എനിക്ക് അയാളെയോ, കഥയോ ഓര്‍മ്മയില്ല; മ്ലേച്ഛമെന്ന് പറഞ്ഞെങ്കില്‍ അങ്ങിനെ തന്നെയായിരിക്കും; സനല്‍കുമാര്‍ ശശിധരന് ലാലിന്റെ മറുപടി

ചോലയില്‍ ജോജു ജോര്‍ജ്ജ് ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം സമീപിച്ചത് ലാലിനെയാണെന്നും എന്നാല്‍ മ്ലേച്ഛമായ വേഷം എന്ന് പറഞ്ഞ് അദ്ദേഹമത് തിരസ്‌കരിക്കുകയായിരുന്നുവെന്നും കഴിഞ്ഞ ദിവസം സംവിധായകന്‍ സനല്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ആരോപണത്തില്‍ പ്രതികരണവുമായി ലാല്‍ രംഗത്തെത്തിയിരിക്കുകയാണ്.

സിനിമയെ കുറിച്ചോ സംവിധായകനെ കുറിച്ചോ താന്‍ ഓര്‍ക്കുന്നു പോലുമില്ലെന്നാണ് ലാല്‍ അഴിമുഖത്തോട് പ്രതികരിച്ചത്. “എനിക്ക് അയാളായോ, ആ കഥയോ ഓര്‍മ്മയില്ല. അങ്ങിനെയൊക്കെ ഓര്‍ത്തിരിക്കാന്‍ ആണെങ്കില്‍ ഈ ലോകത്ത് എന്തൊക്കെ കാര്യങ്ങള്‍ ഓര്‍ത്തിരിക്കണം. ആ കഥാപാത്രം മ്ലേച്ഛമാണെന്ന് ഞാന്‍ പറഞ്ഞെന്നല്ലേ അദ്ദേഹം പറഞ്ഞത്. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയായിരിക്കും. മ്ലേച്ഛമായതു കൊണ്ടു തന്നെയായിരിക്കും ഞാന്‍ അങ്ങിനെ പറഞ്ഞത്;” ലാല്‍ പറയുന്നു.

സനല്‍കുമാര്‍ ശശിധരന്റെ വാക്കുകള്‍

കഥ കേട്ടപ്പോള്‍ തന്നെ ഇത്തരമൊരു മ്ലേച്ഛമായ കഥാപാത്രം ചെയ്യാനാണോ തന്നെ വിളിച്ചതെന്ന് ലാല്‍ ചോദിച്ചു. അതൊരു കഥാപാത്രം മാത്രമാണെന്ന് വിശദീകരിച്ചിട്ടും അത് ചെയ്യാന്‍ പറ്റില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ലാല്‍. എന്നാല്‍ അതുപോലൊരു കഥാപാത്രത്തെപ്പറ്റി തനിക്ക് ആലോചിക്കാനേ പറ്റില്ലെന്നാണ് ലാല്‍ പറഞ്ഞത്.”

അപ്പോള്‍ ഞാന്‍ സ്‌ക്രിപ്റ്റിനെ പറ്റി അഭിപ്രായം ചോദിച്ചു. നിങ്ങള്‍ എന്നെ ഇങ്ങനെ ആലോചിച്ച സ്ഥിതിക്ക് എനിക്ക് അതിനെ കുറിച്ചും അഭിപ്രായമൊന്നുമില്ലാ എന്നായിരുന്നു മറുപടി. അങ്ങനെയാണ് ജോജുവുമായി ഈ വിഷയം സംസാരിക്കുന്നത്. കഥ കേട്ടപാടെ വേഷം ചെയ്യാമെന്ന് ജോജു ഏല്‍ക്കുകയും ചെയ്തു. നിമിഷാ സജയനും സഹകരിക്കാമെന്നേറ്റു. ഇവരുടെയൊക്കെ സൗന്ദര്യം എന്നു പറയുന്നത് ചെയ്യുന്ന ജോലിയോടുള്ള ആത്മസമര്‍പ്പണമാണ്.”

Latest Stories

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി