'ദീപിക ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീ, ധാരാളം വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിട്ടുണ്ട്, എന്നാല്‍..'; ലാല്‍ ജോസ് പറയുന്നു

തന്റെ ചില നായിക കഥാപാത്രങ്ങള്‍ക്ക് നേരയെത്തിയ വിമര്‍ശനങ്ങളോട് പ്രതികരിച്ച് സംവിധായകന്‍ ലാല്‍ ജോസ്. വിക്രമാദിത്യന്‍ സിനിമയില്‍ നമിത പ്രമോദ് അവതരിപ്പിച്ച ദീപിക എന്ന കഥാപാത്രത്തിന് നേരെ വിമര്‍ശനങ്ങളും ട്രോളുകളും എത്തിയിരിന്നു. എന്നാല്‍ ദീപിക ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീയാണ് എന്നാണ് ലാല്‍ ജോസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ദീപിക ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീയാണ്. വളരെ സത്യസന്ധയായ പെണ്ണ്. അവളുടെ ആദ്യത്തേയും അവസാനത്തേയും പ്രണയമാണ് ആദിത്യന്‍. വിക്രമന്‍ അവളുടെ ബെസ്റ്റ് ഫ്രണ്ടാണ്. ജീവിതത്തില്‍ പരാജയപ്പെട്ട ആദിത്യന്‍ നാട് വിട്ടുപോകുന്നു. ഒരു സാധാരണ വീട്ടിലെ പെണ്‍കുട്ടിയാണ് ദീപിക. നമ്മുടെ നാട്ടിലെ കൂടുതല്‍ പെണ്‍കുട്ടികളും ഒരുപാട് പരിമിതികളില്‍ ജീവിക്കേണ്ടി വരുന്നവരാണ്.

ചുറ്റുപാടുകളെ കണ്ട് സ്വയം ചുരുങ്ങും. അല്ലെങ്കില്‍ സമൂഹം അവരെ അങ്ങനെയാക്കും. സമൂഹം വരച്ച വഴിയിലൂടെ നടക്കണം, ഇല്ലെങ്കില്‍ അവള്‍ കുഴപ്പക്കാരിയാണ്. കുറച്ചു ദിവസങ്ങളായി കേരളം കുറേ പെണ്‍കുട്ടികളുടെ ആത്മഹത്യകള്‍ കാണുന്നു. നമ്മള്‍ സങ്കടപ്പെടുകയും സഹതപിക്കുകയും ചെയ്യുന്നു. പിന്നെയോ അത് മറക്കുന്നു.

കുറച്ച് ദിവസം മുമ്പ് കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ നടന്നില്ലേ, വലിയ സ്ത്രീധനം കൊടുത്താണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചയച്ചത്. എന്നിട്ടും അവള്‍ക്ക് ജീവിക്കാന്‍ കഴിഞ്ഞില്ല. ജീവിതം ചിലപ്പോള്‍ അങ്ങനെയാണ്. മറ്റുള്ളവരുടെ അന്വേഷണങ്ങളിലാണ് പല പെണ്‍കുട്ടികളുടെയും ജീവിതം തീരുമാനമാകുന്നത്. ഇതിനോട് ചേര്‍ന്ന് പോകാതെ സ്വന്തം ഇഷ്ടം തിരഞ്ഞെടുത്തവളാണ് ദീപിക.

ദീപികയുടെ നിസ്സഹായവസ്ഥ കണ്ടിട്ട് വിക്രമന്‍ പറയുന്നതാണ് വിവാഹം കഴിക്കാമെന്ന്. ആദിത്യന്‍ മടങ്ങി വരുമ്പോള്‍ ദീപിക പറയുന്നത് വിക്രമന് വാക്ക് കൊടുത്തു എന്നാണ് അല്ലാതെ അവനോട് പ്രണയം തോന്നുന്നുണ്ട് എന്നല്ല. അനാവശ്യമായ ത്യാഗം കണ്ട് സന്തോഷിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കാണ് ദീപിക എന്ന കഥാപാത്രം തെറ്റാകുന്നത് എന്നാണ് ലാല്‍ ജോസ് പറയുന്നത്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു