നിട്ടില്ല, ചട്ടലംഘനമില്ല; സ്‌ട്രോങ് റൂം തുറന്നുവെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടർ

കരുണയുടെ പേരിൽ ആഗോള സ്ഥാനാന്തരം: ഹിപ്പോ രക്ഷാപ്രവർത്തനമോ, ഇന്ത്യൻ പരിസ്ഥിതിനയത്തിന് വെല്ലുവിളിയോ?

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു

“ഹരിത ഇന്ധനത്തിന്റെ മറവിൽ: എഥനോൾ നയം ഇന്ത്യയെ ജലക്ഷാമത്തിലേക്ക് തള്ളുന്നോ?”

അഞ്ച് ദിവസം ശക്തമായ മഴ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് അനുകൂലമാകും, തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ തമ്മിലുള്ള ഗുസ്തി മത്സരം അല്ല ; ബേപ്പൂരിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കിട്ടും: മുഹമ്മദ് റിയാസ്

'ഭരണമാറ്റം വേണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സ്ത്രീകൾ; ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാർ ഉറപ്പായും പരാജയപ്പെടും : കെ. മുരളീധരൻ