കുഞ്ഞ് ജനിച്ചോ എന്ന് ചോദിക്കുന്നവരോട് നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ ആയിരുന്നു മറുപടി: ലക്ഷ്മി പ്രിയ

മകള്‍ മാതംഗിയുടെ ഏഴാം ജന്മദിനത്തില്‍ ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് നടി ലക്ഷ്മി പ്രിയ. കുഞ്ഞ് ജനിച്ചോ എന്ന് ചോദിക്കുന്നവരോട് നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ ആയിരുന്നു തന്റെ മറുപടി. കാരണം കുഞ്ഞ് ജനിച്ചോ ഇല്ലയോ എന്ന് അറിയില്ലായിരുന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് കുഞ്ഞിന് കണ്ടത് എന്നാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ലക്ഷ്മി പ്രിയ പറയുന്നത്.

ലക്ഷ്മി പ്രിയയുടെ കുറിപ്പ്:

അമ്മയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായത്തിന് ഇന്ന് ഏഴാം പിറന്നാള്‍. ജന്മ ജന്മാന്തര ആനന്ദത്തിന്റെ ഏഴു വര്‍ഷങ്ങള്‍….. 3 ദിവസങ്ങള്‍ക്ക് ശേഷം വീല്‍ ചെയറില്‍ ഇരുന്ന് നിന്നെ കാണാന്‍ NICU വിലേക്ക് അമ്മ വരുമ്പോ ലക്ഷ്മിക്ക് കുഞ്ഞ് ജനിച്ചോ എന്ന് ചോദിക്കുന്നവരോട് ജനിച്ചു എന്ന് പറയണോ ഇല്ല എന്ന് പറയണോ എന്ന് എനിക്കറിയില്ലായിരുന്നു.

നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ ആയിരുന്നു മറുപടി. ഒരുപാട് ട്യൂബുകള്‍ക്കും വയറുകള്‍ക്കും നടുവില്‍ എന്റെ പിഞ്ചോമനയെ കണ്ട നിമിഷം വാവിട്ട് ഞാന്‍ കരഞ്ഞുപോയി. കണ്‍പീലികള്‍ പോലുമില്ലാതെ അമ്മയുടെ കൈപ്പത്തി വലുപ്പത്തില്‍ ഒരു പൂമ്പാറ്റ. ആ പൂമ്പാറ്റയ്ക്ക് അച്ഛയും അമ്മയും പ്രാര്‍ത്ഥനയോടെ ഉറങ്ങാതെ കാവലിരുന്നു…. നിന്റെ ഓരോ പ്രവര്‍ത്തികളും എനിക്ക് അതിശയമാണ്, അവിശ്വസനീയമാണ്..

ഗര്‍ഭത്തിന്റെ ഇരുപത്തി ഏഴാം ആഴ്ച ജനിച്ച തങ്കം നീ എനിക്ക് ഒരത്ഭുതമാണ്. ഒരു കിലോയില്‍ നിന്നും രണ്ടിലേക്കെത്തുന്നത് നോക്കിയിരുന്ന പൊന്നുമകള്‍ ഇന്ന് അമ്മയുടെ ഏറ്റവുമടുത്ത കൂട്ടുകാരിയാണ്. അമ്മയും മകളുമായി എത്ര എത്ര സ്വകാര്യങ്ങള്‍. എത്ര എത്ര സുന്ദര നിമിഷങ്ങള്‍.. വളരണം വലുതാകണം, ഹൃദയ ശുദ്ധിയോടെ, ഈശ്വര ഭക്തിയോടെ, അളവറ്റ കാരുണ്യത്തോടെ എന്റെ മാതംഗിയെ, മാതുക്കുട്ടിയെ, മാത്തച്ഛനെ ഞങ്ങള്‍ക്ക് നല്‍കിയ മൂകാംബിക ദേവിയ്ക്കും ഗുരുവായൂര്‍ കണ്ണനും നന്ദി പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ