അന്നൊക്കെ ഹൈസ്പീഡ് സീൻ ഷൂട്ട് ചെയ്യണമെങ്കിൽ പ്രൊഡ്യൂസറുടെ കാലുപിടിക്കണം; തുറന്നു പറഞ്ഞ് ലാൽ ജോസ്

പഴയകാല സിനിമാ ചിത്രീകരണവും പുതിയ കാലത്തെ രീതികളെയും കുറിച്ച് മനസ്സ് തുറന്ന് സംവിധായകൻ ലാൽ ജോസ്.

താൻ ഒമ്പതുവർഷം അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ആളാണെന്നും എന്നാൽ  ഇപ്പോൾ തന്റെ കൂടെ രണ്ടോ മൂന്നോ വർഷം പ്രവർത്തിച്ച അസിസ്റ്റന്റ് ഡയറക്ടർമാർപോലും സ്വന്തമായി സിനിമ ചെയ്യാൻ ഇറങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇതൊരു തെറ്റാണെന്നല്ല, കാലത്തിന്റെ വേഗമാണ് ചൂണ്ടിക്കാട്ടുന്നത്. ആർക്കും സിനിമ ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണം. നിങ്ങളുടെ മനസ്സിൽ സിനിമയുണ്ടെങ്കിൽ, പറയാനൊരു കഥയുണ്ടെങ്കിൽ നാലഞ്ച് പണക്കാരായ സുഹൃത്തുക്കൾ പത്തുലക്ഷം രൂപ വീതമെടുത്താൽ സിനിമ സംഭവിക്കും.

അനലോഗിൽ ചെയ്യുന്ന സമയത്ത് എത്ര അടി ഫിലിം ഷൂട്ട് ചെയ്യണം എന്നതൊക്കെ വലിയ വിഷയമായിരുന്നു. ഇറക്കുമതി ചെയ്യുന്ന വില കൂടിയ സാധനമാണ് ഫിലിം റോൾ എന്ന കാര്യമോർക്കുക. അന്നൊക്കെ ഹൈസ്പീഡ് സീൻ ഷൂട്ട് ചെയ്യണമെങ്കിൽ പ്രൊഡ്യൂസറുടെ കാലുപിടിക്കണം. ഇന്നിപ്പോൾ എത്ര വേണമെങ്കിലും ഷൂട്ട് ചെയ്യാം. രണ്ടോ മൂന്നോ ക്യാമറ വെച്ചാണ് ഷൂട്ട് ചെയ്യുന്നത്. എഡിറ്റിംഗ് ടേബിളിൽ വെച്ചാണ് സിനിമ പിറക്കുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി