പൃഥ്വിരാജ് ക്ഷീണത്തിന്റെ എന്തെങ്കിലും ചെറിയ അംശം കാണിക്കുന്നുണ്ടോയെന്ന് കാണാന്‍ കാത്തരിക്കുകയായിരുന്നു: റോഷന്‍ മാത്യു

പൃഥ്വിരാജ് ചിത്രം ‘കുരുതി’ നാളെ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുകയാണ്. ചിത്രത്തെ കുറിച്ച് നടന്‍ റോഷന്‍ മാത്യുവും പൃഥ്വിരാജും പറഞ്ഞ വാക്കുകള്‍ പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ലൊക്കേഷന്‍ വിശേഷങ്ങളടക്കം പങ്കുവയ്ക്കുകയാണ് താരങ്ങള്‍ ഇപ്പോള്‍.

പൃഥ്വിരാജിന്റെ ഊര്‍ജത്തെ കുറിച്ചാണ് റോഷന്‍ മാത്യു പറയുന്നത്. സെറ്റിലെ എല്ലാവരും പൃഥ്വിരാജ് ക്ഷീണത്തിന്റെ എന്തെങ്കിലും ചെറിയ അംശം കാണിക്കുന്നുണ്ടോയെന്ന് കാണാന്‍ ഉത്സുകരായി കാത്തിരുന്നതായി റോഷന്‍ വെളിപ്പെടുത്തുന്നു. കുരുതിയുടെ സെറ്റില്‍ മാമുക്കോയ പ്രദര്‍ശിപ്പിച്ചിരുന്ന മാസ്മരികതയെ കുറിച്ച് പൃഥ്വിരാജും റോഷനും ഒരുപോലെ വാചാലരായി.

മാമുക്കോയയില്‍ നിന്നും ഏറെ പഠിക്കാനുണ്ടെന്നും ഇരുവരും പറഞ്ഞു. ഷൂട്ടിനിടയില്‍ മാമുക്കോയയ്ക്ക് വിശ്രമിക്കാന്‍ അവസരം നല്‍കിയിരുന്നെങ്കിലും അദ്ദേഹം ഊര്‍ജസ്വലനായി സെറ്റില്‍ കറഞ്ഞി നടക്കുകയും തന്റെ കഥാപാത്രത്തിന് അനുയോജ്യമായ അഭിനയം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.

കുരുതിയെക്കുറിച്ചും അതില്‍ ഭാഗമാകുന്ന പ്രമുഖ താരങ്ങളെയും കുറിച്ച് ആദ്യം കേട്ടപ്പോള്‍ അതില്‍ അഭിനയിക്കുന്നതിനെ കുറിച്ചും കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ കഴിയുമോയെന്ന കാര്യത്തിലും റോഷന് സംശയം ഉണ്ടായിരുന്നു. എന്നാല്‍ റോഷന്റെ സംശയങ്ങള്‍ അസ്ഥാനത്തായിരുന്നു എന്നാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ മനസിലായത്.

രാവിലെ 8-ന് ആരംഭിച്ച് രാത്രി 10 വരെ പോകുന്ന ഷൂട്ടിങ് ക്രമമായിരുന്നുവെന്ന് താരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. അതുകൊണ്ട് തന്നെ 24 ദിവസത്തെ റെക്കോര്‍ഡ് സമയം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.

ലോക്ഡൗണ്‍ കാരണം വീട്ടില്‍ തന്നെ കഴിയേണ്ടി വന്ന സമയത്താണ് കുരുതിയുടെ തിരക്കഥ ശ്രദ്ധയില്‍പ്പെട്ടതെന്ന് പൃഥ്വിരാജ് ഏതോ സംസാരത്തിനിടെ പറയുകയുണ്ടായി. ഉചിതമായ സമയത്ത് എല്ലാ കാര്യങ്ങളും ശരിയായി വന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. തിരക്കഥ വളരെയേറെ ഇഷ്ടപ്പെട്ട പൃഥ്വിരാജ് ചിത്രം നിര്‍മിക്കാമെന്ന് ഏല്‍ക്കുകയായിരുന്നു.

Latest Stories

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍

IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം